Please enable javascript.Akshaya Tritiya 2024: സ്വർണ്ണാഭരണവും, ഡിജിറ്റൽ ​ഗോൾഡും; മികച്ച ഓപ്ഷൻ ഏതാണ്? - physical gold or digital gold which is the best option | The Economic Times Malayalam

Akshaya Tritiya 2024: സ്വർണ്ണാഭരണവും, ഡിജിറ്റൽ ​ഗോൾഡും; മികച്ച ഓപ്ഷൻ ഏതാണ്?

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 10 May 2024, 3:45 pm

Akshaya Tritiya 2024: സ്വർണ്ണത്തിന് വില വർധിക്കുന്ന കാലമാണിത്. കൂടുതൽ ആളുകൾ സ്വർണ്ണത്തെ നിക്ഷേപമാർ​ഗമായി കാണാൻ തുടങ്ങിയിരിക്കുന്നു. ഫിസിക്കൽ ​ഗോൾഡിലാണോ, ഡിജിറ്റൽ സ്വർണ്ണത്തിലാണോ നിക്ഷേപം നടത്തേണ്ടത് എന്നതിന്റെ വിശദീകരണം

 
Akshaya Tritiya 2024
Akshaya Tritiya 2024: ഇന്ന് രാജ്യമെങ്ങും അക്ഷയ തൃതീയ ആഘോഷിക്കുകയാണ്. സ്വർണ്ണം അടക്കമുള്ള വില പിടിച്ച ആസ്തികൾ ഈ ദിവസം വാങ്ങുന്നത് ഐശ്വര്യദായകമെന്നാണ് വിശ്വാസം. പരമ്പരാഗതമായി ജനങ്ങൾ എല്ലാ വർഷവും അക്ഷയ തൃതീയ ദിനത്തിൽ ഫിസിക്കൽ ഗോൾഡ് വങ്ങുന്നു. എന്നാൽ ഇന്ന് സ്വർണ്ണ നിക്ഷേപത്തിന് ഡിജിറ്റൽ രൂപത്തിൽ പുതിയ മാർഗങ്ങൾ ലഭ്യമാണ്. ഫിസിക്കൽ ഗോൾഡ് വാങ്ങണോ അതോ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപം നടത്തണോ എന്നത് പലരുടെയും സംശയമാണ്.
പരമ്പരാഗത സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണ നാണയങ്ങൾ എന്നിവ കൂടാതെ ഇന്ന് പലതരം നിക്ഷേപാവസരങ്ങൾ സ്വർണ്ണത്തിൽ ലഭ്യമാണ്. സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഇ.ടി.എഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ ഉദാഹരണമാണ്.

പരിഗണിക്കേണ്ട ഘടകങ്ങൾ
ഫിസിക്കൽ ഗോൾഡ് വാങ്ങണോ, ഡിജിറ്റൽ സ്വർണ്ണത്തിൽ നിക്ഷേപിക്കണോ എന്ന് തീരുമാനിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ പരിഗണിക്കേണ്ടതായിട്ടുണ്ട്. ഇവിടെ സ്വർണ്ണം വാങ്ങുക എന്നതിന്റെ ലക്ഷ്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. നിക്ഷേപം, യൂട്ടിലിറ്റി, ഗിഫ്റ്റ് എന്നിവയ്ക്കായെല്ലാം സ്വർണ്ണം വാങ്ങുന്നവരുണ്ട്.

ഡിജിറ്റൽ ഗോൾഡ് വാങ്ങുക എന്നത് പൂർണ്ണമായും ഒരു നിക്ഷേപ തീരുമാനമാണ്. എന്നാൽ ഫിസിക്കൽ ഗോൾഡ് പർച്ചേസ് ചെയ്യുമ്പോൾ നിക്ഷേപത്തിനൊപ്പം യൂട്ടിലിറ്റി എന്നതും നേട്ടമായി കാണാം. പ്രത്യേക അവസരങ്ങളിൽ ആഭരണങ്ങളായി അണിയാൻ സാധിക്കുമെന്നത് അധിക നേട്ടമാണ്. കൂടാതെ അക്ഷയ തൃതീയ ദിനങ്ങളിൽ അടക്കം പ്രിയപ്പെട്ടവർക്ക് സമ്മാനം എന്ന നിലയിലും ഗോൾഡ് ജ്വല്ലറി നൽകാറുണ്ട്.

ഡിജിറ്റൽ സ്വർണ്ണത്തിന് ഫിസിക്കൽ ഗോൾഡിനെ അപേക്ഷിച്ച് ഉയർന്ന ലിക്വിഡിറ്റിയാണുള്ളത്. വ്യക്തികളുടെ സാമ്പത്തിക നില അനുസരിച്ചാണ് ഇവിടെ തീരുമാനമെടുക്കേണ്ടത്. അതായത് സമീപ ഭാവിയിൽത്തന്നെ സ്വർണ്ണം വില്പന നടത്തണമെങ്കിൽ ഡിജിറ്റൽ സ്വർണ്ണം വാങ്ങുന്നത് നല്ല ഒരു ഓപ്ഷനാണ്. ദീർഘകാലത്തേക്കാണ് നിക്ഷേപം നടത്തുന്നതെങ്കിൽ ഫിസിക്കൽ ഗോൾഡിന് മുൻഗണന നൽകാവുന്നതാണ്. പരമ്പരാഗതമായി കൈമാറ്റം ചെയ്തു നൽകാൻ താരതമ്യേന എളുപ്പമായ മാർഗവുമാണിത്. ഏത് തരം സ്വർണ്ണം വാങ്ങിയാലും സ്വർണ്ണത്തിന്റെ മൂല്യം വർധിക്കുമ്പോൾ അതിന്റെ നേട്ടം നിക്ഷേപകന് ലഭിക്കും എന്നതാണ് യാഥാർത്ഥ്യം.

Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക

Stock Market: വമ്പൻ ഓഹരി നിക്ഷേപകരിൽ ആർക്കൊക്കെ ഇപ്പോൾ നഷ്ടം നേരിടുന്നുണ്ട്?


ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More