Please enable javascript.How Deepfake fraud can steal money: 'ദയവായി ഹെൽപ്പ് ചെയ്യൂ'; 'വേണ്ടപ്പെട്ടവർ' സഹായം ആവശ്യപ്പെടാൻ സാധ്യത, സെക്കൻഡുകൾക്കകം പണം നഷ്ടമായേക്കാം - The Economic Times Malayalam

'ദയവായി ഹെൽപ്പ് ചെയ്യൂ'; 'വേണ്ടപ്പെട്ടവർ' സഹായം ആവശ്യപ്പെടാൻ സാധ്യത, സെക്കൻഡുകൾക്കകം പണം നഷ്ടമായേക്കാം

Authored by ശിവദേവ് സി.വി | The Economic Times Malayalam | Updated: 10 Jun 2024, 4:23 pm

ആധുനിക ലോകത്തെ പുതിയ തട്ടിപ്പ് രീതിയാണ് ഡീപ് ഫേക് സാങ്കേതിക വിദ്യയിലൂടെ അരങ്ങേറുന്നത്. ഒരു വ്യക്തിയുടെ പരിചയക്കാരെന്ന വ്യാജേന വീഡിയോ-ഓഡിയോ സന്ദേശങ്ങളിലൂടെയും, ചിത്രങ്ങളിലൂടെയുമാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്.

 
how fraudsters use deepfake technology to steel money through fake methods
'ദയവായി ഹെൽപ്പ് ചെയ്യൂ'; 'വേണ്ടപ്പെട്ടവർ' സഹായം ആവശ്യപ്പെടാൻ സാധ്യത, സെക്കൻഡുകൾക്കകം പണം നഷ്ടമായേക്കാം
​സാങ്കേതിക വിദ്യകൾ മനുഷ്യ ജീവിതത്തിൽ വിപ്ലവം കൊണ്ടു വരുന്ന കാലമാണിത്. എന്നാൽ ഇതിനിടെ സാമ്പത്തിക തട്ടിപ്പുകളും വർധിച്ചു വരുന്നതായി കാണാം. അടുത്തിടെ ലോകമെങ്ങും ആശങ്ക വിതച്ച തട്ടിപ്പ് രീതികൾ ഡീപ് ഫെയ്ക് സാങ്കേതിക വിദ്യയിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. യഥാർത്ഥമെന്ന് തോന്നിക്കുന്ന ഫേക്ക് വീഡിയോകൾ ഉപയോ​ഗിച്ചാണ് പലരുടെയും പണം കവർന്നെടുത്തിരിക്കുന്നത്.​

​എന്താണ് ഡീപ് ഫേക് സാങ്കേതിക വിദ്യ?​

യഥാർത്ഥമെന്ന് തോന്നിക്കുന്ന റിയലിസ്റ്റിക് വീഡിയോകൾ, ഓഡിയോ റെക്കോർഡിങ്ങുകൾ, ചിത്രങ്ങൾ ഉപയോ​ഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഡീപ് ഫേക് ടെക്നോളജിയിലൂടെ ചെയ്യുക. ഒരു വ്യക്തിക്ക് മറ്റൊരാളോടുള്ള വ്യക്തിബന്ധത്തിന്റെ രീതി, വ്യക്തികളുടെ വാക്കുകൾ, പ്രവൃത്തികൾ തുടങ്ങിയവ സാങ്കേതിക വിദ്യയിലൂടെ മനസ്സിലാക്കി, കൃത്രിമമായി സൃഷ്ടിച്ചാണ് തട്ടിപ്പുകൾ നടക്കുന്നത്.

‍ഡീപ് ഫേക് (Deepfake) എന്ന വാക്കു തന്നെ, ആഴത്തിലുള്ള (Deep), കൃത്രിമമായ (Fake) എന്നീ പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഒരു വ്യക്തിയുടെ മുഖത്തിന്റെ ചലനങ്ങൾ പോലും നിർമിത ബുദ്ധി ഉപയോ​ഗിച്ച്, വീഡിയോ, ഓഡിയോ റെക്കോർഡിങ്ങുകളായി പകർത്തിയെടുക്കുകയാണ് ചെയ്യുന്നത്.

​ഡീപ് ഫേക് തട്ടിപ്പുകൾ എങ്ങനെയാണ് സംഭവിക്കുന്നത്?​

നിങ്ങൾക്ക് ഒരു സന്ദേശം/കോൾ/വീഡിയോ കോൾ എന്നിവ ലഭിക്കുന്നിടത്തു നിന്നാണ് തട്ടിപ്പിന്റെ തുടക്കം. ഡീപ് ഫേക് സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഒരു തട്ടിപ്പുകാരൻ നിങ്ങൾക്ക് ഒരു വീഡയോ കോൾ ചെയ്തേക്കാം. ഇവിടെ നിങ്ങൾക്ക് പരിചയമുള്ള ഒരു വ്യക്തിയുടെ മുഖം ചുരുങ്ങിയ സമയത്തേക്ക് ഡിസ്പ്ലേ ചെയ്യപ്പെടുന്നു. പെട്ടെന്ന് വീഡിയോ കോൾ ഡിസ്കണക്ട് ആവുകയും, വോയിസ് കോളിലേക്ക് സ്വിച്ച് ചെയ്യപ്പെടുകയും ചെയ്യും.

