Please enable javascript.Ajay Devgn Remuneration For RRR: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ തന്നെ; ഒരു മിനിറ്റിന് കൈപ്പറ്റുന്നത് 4.5 കോടി രൂപ! - film actor ajay devgn charges rs 4 5 crore per minute role in oscar win rrr movie | The Economic Times Malayalam

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ തന്നെ; ഒരു മിനിറ്റിന് കൈപ്പറ്റുന്നത് 4.5 കോടി രൂപ!

Authored by ശ്രീജിത്ത് എസ് | The Economic Times Malayalam | Updated: 20 Jun 2024, 8:40 am

Film Actor: മോഹൻലാലോ, മമ്മൂട്ടിയോ, ഷാരൂഖ് ഖാനോ, സൽമ്മാൻ ഖാനോ, സൂര്യയോ, പ്രഭാസോ, അമിതാഭ് ബച്ചനോ അല്ല... മലയാളികൾക്കു പ്രിയപ്പെട്ട നടൻ തന്നെ. ഭാര്യയും സൂപ്പർ സ്റ്റാർ. ഒരു മിനിറ്റ് അഭിനയിക്കുന്നതിനു കൈപ്പറ്റുന്നത് 4.5 കോടി രൂപ. അറിയാതെ പോകരുത് ഈ ഹീറോ വിശേഷങ്ങൾ.

 
Ajay Devgn
Ajay Devgn: ബോളിവുഡ് താരമാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഒരു അഭിനേതാവിന്റെ വിശേഷമാണ് ഇന്നു പറയുന്നത്. ആക്ഷൻ സീനുകൾ കൊണ്ട് മലയാളി യുവത്വത്തിന്റെ മനം കവർന്ന താരമാണ് അജയ് ദേവ്ഗൺ. സ്ഥിരമായി ശബരിമലയിൽ അയ്യപ്പനെ കാണാൻ എത്തുന്ന ഈ താരത്തിന് മലയാളക്കരയോടും പ്രത്യേക അടുപ്പമുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത് രാം ചരണും, ജൂനിയർ എൻടിആറും ചേർന്ന് സംവിധാനം ചെയ്ത പിരീഡ് ആക്ഷൻ ഡ്രാമയായ RRR ആഗോള ബ്ലോക്ക്ബസ്റ്ററായിരുന്നുവെന്ന കാര്യം നിങ്ങൾക്ക് അറിയാമല്ലോ? ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ചിരിക്കുന്നത്.
550 കോടി ബജറ്റിൽ നിർമ്മിച്ച ഈ സിനിമയുടെ ലോകമെമ്പാടുമുള്ള കളക്ഷൻ 1,230 കോടി രൂപയായിരുന്നുവെന്ന് എന്റർടൈൻമെന്റ് ട്രാക്കിംഗ് പോർട്ടൽ വ്യക്തമാക്കുന്നു. ഏവരെയും ഞെട്ടിച്ച് ഓസ്‌കർ വീണ്ടും ഇന്ത്യയിൽ എത്തിക്കാനും ഈ സിനിമയ്ക്കു സാധിച്ചിരുന്നു. 2022 -ൽ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കാർ ആണ് ലഭിച്ചത്. മുഖ്യ വേഷത്തിൽ അല്ലെങ്കിലും വളരെ പ്രധാന്യമുള്ള ഒരു റോളാണ് അജയ് ദേവ്ഗൺ ഈ സിനിമയിൽ കൈകാര്യം ചെയ്തത്.

