Please enable javascript.itr documents checklist: ITR Documents Checklist: നികുതി റിട്ടേൺ; വിവിധ ഫോമുകളും, ആവശ്യമായ രേഖകളും - itr documents checklist and different forms needed for filing | The Economic Times Malayalam

ITR Documents Checklist: നികുതി റിട്ടേൺ; വിവിധ ഫോമുകളും, ആവശ്യമായ രേഖകളും

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 12 Jun 2024, 4:41 pm

ITR Documents Checklist: ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയ്യതി 2024 ജൂലൈ 31 ആണ്. റിട്ടേൺ നൽകുന്നതിന് ആവശ്യമായ വിവിധ രേഖകൾ, ഫോമുകൾ തുടങ്ങിയ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്

 
ITR
ITR Documents Checklist: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി അടുത്തു കൊണ്ടിരിക്കുകയാണ്. ചിലർ സീസണലായി റിട്ടേൺ ഫയൽ ചെയ്യുന്നവരും, മറ്റു ചിലർ ആദ്യമായി നികുതി റിട്ടേൺ നൽകുന്നവരുമായിരിക്കും. ഇവിടെ ടാക്സ് റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ആവശ്യമായി വരുന്ന രേഖകളെക്കുറിച്ച് നേരത്തെ മനസ്സിലാക്കി വെക്കുക എന്നത് സമയം ലാഭിച്ചു നൽകുകയും, അവസാന നിമിഷത്തെ സങ്കീർണതകൾ ഒഴിവാക്കുകയും ചെയ്യും.
Deadline: 2024 ജൂലൈ 31ാം തിയ്യതിയാണ് നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയ്യതി. ഈ തിയ്യതി നീട്ടി നൽകണോ എന്ന കാര്യത്തിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടത്.

ആവശ്യമായ രേഖകൾ
വേതനം സംബന്ധിച്ച ഡോക്യുമെന്റ്സ്: ഫോം 16, ബാങ്ക് സ്റ്റേറ്റ്മെന്റ്സ്, സാലറി സ്ലിപ്പുകൾ
ബിസിനസ് വരുമാനം : പ്രൊഫിറ്റ് & ലോസ് സ്റ്റേറ്റ്മെന്റ്സ്, ഇൻവോയിസസ്, രസീതുകൾ
നിക്ഷേപം : ലാഭവിഹിതം, മൂലധന നേട്ടം തുടങ്ങിയവയിൽ നിന്നുള്ള വരുമാനം സംബന്ധിച്ച വിവരങ്ങൾ, സെക്ഷൻ 80C ഡോക്യുമെന്റ്സ്

പ്രധാന തിരിച്ചറിയൽ രേഖകൾ
പാൻ കാർഡ് : ടി.ഡി.എസ് ഡിഡക്ഷൻ, ടാക്സ് റീ ഫണ്ടിന് വേണ്ടി ബാങ്ക് അക്കൗണ്ട് ലിങ്കിങ് തുടങ്ങിയവയ്ക്ക് പാൻ കാർഡ് വാലിഡ് ആയ രേഖയാണ്

ആധാർ കാർഡ് : ആദായ നികുതി നിയമത്തിലെ സെക്ഷൻ 139AA പ്രകാരം നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ ആധാർ കാർഡ് നിർബന്ധമാണ്. പാൻ കാർഡുമായി ലിങ്ക് ചെയ്ത ആധാർ ഉപയോഗിച്ച് നികുതി റിട്ടേൺ ഒ.ടി.പി വഴി വെരിഫൈ ചെയ്യാൻ സാധിക്കും.

ഫോം 16
തൊഴിലുടമകൾ ഇഷ്യു ചെയ്ത് നൽകുന്ന ഫോമാണിത്. വേതനം, ടി.ഡി.എസ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ ഫോമിൽ ഉൾ‌പ്പെടുന്നത്. ഇതിലെ പാർട്ട് A, തൊഴിലുടമയുടെ നികുതി വിവരങ്ങളും, പാർട്ട് B, ടി.ഡി.എസ് കാൽക്കുലേഷൻ. സാലറി ബ്രേക്കപ്പ് വിവരങ്ങളും നൽകുന്നു. അതേ സമയം ഫോം 16 കൂടാതെയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം.

ഫോം 16A: ബാങ്ക് പലിശ, വാടക പോലെയുള്ള നോൺ എംപ്ലോയ്മെന്റ് വരുമാനം, ടാക്സ് ഡിഡക്ഷൻ വിവരങ്ങൾ

ഫോം 16B: Immovable property വില്പന നടത്തിയതിലൂടെ ലഭിച്ച നികുതി

ഫോം 16C: ഹൗസ് പ്രോപർട്ടിയിൽ നിന്നുള്ള വാടക വരുമാനം

ഫോം 26AS: ടാക്സ് ഡിഡക്ഷൻ, നൽകിയ നികുതി തുടങ്ങിയവയുടെ ആകെ വിവരങ്ങൾ നൽകുന്നു. ഈ ഫോം ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിലൂടെ ലഭ്യമാണ്.

What is TDS: ആർക്കെല്ലാം TDS ഫയൽ ചെയ്യാം


Personal Finance, ആദായ നികുതി സംബന്ധിച്ച പുതിയ അപ്‍ഡേറ്റുകൾ, കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കുന്നതിനായി Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം സന്ദർശിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More