Please enable javascript.Top ELSS Funds: അഞ്ച് വർഷം 35% വരെ നേട്ടം; 1.50 ലക്ഷം രൂപ വരെ നികുതി ലാഭിച്ചു നൽകുന്ന 7 ഫണ്ടുകൾ - top performing elss funds up to 35 percent gain in five years | The Economic Times Malayalam

Top ELSS Funds: അഞ്ച് വർഷം 35% വരെ നേട്ടം; 1.50 ലക്ഷം രൂപ വരെ നികുതി ലാഭിച്ചു നൽകുന്ന 7 ഫണ്ടുകൾ

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 17 Jun 2024, 5:50 pm

Top ELSS Funds: കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 35 ശതമാനം വരെ നേട്ടം നൽകിയ ഏഴ് ഫണ്ടുകളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഒന്നര ലക്ഷം രൂപ വരെ നികുതി നേട്ടങ്ങൾ നൽകുന്ന ഇ.എൽ.എസ്.എസ് ഫണ്ടുകളാണ് ഇവ

 
ELSS Funds
Top ELSS Funds: ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ ഒരു വിഭാഗമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ സ്കീം (ELSS) ഫണ്ടുകൾ. മൂന്ന് വർഷത്തേക്ക് നിർബന്ധിത ലോക്-ഇൻ പീരിയഡുള്ള ഫണ്ടുകളാണിവ. ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങൾ ഈ നിക്ഷേപത്തിലൂടെ ലഭ്യമാകും. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരമാണിത്. ഇവിടെ, കഴി‍ഞ്ഞ അഞ്ച് വർഷങ്ങളിൽ 35% വരെ റിട്ടേൺ നൽകിയ മുൻനിരയിലുള്ള 7 ഇ.എൽ.എസ്.എസ് ഫണ്ടുകളുടെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. കൈകാര്യം ചെയ്യുന്ന ആസ്തി (Assets Under Management -AUM), അറ്റ ആസ്തി മൂല്യം (Net Asset Value (NAV)) സംബന്ധിച്ച കാര്യങ്ങളും നൽകിയിരിക്കുന്നു
1. ക്വാണ്ട് ഇ.എൽ.എസ്.എസ് ടാക്സ് സേവർ ഫണ്ട് (Quant ELSS Tax Saver Fund)
  • 5 വർഷത്തെ റിട്ടേൺ : 34.86%
  • ബെഞ്ച്മാർക്ക് സൂചിക : നിഫ്റ്റി 500 ടോട്ടൽ റിട്ടേൺ ഇൻഡെക്സ്
  • AUM: 10,034.07 കോടി രൂപ
  • NAV: 431.9684
2. ബാങ്ക് ഓഫ് ഇന്ത്യ ഇ.എൽ.എസ്.എസ് ടാക്സ് സേവർ ഫണ്ട് (Bank of India ELSS Tax Saver Fund)
  • 5 വർഷത്തെ റിട്ടേൺ : 27.5%
  • ബെഞ്ച്മാർക്ക് സൂചിക : ബി.എസ്.ഇ 500 ടോട്ടൽ റിട്ടേൺ ഇൻഡെക്സ്
  • AUM: 1,367.94 കോടി രൂപ
  • NAV: 189.98
3. എസ്.ബി.ഐ ലോങ് ടേം ഇക്വിറ്റി ഫണ്ട് (SBI Long Term Equity Fund)
  • 5 വർഷത്തെ റിട്ടേൺ : 23.82%
  • ബെഞ്ച്മാർക്ക് സൂചിക : ബി.എസ്.ഇ 500 ടോട്ടൽ റിട്ടേൺ ഇൻഡെക്സ്
  • AUM: 24,918.2 കോടി രൂപ
  • NAV: 439.4787
4. മോട്ടിലാൽ ഓസ്വാൾ ഇ.എൽ.എസ്.എസ് ടാക്സ് സേവർ ഫണ്ട് (Motilal Oswal ELSS Tax Saver Fund)
  • 5 വർഷത്തെ റിട്ടേൺ : 23.06%
  • ബെഞ്ച്മാർക്ക് സൂചിക : നിഫ്റ്റി 500 ടോട്ടൽ റിട്ടേൺ ഇൻഡെക്സ്
  • AUM: 3,543.14 കോടി രൂപ
  • NAV: 52.0744
5. ജെ.എം ഇ.എൽ.എസ്.എസ് ടാക്സ് സേവർ ഫണ്ട് (JM ELSS Tax Saver Fund)
  • 5 വർഷത്തെ റിട്ടേൺ : 22.34%
  • ബെഞ്ച്മാർക്ക് സൂചിക : ബി.എസ്.ഇ 500 ടോട്ടൽ റിട്ടേൺ ഇൻഡെക്സ്
  • AUM: 150.12 കോടി രൂപ
  • NAV: 52.0534
6. ബന്ധൻ ഇ.എൽ.എസ്.എസ് ടാക്സ് സേവർ (Bandhan ELSS Tax Saver)
  • 5 വർഷത്തെ റിട്ടേൺ : 21.96%
  • ബെഞ്ച്മാർക്ക് സൂചിക : ബി.എസ്.ഇ 500 ടോട്ടൽ റിട്ടേൺ ഇൻഡെക്സ്
  • AUM: 6,700.60 കോടി രൂപ
  • NAV: 166.077
7. ഡി.എസ്.പി ഇ.എൽ.എസ്.എസ് ടാക്സ് സേവർ ഫണ്ട് (DSP ELSS Tax Saver Fund)
  • 5 വർഷത്തെ റിട്ടേൺ : 21.89%
  • ബെഞ്ച്മാർക്ക് സൂചിക : നിഫ്റ്റി 500 ടോട്ടൽ റിട്ടേൺ ഇൻഡെക്സ്
  • AUM: 15,745.357 കോടി രൂപ
  • NAV: 139.157
Disclaimer: AMFI നൽകുന്ന വിവരങ്ങളാണിത്. മ്യൂച്വൽ ഫണ്ടുകളുടെ കഴിഞ്ഞകാല പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്ന് നിർബന്ധമില്ല. ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക

Stock Market: മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് പോർട്ട്ഫോളിയോയുടെ ആവശ്യകത എത്രമാത്രം


ഓഹരിവിപണി, Share Market എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ, ബ്രേക്കിങ് വാർത്തകൾ അറിയാൻ Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം വായിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More