വെറും 8 മിനിറ്റ് മാത്രമാണ് അജയ് ദേവ്ഗൺ ഈ സിനിമയിൽ ഉണ്ടായിരുന്നത്. ഇതിന് അദ്ദേഹം കൈപ്പറ്റിയത് 35 കോടി രൂപയാണ്. അതായത് മിനിറ്റിന് 4.5 കോടി രൂപ പ്രതിഫലം. ഇന്ത്യൻ വിപ്ലവ നേതാവായ അല്ലൂരി സീതാരാമ രാജുവിന്റെ (രാം ചരൺ) പിതാവ് അല്ലൂരി വെങ്കിട്ടരാമ രാജുവായാണ് അജയ് ദേവ്ഗൺ പ്രത്യക്ഷപ്പെട്ടത്. എന്നാൽ മിനിറ്റുകൾ മാത്രം നീണ്ട ഈ പ്രകടനം കൊണ്ട് മികച്ച പ്രശംസ അദ്ദേഹം പിടിച്ചുപറ്റി.

അദ്ദേഹത്തിന്റെ സമീപകാല വേഷങ്ങളിലേയ്ക്ക് വരുമ്പോൾ, ആഗോള ബോക്സ് ഓഫീസിൽ 200 കോടിയിലധികം രൂപ നേടിയ ഹൊറർ ചിത്രമായ ഷിറ്റാൻ ആയിരുന്നു ഈ വർഷത്തെ ആദ്യ സിനിമ. തുടർന്ന് നിലവിൽ ഒടിടികളിൽ തകർത്താടുന്ന മൈദാൻ എന്ന സ്‌പോർട്‌സ് ഡ്രാമ ആണ്. സ്പോർട്സ് ബയോപിക് മൈദാനിൽ മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് സയ്യിദ് അബ്ദുൾ റഹീമിനെ അദ്ദേഹം അവതരിപ്പിക്കുന്നു.

ജൂലായ് 12 ന് റിലീസ് ചെയ്യാനിരിക്കുന്ന റൊമാന്റിക് ഡ്രാമയായ ഔറോൺ മേ കഹൻ ദം ഥായിലാണ് സൂപ്പർ താരത്തിന്റെ അടുത്ത ചിത്രം. റെയ്ഡ് 2 നവംബർ 15 ന് റിലീസ് ചെയ്യും. എന്നാൽ ഈ വർഷം ആരാധകർ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ ചിത്രം സിങ്കം എഗെയ്ൻ ആണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ ആക്ഷൻ ഡ്രാമ, ഇപ്പോൾ ദീപാവലിയോടെ മാത്രമേ തിയറ്ററുകളിൽ എത്തുവെന്നാണ് വിവരം.

ഏകദേശം 100 ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു കഴിച്ചു. 1991 മുതൽ സിനിമ മേഖലയിൽ സജീവമാണ് ദേവ്ഗൺ. 2016 -ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പതിമശ്രീയും അദ്ദേഹത്തിനു ലഭിച്ചിരുന്നു. 1969 ഏപ്രിൽ 2 ന് ജനിച്ച അദ്ദേഹത്തിന് നിലവിൽ 55 വയസുണ്ട്. നടൻ എന്നതിലുപരി ഒരു നിർമ്മാതാവും, സംവിധായകനും കൂടിയാണ് അജയ് ദേവ്ഗൺ. വെള്ളിത്തിരയിലെ സൂപ്പർ നടിയായിരുന്ന കജോൾ ആണ് ദേവ്ഗണിന്റെ ഭാര്യ.

What is TDS: ആർക്കെല്ലാം TDS ഫയൽ ചെയ്യാം


ശ്രീജിത്ത് എസ് നെ കുറിച്ച്
ശ്രീജിത്ത് എസ്
ശ്രീജിത്ത് എസ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ
ശ്രീജിത്ത് എസ്- ഇടി മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ്. 2016 മുതൽ ബിസിനസ് ജേണലിസം മേഖലയിൽ പ്രവർത്തിക്കുന്നു. മംഗളം ദിനപ്പത്രത്തിൽ അ‌ഞ്ചു വർഷത്തോളം സബ് എഡിറ്ററായി ജോലി ചെയ്തു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കോട്ടയം പ്രസ് ക്ലബിൽ നിന്ന് ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമയും, ജേണലിസത്തിൽ ബിരുദാന്തര ഡിപ്ലോമയും നേടി.Read More