Please enable javascript.father’s day 2024 financial planning tips: Father’s Day 2024: കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ; പ്രായോ​ഗികമായി നടപ്പാക്കേണ്ട ചില കാര്യങ്ങൾ - fathers day 2024 practical tips to ensure financial well being | The Economic Times Malayalam

Father’s Day 2024: കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ; പ്രായോ​ഗികമായി നടപ്പാക്കേണ്ട ചില കാര്യങ്ങൾ

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 16 Jun 2024, 5:58 pm

Father’s Day 2024: ഇന്ന് ഫാദേഴ്സ് ഡേ. സാമ്പത്തികമായി ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ സഹായകമാകുന്ന ചില മാർ​ഗ നിർദേശങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക പ്ലാനിങ്ങിന് ഇവ സഹായിക്കും.

 
Fathers day
Father’s Day 2024: ഇന്ന് ജൂൺ 16, ഫാദേഴ്സ് ഡേ. ഒരു പിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ പരിഗണിക്കുമ്പോൾ പ്രാഥമികമായി കടന്നു വരുന്ന മേഖലയാണ് സാമ്പത്തികം. പിതാവ് എന്ന നിലയിൽ പലർക്കും കൂടുതൽ സാമ്പത്തികമായ കടമകൾ നിർവ്വഹിക്കാനുണ്ടായിരിക്കും. ഇവിടെ മെച്ചപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായകമായ ചില പ്രായോഗിക മാർഗങ്ങളാണ് നിർദേശിച്ചിരിക്കുന്നത്.
ബജറ്റിങ് & സേവിങ്സ്
കൃത്യമായ ലക്ഷ്യങ്ങൾ സെറ്റ് ചെയ്യുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യം. ഹ്രസ്വ-ദീർഘകാലാടിസ്ഥാനങ്ങളിൽ സാമ്പത്തിക ലക്ഷ്യങ്ങൾ നിർണയിക്കണം. ഹ്രസ്വകാല ലക്ഷ്യങ്ങളിൽ എമർജൻസി ഫണ്ട്, കുടുംബത്തോടൊപ്പം ഒരു അവധിക്കാല യാത്ര തുടങ്ങിയ കാര്യങ്ങളാണ് ഉൾപ്പെടുക. അതേ സമയം കുട്ടികളുടെ വിദ്യാഭ്യാസം, സ്വന്തമായ ഒരു വീട് തുടങ്ങിയ കാര്യങ്ങളാണ് ദീർഘകാല ലക്ഷ്യങ്ങളുടെ ഭാഗമായി വരുന്നത്. സ്ഥിരമായി സേവിങ്സ് വളർത്തിയെടുക്കാനുള്ള അച്ചടക്കത്തെടെയുള്ള സമീപനം ഇവിടെ ആവശ്യമായി വരുന്നു. സാമ്പത്തിക ലക്ഷ്യങ്ങൾക്കായി പ്രതിമാസ വരുമാനത്തിന്റെ ഒരു പങ്ക് മാറ്റി വെക്കാൻ ശ്രദ്ധിക്കാവുന്നതാണ്.

നിക്ഷേപ പോർട്ഫോളിയോ വൈവിദ്ധ്യവൽക്കരണം
വിവിധ നിക്ഷേപമാർഗങ്ങളിലൂടെയുള്ള നിക്ഷേപങ്ങൾ റിസ്ക് കുറയ്ക്കാൻ സഹായിക്കുന്നു. ഇക്വിറ്റി, മ്യൂച്വൽ ഫണ്ട്, സ്ഥിര നിക്ഷേപങ്ങൾ, റിയൽ എസ്റ്റേറ്റ് എന്നീ മാർഗങ്ങളിലെ നിക്ഷേപങ്ങളിലൂടെ പോർട്ഫോളിയോ വൈവിദ്ധ്യവൽക്കരിക്കാൻ ശ്രമിക്കാവുന്നതാണ്. ഇത്തരത്തിൽ റിസ്ക് കുറയാനും, പരമാവധി റിട്ടേൺ ലഭിക്കാനും സാധ്യത ഏറെയാണ്. മ്യൂച്വൽ ഫണ്ട് എസ്.ഐ.പി പോലെയുള്ള മാർഗങ്ങളിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് ആർജ്ജിച്ചെടുക്കാൻ ശ്രമിക്കാവുന്നതുമാണ്.

ഇൻഷുറൻസ് പരിരക്ഷ
കുടുംബത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ ലൈഫ് ഇൻഷുറൻസ് കവറേജ് ഉണ്ടെന്ന് ഉറപ്പു വരുത്താം. ഇന്ന് താങ്ങാനാവുന്ന പ്രീമിയത്തിൽ മികച്ച കവറേജ് ഓപ്ഷനുകൾ ലഭ്യമാണ്. കൂടാതെ മെഡിക്കൽ ചിലവുകൾ ഉയർന്നു വരുന്ന ഇക്കാലത്ത് സമഗ്രമായ ഒരു ആരോഗ്യ ഇൻഷുറൻസ് കവറേജ് അത്യാവശ്യമായും ഉണ്ടായിരിക്കേണ്ടതാണ്. മെഡിക്കൽ എമർജൻസി സാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെയും, കുടുംബത്തിന്റെയും സാമ്പത്തിക ആരോഗ്യം സംരക്ഷിക്കാൻ മെഡിക്കൽ ഇൻഷുറൻസിന് സാധിക്കും

റിട്ടയർമെന്റ് പ്ലാനിങ്
വിരമിക്കലിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് നേരത്തെ ചിന്തിച്ചു തുടങ്ങാം. ഇവിടെ പണപ്പെരുപ്പം അടക്കമുള്ള ഘടകങ്ങൾ പരിഗണിച്ചു വേണം കണക്കു കൂട്ടലുകൾ നടത്തേണ്ടത്. സ്ഥിരമായി പ്രോവിഡന്റ് ഫണ്ട്, പെൻഷൻ പദ്ധതികൾ തുടങ്ങിയവയിൽ നിക്ഷേപം നടത്താൻ ശ്രദ്ധിക്കുക. നാഷണൽ പെൻഷൻ സിസ്റ്റം (NPS), സർക്കാർ പിന്തുണയുള്ള ഒരു പെൻഷൻ പദ്ധതിയാണ്. നികുതി നേട്ടവും, വിരമിച്ചതിനു ശേഷം സ്ഥിര വരുമാനവും ഉറപ്പു നൽകുന്ന ഈ പദ്ധതിയും പരിഗണിക്കാവുന്നതാണ്.

Credit Score: റിട്ടയർമെന്റ് ജീവിതത്തിലും ക്രെഡിറ്റ് സ്കോറിന് നിർണായക പങ്ക്


Personal Finance, ആദായ നികുതി സംബന്ധിച്ച പുതിയ അപ്‍ഡേറ്റുകൾ, കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കുന്നതിനായി Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം സന്ദർശിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More