Please enable javascript.Bitcoin recent rally: Crypto Rally: ബിറ്റ് കോയിൻ ഡിമാൻഡ് വർധിക്കുന്നു; ​ഗതകാല പ്രൗഢിയിലേക്ക് തിരിച്ചെത്താൻ ക്രിപ്റ്റോ വിപണി - crypto market regaining its strength through recent bitcoin rally | The Economic Times Malayalam

Crypto Rally: ബിറ്റ് കോയിൻ ഡിമാൻഡ് വർധിക്കുന്നു; ​ഗതകാല പ്രൗഢിയിലേക്ക് തിരിച്ചെത്താൻ ക്രിപ്റ്റോ വിപണി

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 9 Jun 2024, 2:15 pm

Crypto Rally: വലിയ കുതിപ്പാണ് ബിറ്റ് കോയിനിൽ ഉണ്ടായിരിക്കുന്നത്. ഈ വർഷം 70% ഉയർച്ചയാണ് നേടിയത്. ഇ.ടി.എഫുകൾക്ക് നേരിട്ട് നിക്ഷേപം നടത്താനുള്ള അനുമതി ലഭിച്ചതാണ് ബുള്ളിഷ് റാലിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

 
Bitcoin Rally
Crypto Rally: സമീപ കാലത്ത് ബിറ്റ് കോയിനിൽ ഉണ്ടായ റാലി ശ്രദ്ധേയമാണ്. റെക്കോർഡ് ഉയരത്തിനു സമീപത്തേക്കാണ് കുതിപ്പുണ്ടായത്. കഴിഞ്ഞ വർഷം വലിയ മൂവ്മെന്റുകൾ നടക്കാതിരുന്ന ക്രിപ്റ്റോ വിപണികളിലും ഇത് ഊർജ്ജം പകർന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച്ച, വലിയ തുകയ്ക്ക് Robinhood Markets Inc എന്ന കമ്പനി ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിറ്റ്സ്റ്റാമ്പ് ഏറ്റെടുത്തതാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണം
ക്രിപ്റ്റോ വിപണികളിൽ പൊതുവെ ഗതകാല ബുള്ളിഷ് ട്രെൻഡിന്റെ സൂചനകൾ ശക്തമാണ്. സെബിബ്രിറ്റികൾ വീണ്ടും ക്രിപ്റ്റോയ്ക്ക് നൽകുന്ന പ്രൊമോഷൻ, പുതിയ ടോക്കണുകളുടെ ക്രിയേഷൻ തുടങ്ങിയവ വിപണിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കഴിഞ്ഞ വാരത്തിൽ ബിറ്റ് കോയിൻ 2.5% നേട്ടമാണുണ്ടാക്കിയത്. ഇത്തരത്തിൽ സർവ്വകാല ഉയരമായ 73,798 ഡോളർ നിലവാരത്തിന് സമീപമെത്തി. ഈ വർഷം മാത്രം ബിറ്റ് കോയിൻ 70% ഉയർച്ചയാണ് നേടിയിരിക്കുന്നത്.

വില വർധിക്കുന്നത്, കഴിഞ്ഞ കാലങ്ങളിലെ തകർച്ച മറക്കാൻ നിക്ഷേപകരെ സഹായിക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ക്രിപ്റ്റോ എക്സ്ചേഞ്ചായ FTX, വായ്പാ സ്ഥാപനമായ സെൽഷ്യസ് തുടങ്ങിയവ പാപ്പരായതും, വിപണിയിലെ തിരിമറികളുമെല്ലാം ഇത്തരത്തിൽ വിസ്മൃതിയിലേക്ക് പോകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

നിക്ഷേപകർക്ക് ഹ്രസ്വകാല ഓർമശക്തിയാണ് ഉള്ളതെന്ന് ഡ്യൂക് സർവ്വകലാശാലയിലെ ഫിനാൻസ് വിഭാഗം പ്രൊഫസർ കാംപ്ബെൽ ഹാർവി പറയുന്നു. വിപണി വികാരം ബുള്ളിഷായി ഉയർന്നു നിൽക്കുമ്പോൾ നല്ല വാർത്തകൾക്ക് നിക്ഷേപകർ പ്രാധാന്യം നൽകും. ഇതോടൊപ്പം കഴിഞ്ഞ കാലങ്ങളിലെ മോശം വാർത്തകൾ അവഗണിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച വരെ തുടർച്ചയായ 18 ദിവസങ്ങളിൽ യു.എസ് ബിറ്റ് കോയിൻ ഇടിഎഫിലേക്ക് ഫണ്ടുകൾ കൂടുതലായി എത്തിക്കൊണ്ടിരുന്നു. ബ്ലൂംബർഗ് ഡാറ്റ പ്രകാരം ഏകദേശം ഒരു ഡസൻ പ്രൊഡക്ടുകളുെട നെറ്റ് സബ്സ്ക്രിപ്ഷൻ 15.6 ബില്യൺ ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞ ജനുവരിയിൽ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് കമ്മീഷൻ, ബിറ്റ് കോയിനിൽ നേരിട്ട് നിക്ഷേപം നടത്താൻ ഇ.ടി.എഫുകളെ അനുവദിച്ചിരുന്നു. ഇതാണ് ബിറ്റ് കോയിന്റെ ഡിമാൻഡ് ഉയർന്നു നിൽക്കാനുള്ള മറ്റൊരു പ്രധാന കാരണം.

Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക.

ഉടൻ ഡിവി‍ഡന്റ് കൈമാറുന്ന ടാറ്റ ​ഗ്രൂപ്പ്, അദാനി ​ഗ്രൂപ്പ് ഓഹരികൾ


Crypto Currency പുതിയ വിലനിലവാരം, വാർത്തകൾ, അപ്ഡേറ്റ്സ് തുടങ്ങിയവ ലഭിക്കുന്നതിനായി Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം സന്ദർശിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More