Please enable javascript.Sanjiv Bhasin Penny stock picks: ​Sanjiv Bhasin Penny Stocks: വോ‍ഡഫോൺ ഐഡിയ ഉൾപ്പെടെ 4 പെന്നി ഓഹരികൾ; പ്രമുഖ നിക്ഷേപകന്റെ നിരീക്ഷണങ്ങൾ​ - The Economic Times Malayalam

​Sanjiv Bhasin Penny Stocks: വോ‍ഡഫോൺ ഐഡിയ ഉൾപ്പെടെ 4 പെന്നി ഓഹരികൾ; പ്രമുഖ നിക്ഷേപകന്റെ നിരീക്ഷണങ്ങൾ​

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 22 Jun 2024, 2:01 pm

Sanjiv Bhasin Penny Stocks: സഞ്ജീവ് ഭാസിൻ തെരഞ്ഞെടുത്ത നാല് പെന്നി ഓഹരികളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ കമ്പനികൾ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകൾ വിശദമാക്കിയിരിക്കുന്നു

 
four penny stocks picked by ace investor sanjiv bhasin
​Sanjiv Bhasin Penny Stocks: വോ‍ഡഫോൺ ഐഡിയ ഉൾപ്പെടെ 4 പെന്നി ഓഹരികൾ; പ്രമുഖ നിക്ഷേപകന്റെ നിരീക്ഷണങ്ങൾ​
​Sanjiv Bhasin Penny Stocks: പെന്നി ഓഹരികളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയർന്ന റിട്ടേൺ ആണ് നിക്ഷേപകർ പരി​ഗണിക്കാറുള്ളത്. കുറഞ്ഞ തുകയ്ക്ക് കൂടുതൽ ഓഹരികൾ വാങ്ങാൻ സാധിക്കുന്നു എന്നതാണ് പെന്നി ഓഹരികളെ ആകർഷകമാക്കുന്നത്. അതേ സമയം പെന്നി ഓഹരികളിൽ പൊതുവെ റിസ്ക് ഉയർന്നു നിൽക്കുന്നു എന്ന ഘടകവും പരി​ഗണിക്കേണ്ടതാണ്. ഇവിടെ, പ്രമുഖ നിക്ഷേപകനും, ഐ.ഐ.എഫ്.എൽ സെക്യൂരിറ്റീസ് ഡയറക്ടറുമായ സഞ്ജീവ് ഭാസിൻ നിർദേശിക്കുന്ന നാല് പെന്നി ഓഹരികളുടെ വിവരങ്ങളാണ് നൽകിയിരിക്കുന്നത്.​

​1. വോ‍ഡഫോൺ ഐ‍ഡിയ (Vodafone Idea)​

1-Vodafone-Idea


കഴിഞ്ഞ മെയ് 29ന് ET NOW ന് നൽകിയ അഭിമുഖത്തിൽ ഈ ഓഹരി 22 രൂപ നിലവാരത്തിനു താഴെ നിക്ഷേപകർ വില്പന നടത്താതിരിക്കുന്നതാണ് ഉചിതമെന്ന് സഞ്ജീവ് ഭാസിൻ പറഞ്ഞിരുന്നു. മൂലധനം കൂടുതൽ ചിലവഴിക്കാനുള്ള സാധ്യത മുന്നിലുണ്ട്. ​ഗ്രൂപ്പ് മികച്ച രീതിയിൽ ബിസിനസ് ചെയ്യുന്നു.

കമ്പനിയുടെ അറ്റ കടബാധ്യത 4000 കോടി രൂപയ്ക്ക് താഴെയാണ്. അടുത്ത ഒരു വർഷത്തിനകം ഇനിയും കടം കുറയാനാണ് സാധ്യത EBITDA പോസിറ്റീവാണ്. അടുത്ത ഒരു വർ,ത്തിൽ ക്യാഷ് ഫ്ലോ പോസിറ്റീവായേക്കാം. 5G പ്ലാൻ ഉദ്ദേശിച്ചതു പോലെ മുന്നോട്ടു പോകുന്നു. ​ആകെ വരുമാനം വർധിച്ചാൽ ഓഹരി വില വേ​ഗത്തിൽ വർധിക്കാം. ഈ വർഷം അവസാനത്തോടെ ഓഹരി വില 22 രൂപ വരെ ഉയർന്നേക്കാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

2. രത്തൻ ഇന്ത്യ പവർ (RattanIndia Power)

2-RattanIndia-Power

സഞ്ജീവ് ഭാസിൻ, ET NOW Swadeshന് നൽകിയ അഭിമുഖത്തിൽ ഈ കമ്പനിയെക്കുറിച്ച് പരാമർശിക്കുന്നു. പ്രശസ്ത നിക്ഷേപ സ്ഥാപനങ്ങളായ Värde Partners and Goldman Sachs എന്നിവർക്ക് ഈ കമ്പനിയിൽ നിക്ഷേപമുണ്ട്. കമ്പനിയുടെ കപ്പാസിറ്റി, ഫ്യൂച്ചർ വിഷൻ എന്നിവ പരി​ഗണിക്കുമ്പോൾ ഓഹരി വില രണ്ട്-മൂന്ന് ഇരട്ടി വരെ ഉയർന്നേക്കാം. നിലവിലെ മാർക്കറ്റ് ക്യാപ്പായ 4500 കോടി രൂപ, 10,000-12,000 കോടി വരെ ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

​3. ബജാജ് ഹിന്ദുസ്ഥാൻ ​ഷു​ഗർ (Bajaj Hindusthan Sugar)​

3-Bajaj-Hindusthan-Sugar

സഞ്ജീവ് ഭാസിൻ, ET NOW Swadeshന് നൽകിയ അഭിമുഖത്തിൽ താൻ ഈ ഓഹരി വാങ്ങിയതായി പറയുന്നു. 6.50-8.00 രൂപ റേഞ്ചിലാണ് വാങ്ങിയത്. ഈ ഓഹരി വില 40 രൂപ നിലവാരത്തിനു മുകളിൽ വരെ പോയി. നിലവിൽ 30 രൂപ റേഞ്ചിലാണ് വ്യാപാരം. ഇപ്പോഴും ഓഹരി താൻ വില്പന നടത്തിയിട്ടില്ലെന്നും, ഈ ഓഹരി കൈവശമുള്ളവർക്ക് കൂടുതൽ ലാഭം ഭാവിയിൽ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു.

​4. ധനലക്ഷ്മി ബാങ്ക് (Dhanlaxmi Bank)​

4-Dhanlaxmi-Bank

സഞ്ജീവ് ഭാസിൻ, ET NOW Swadeshന് കഴിഞ്ഞ ഏപ്രിൽ 5ന് നൽകിയ അഭിമുഖത്തിൽ വാങ്ങൽ നിർദേശം നൽകിയ ഓഹരിയാണിത്. 40-42 രൂപ നിലവാരത്തിലാണ് നിർദേശം നൽകിയത്. 65 രൂപ ലക്ഷ്യവിലയായും, 36 രൂപ സ്റ്റോപ് ലോസ് എന്ന നിലയിലും അദ്ദേഹം നിർദേശിച്ചിരിക്കുന്നു.


Disclaimer: പെന്നി ഓഹരികളിലെ നിക്ഷേപത്തിൽ ഉയർന്ന റിസ്ക് ഉൾച്ചേർന്നിരിക്കുന്നു. ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക.

ഓഹരിവിപണി, Share Market എന്നിവയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ, ബ്രേക്കിങ് വാർത്തകൾ അറിയാൻ Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം വായിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More