Please enable javascript.benefits of filing itr early: Income Tax: റിട്ടേൺ ഫയൽ ചെയ്യാൻ ജൂലൈ 31 വരെ കാത്തിരിക്കേണ്ട; നേരത്തെയുള്ള ഫയലിങ്ങിന്റെ നേട്ടങ്ങൾ - benefits of early filing of income tax return | The Economic Times Malayalam

Income Tax: റിട്ടേൺ ഫയൽ ചെയ്യാൻ ജൂലൈ 31 വരെ കാത്തിരിക്കേണ്ട; നേരത്തെയുള്ള ഫയലിങ്ങിന്റെ നേട്ടങ്ങൾ

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 21 Jun 2024, 3:03 pm

Income Tax: ഇത്തവണ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയ്യതി ജൂലൈ 31 ആണ്. നേരത്തെ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് കൊണ്ട് പല നേട്ടങ്ങളും ലഭിക്കും. അവയെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്

 
ITR
Income Tax: ഇക്കഴിഞ്ഞ 2023-24 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയ്യതി 2024 ജൂലൈ 31 ആണ്. ഇവിടെ, അവസാന നിമിഷം വരെ റിട്ടേൺ ഫയൽ ചെയ്യാൻ കാത്തിരിക്കുന്നത് യുക്തമായ സമീപനമാവില്ല. നേരത്തെ തന്നെ റിട്ടേൺ ഫയൽ ചെയ്യുന്നത് പലവിധത്തിലുള്ള നേട്ടങ്ങളാണ് നൽകുന്നത്.
1. തെറ്റ് വരാനുള്ള സാധ്യതകൾ കുറയുന്നു (Minimises the risk of errors)
നേരത്തെ റിട്ടേൺ ഫയൽ ചെയ്യുന്നത് എല്ലാ രേഖകളും, വിവരങ്ങളും ഒരുക്കി വെക്കാനുള്ള സമയം നൽകുന്നു. ഇതിലൂടെ നികുതി റിട്ടേൺ കൃത്യമാക്കാൻ സാധിക്കും. ആധാർ കാർഡ്, പാൻ കാർഡ്, ഫോം 16, സാലറി സ്ലിപ്, ഇന്ററസ്റ്റ് സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം രസീതുകൾ തുടങ്ങിയവയെല്ലാം നേരത്തെ കരുതി വെക്കാവുന്നതാണ്.

2. തെറ്റുകൾ തിരുത്താൻ കൂടുതൽ സമയം (More time for rectifying mistakes)
നികുതി റിട്ടേൺ ഫയൽ ചെയ്താൽ പകുതി ജോലി മാത്രമാണ് പൂർത്തിയാകുന്നത്. റിട്ടേൺ വെരിഫിക്കേഷനും പൂർത്തിയാക്കേണ്ടതാണ്. ഫയലിങ്ങിനു ശേഷം 30 ദിവസത്തിനകം റിട്ടേൺ‌ വെരിഫൈ ചെയ്യണമെന്നാണ് നിയമം. നേരത്തെ റിട്ടേൺ ഫയൽ ചെയ്യുന്നതിലൂടെ സമയമെടുത്ത് വെരിഫിക്കേഷൻ നടത്താനും, തെറ്റുകൾ തിരുത്താനും സാധിക്കുന്നു.

3. താമസിച്ചുള്ള ഫയലിങ്ങിന്റെ പിഴ ഒഴിവാക്കാം (Avoid late ITR filing penalty)
2024 ജൂലൈ 31 എന്ന ഡെഡ്ലൈനിനു ശേഷം, 2024 ഡിസംബർ 31ന് മുമ്പാണ് നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതെങ്കിൽ ലേറ്റ് ഫയലിങ് ഫീ എന്ന പിഴ നൽകേണ്ടതാണ്. 5 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്ക് 5000,10,000 രൂപ വരെ ഇത്തരത്തിൽ പിഴ നൽകേണ്ടതായി വരാം. അതേ സമയം നികുതി ബാധ്യതയ്ക്ക് താഴെയാണ് വരുമാനമെങ്കിൽ ലേറ്റ് ഫയലിങ്ങിന് പിഴ നൽകേണ്ടതില്ല. നികുതി നൽകേണ്ടവർ ഡെഡ്ലൈൻ തെറ്റിച്ചാൽ അടയ്ക്കാത്ത നികുതിയുടെ 5% വരെ പിഴയായി നൽകേണ്ടി വരും. അതേ സമയം റീഫണ്ട് ലഭിക്കേണ്ടവർക്ക് ഡെഡ്ലൈനിന് ശേഷമുള്ള ഫയലിങ്ങിന് പിഴ നൽകേണ്ടതില്ല.

4. വേഗത്തിൽ ലഭിക്കുന്ന നികുതി റീ ഫണ്ട് (Quicker income tax refunds)
യോഗ്യതയുള്ളവർക്ക്, അവരുടെ ടാക്സ് റീഫണ്ട് വേഗത്തിൽ ലഭിക്കാൻ, നേരത്തെയുള്ള ഫയലിങ് സഹായിക്കും.
നേരത്തെ തന്നെ റിട്ടേൺ ഫയൽ ചെയ്യുന്നതിലൂടെ, നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ പെടാതിരിക്കാനും ആദായ നികുതി നോട്ടീസുകൾ ഒഴിവാക്കാനും സാധിക്കുമെന്നത് മറ്റൊരു നേട്ടമാണ്.

What is TDS: ആർക്കെല്ലാം TDS ഫയൽ ചെയ്യാം


Personal Finance, ആദായ നികുതി സംബന്ധിച്ച പുതിയ അപ്‍ഡേറ്റുകൾ, കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കുന്നതിനായി Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം സന്ദർശിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More