Please enable javascript.crypto friendly nations: ക്രിപ്റ്റോ സൗഹൃദ രാജ്യങ്ങൾ;'നിയന്ത്രണങ്ങളില്ലാത്ത'പാകിസ്ഥാൻ ഇന്ത്യയേക്കാൾ മുന്നിൽ - india behind pakistan in crypto adoption ranking | The Economic Times Malayalam

ക്രിപ്റ്റോ സൗഹൃദ രാജ്യങ്ങൾ;'നിയന്ത്രണങ്ങളില്ലാത്ത'പാകിസ്ഥാൻ ഇന്ത്യയേക്കാൾ മുന്നിൽ

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 5 May 2024, 12:36 pm

ക്രിപ്റ്റോ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പാകിസ്ഥാന് പിന്നിൽ. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഭാരതമില്ല. ക്രിപ്റ്റോ കറൻസിക്ക് കാര്യമായ തോതിൽ നിയന്ത്രണങ്ങളില്ലാത്ത പാകിസ്ഥാൻ ഇന്ത്യയേക്കാൾ മുന്നിലാണ്

 
Crypto Currency
ഏറ്റവുമധികം ക്രിപ്റ്റോ സൗഹൃദമായ രാജ്യങ്ങളിൽ ഇന്ത്യ പാകിസ്ഥാന് പിന്നിൽ. ക്രിപ്റ്റോ സൗഹൃദ രാജ്യങ്ങളിൽ ഇന്ത്യയുടേത് 11ാം സ്ഥാനമാണ്. ക്രിപ്റ്റോയ്ക്ക് കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത പാകിസ്ഥാൻ 10ാം സ്ഥാനത്താണുള്ളത്. 'Crypto.com' നൽകുന്ന വിവരങ്ങൾ പ്രകാരമാണിത്. അതായത് ലോകത്തിലെ ഏറ്റവും ക്രിപ്റ്റോ സൗഹൃദമായ 10 രാജ്യഹ്ങളിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല. വൻകിട ടെക് വ്യവസായ വളർച്ച നേടുന്ന സാഹചര്യത്തിലും ഇന്ത്യ ക്രിപ്റ്റോ കറൻസിയോട് പലവിധ കാരണങ്ങളാൽ അകലം പാലിക്കുന്നതിനാലാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നതിനും, ഭീകരവാദ പ്രവർത്തനങ്ങൾക്കുമായി ക്രിപ്റ്റോ ഉപയോഗിക്കുന്നതായി ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ക്രിപ്റ്റോ നിയന്ത്രണത്തിന് ശക്തമായ നടപടികൾ കൈക്കൊണ്ട രാജ്യം കൂടിയാണിത്. കേന്ദ്രീകൃത നിയന്ത്രണ സംവിധാനമില്ലാത്ത ക്രിപ്റ്റോയെ വിശ്വാസത്തിലെടുക്കാൻ റിസർവ്വ് ബാങ്ക് അടക്കമുള്ള ഇന്ത്യൻ ഭരണ സംവിധാനങ്ങൾ താല്പര്യപ്പെടുന്നില്ല. ഇക്കഴിഞ്ഞ ജി 7 ഉച്ച കോടിയിലും ആഗോള ക്രിപ്റ്റോ നിയന്ത്രണത്തിന് ചട്ടക്കൂട് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ മുൻകയ്യെടുത്തിരുന്നു.

ക്രിപ്റ്റോ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ അർജന്റീനയാണ് ഒന്നാം സ്ഥാനത്തുള്ളത്. ട്രേഡർമാർക്കും, കുട്ടികൾക്ക് പോലും ക്രിപ്റ്റോ വ്യാപാരം നടത്താൻ അനുയോജ്യമായ സാഹചര്യമാണ് ഈ രാജ്യത്തുള്ളത്. യു.എസ് രണ്ടാം സ്ഥാനത്താണ്. യു.എസിൽ ക്രിപ്റ്റോയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്രിപ്റ്റോ വിപണിയിൽ താല്പര്യമുള്ളവരുടെ ഒരു ഹബ്ബ് ആയി യു.എസ് മാറിയിട്ടുണ്ട്. ജനകീയ ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളിൽ കൂടുതൽ ട്രാഫിക്കും ഉണ്ടാകുന്നത് യു.എസിൽ നിന്നാണ്.

ഇന്ത്യയിൽ ക്രിപ്റ്റോ കറൻസി വിനിമയങ്ങൾക്ക് സാധ്യമായ നിയന്ത്രണങ്ങൾ എല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം പാകിസ്ഥാനിൽ റെഗുലഷനില്ലാതെയാണ് വിനിമയങ്ങൾ നടക്കുന്നത്. നിലവിൽ ക്രിപ്റ്റോ വ്യാപാരങ്ങൾക്ക് സ്രോതസ്സിൽ നിന്ന് 1% നികുതി ഈടാക്കുന്നുമുണ്ട്. കൂടാതെ ക്രിപ്റ്റോ വിനിമയങ്ങളിൽ നിന്നുള്ള നേട്ടത്തില‍് നിന്ന് 30% നികുതി ഈടാക്കുകയും ചെയ്യുന്നു. 2022 കേന്ദ്ര ബജറ്റിലാണ് ഈ പ്രഖ്യാപനങ്ങൾ ഉണ്ടായത്.

ക്രിപ്റ്റോ സൗഹൃദമായ, മുൻനിരയിലെ 10 രാജ്യങ്ങളുടെ പേരാണ് താഴെ നൽകിയിരിക്കുന്നത്.
1. അർജിന്റീന
2. യുണൈറ്റഡ് സ്റ്റേറ്റ്സ്
3. കൊളംബിയ
4. യുക്രൈൻ
5. യു.എ.ഇ
6. വിയറ്റ്നാം
7. തുർക്കി
8. കാനഡ
9. സിംഗപ്പൂർ
10.പാകിസ്ഥാൻ

Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക

Qatar and China: ഖത്തർ ചൈന ബന്ധം വളരുന്നു


Crypto Currency പുതിയ വിലനിലവാരം, വാർത്തകൾ, അപ്ഡേറ്റ്സ് തുടങ്ങിയവ ലഭിക്കുന്നതിനായി Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം സന്ദർശിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More