നെറ്റ് വർക്ക് പ്രശ്നത്തെ തുടർന്നാണിതെന്ന് മറുപുറത്തുള്ള നിങ്ങളുടെ 'പരിചിതൻ', അയാളുടെ തന്നെ ശബ്ദത്തിൽ നിങ്ങളോട് പറയുന്നു. തുടർന്ന് മെഡിക്കൽ എമർജൻസി പോലെയുള്ള എന്തെങ്കിലും ആവശ്യങ്ങൾ പറഞ്ഞ് സഹായം ചോദിക്കുകയാണ് ചെയ്യുക. വളരെ യഥാർത്ഥമെന്ന് തോന്നിപ്പിക്കും വിധമുള്ള എമർജൻസി സഹായ അഭ്യർത്ഥനകളാണ് നടക്കുക. ഇവിടെ വീഡിയോ കോളിലെ ചിത്രവും, വോയിസ് കോളിലെ ശബ്ദവും കൃത്രിമമായി നിർമിച്ചെടുക്കുന്നവയാണ്. ഒറിജിനലിനെ വെല്ലുന്ന മികവോടെയായിരിക്കും ഇവ നിങ്ങളിലേക്കെത്തുന്നത്.

​കണക്കു കൂട്ടിയുള്ള തട്ടിപ്പുകൾ​

ഇന്ന്, ആധുനിക സാങ്കേതിക വിദ്യയുടെ ലോകത്ത് നിങ്ങൾ ആരോടൊക്കെ ബന്ധപ്പെടുന്നു എന്ന് കണ്ടെത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ല. സങ്കീർണമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ യഥാർത്ഥ ആവശ്യമുള്ള ആരെയൊക്കെ നിങ്ങൾ സഹായിക്കാൻ സാധ്യതയുണ്ട് എന്നതു പോലും കണക്കു കൂട്ടിയാണ് തട്ടിപ്പുകാർ ഇറങ്ങുന്നത്. അഡ്വാൻസ്ഡ് ആയ ടെക്നോളജിയിലൂടെ വീഡിയോ, ഓഡിയോ എന്നിവയിൽ ഒരു സംശയവും തോന്നാനിടയില്ല.

​ഡീപ് ഫേക് തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷ നേടാം?​

നിങ്ങളോട് ആരെങ്കിലും മുകളിൽ പരാമർശിച്ച രീതിയിൽ സഹായം അഭ്യർത്ഥിച്ചാൽ ഇനി നൽകിയിരിക്കുന്ന മാർ​ഗങ്ങൾ സ്വീകരിക്കാമെന്ന് കൊടക് മഹീന്ദ്ര ബാങ്ക്, തങ്ങളുടെ സുരക്ഷിതമായ ബാങ്കിങ് നിർദേശങ്ങളിൽ പറയുന്നു.

  • സഹായം ചോദിക്കുന്ന വ്യക്തിയെ നേരിട്ട് ഫോണിൽ വിളിക്കുകയോ, നേരിൽ കാണുകയോ ചെയ്യുക
  • വാലറ്റ്/യു.പി.ഐ പേയ്മെന്റുകൾ ആൾട്ടർനേറ്റ് നമ്പറുകളിൽ ചെയ്ത് നൽകാതിരിക്കുക
  • യഥാർത്ഥത്തിലുള്ള ഒരു ആവശ്യമെന്ന് ബോധ്യപ്പെടാതെ ആർക്കും പണം ട്രാൻസ്ഫർ ചെയ്ത് നൽകാതിരിക്കുകസങ്കീർണമായ സാങ്കേതിക വിദ്യകളെയും, നിർമിത ബുദ്ധിയെയും, തട്ടിപ്പുകാരുടെ കണക്കു കൂട്ടലുകളെയും നിഷ്പ്രഭമാക്കാൻ നിങ്ങൾ ലളിതമായ സാമാന്യ ബുദ്ധി മാത്രം പ്രയോ​ഗിച്ചാൽ മതിയാകും
Personal Finance, ആദായ നികുതി സംബന്ധിച്ച പുതിയ അപ്‍ഡേറ്റുകൾ, കൂടുതൽ വിവരങ്ങൾ എന്നിവ ലഭിക്കുന്നതിനായി Business News വെബ്സൈറ്റായ ഇക്കണോമിക് ടൈംസ് മലയാളം സന്ദർശിക്കുക
ശിവദേവ് സി.വി നെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി Digital Content Producer
മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ മുതൽ ടൈംസ് ഗ്രൂപ്പിനൊപ്പം ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി ജോലി ചെയ്യുന്നു.Read More