ആപ്പ്ജില്ല

ITR: ഐടിആർ: ഇനി ആദായ നികുതി അടയ്ക്കൽ ഇ-ഫയലിം​ഗ് പോർട്ടൽ വഴി മാത്രം

Income Tax Return Portal : മുൻകൂർ നികുതി പോലുള്ള നികുതി അടയക്കുകയാണെങ്കിൽ ഇനി പഴയപോലെ എൻഎസിഡിഎൽ പോർട്ടൽ വഴി പറ്റില്ല. ഇതിനും ഇനിമുതൽ ഐടിആർ ഇ-ഫയലിം​ഗ് പോർട്ടൽ ഉപയോ​ഗിക്കേണ്ടി വരും. ഈ പോർട്ടൽ വഴി എങ്ങനെ പേയ്മെന്റ് നടത്താമെന്ന് അറിയാം.

Samayam Malayalam 27 Jul 2023, 1:59 pm
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുമ്പ് നികുതി അടയ്ക്കേണ്ടതുണ്ടെങ്കിൽ, ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ വഴി മാത്രമേ നികുതി അടയ്ക്കാൻ കഴിയുകയുള്ളൂ. നേരത്തെ നികുതിദായകർക്ക് എൻഎസ്ഡിഎൽ പോർട്ടൽ വഴി മാത്രമേ ആദായനികുതി അടയ്ക്കാൻ പറ്റുമായിരുന്നുള്ളൂ. ആദായ നികുതി വകുപ്പ് ഈ വർഷം മുതൽ ഈ സൗകര്യം ഇ-ഫയലിംഗ് പോർട്ടലിലേക്ക് മാറ്റി.
Samayam Malayalam ITR filing


പുതിയ ടാക്സ് പോർട്ടലിൽ എങ്ങനെ നികുതി അടയ്ക്കാം

പുതിയ ഇ-ഫയലിംഗ് പോർട്ടലിൽ ആദായ നികുതി അടയ്ക്കാൻ രണ്ട് വഴികളുണ്ട്. അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്തും, അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാതെയും നികുതി അടയ്ക്കാം. ഇ-ഫയലിംഗ് ടാക്സ് പോർട്ടലിൽ നിന്ന് ആദായനികുതി അടയ്ക്കുന്നതിന് ഒരു വ്യക്തിക്ക് പാൻ കാർഡ് ആവശ്യമാണ്. ആക്ടിവ് പാൻ എന്നാൽ റദ്ദാക്കപ്പെടാത്ത പാൻ എന്നാണ് അർത്ഥമാക്കുന്നത്. ഒരു ഓപ്പറേറ്റീവ് പാൻ എന്നാൽ ആധാറുമായി ബന്ധിപ്പിച്ചതുമാണ്. നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ ആദായ നികുതി അടയ്ക്കുന്നതെങ്ങനെയെന്നറിയാം.


അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാതെ എങ്ങനെ നികുതി അടയ്ക്കാം

സ്റ്റെപ്പ് 1 : ഐടിആർ പോർട്ടൽ തുറക്കുക
സ്റ്റെപ്പ് 2 : 'ക്വിക്ക് ലിങ്ക്സ്' എന്ന ഓപ്ഷനിൽ നിന്ന് 'ഇ-പേ ടാക്സ്' ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ്പ് 3 : പാൻ നമ്പറും മൊബൈൽ നമ്പറും നൽകി Continue ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒടിപി നൽകി സബ്മിറ്റ് ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 4 : New Payment ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം, ഒരു പുതിയ വെബ്പേജ് തുറക്കും.
സ്റ്റെപ്പ് 5 : New Payment ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വെബ്പേജ് തുറക്കും. ഇതിന് വിവിധ തരത്തിലുള്ള നികുതി അടയ്ക്കാനുള്ള ഓപ്ഷൻ ഉണ്ടിയിരിക്കും
സ്റ്റെപ്പ് 6 : ഡയലോഗ് ബോക്സിൽ നിന്ന് പേയ്മെന്റ് തിരിഞ്ഞെടുക്കാം
സ്റ്റെപ്പ് 7 : Continue ക്ലിക്ക് ചെയ്ത ശേഷം ഒരു വെബ്പേജ് തുറന്നുവരും. ആദായ നികുതി, സർചാർജ്, സെസ് തുടങ്ങിയ നികുതി പേയ്മെന്റ് നൽകണം. അന്തിമ നികുതി ബാധ്യത തുക നൽകാം

നികുതിദായകർക്ക് സൗകര്യപ്രദമായ പേയ്മെന്റ് രീതി തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. ആർടിജിഎസ്/ എൻഇഎഫ്ടി എന്നിവ ഉപയോഗിക്കുന്നതിന് ഇടപാട് നിരക്കുകൾ ബാധകമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ നിരക്കുകൾ അവരുടെ ബാങ്കുമായി പരിശോധിക്കേണ്ടതുണ്ട്. നികുതിദായകർക്ക് നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ എന്നിവ വഴി പേയ്‌മെന്റ് നടത്താം. എന്നാൽ യുപിഐ ഓപ്ഷൻ ലഭ്യമല്ല. പേയ്മെന്റ് ഗേറ്റ്വവേ ഓപ്ഷനിൽ ലഭ്യമായ ഓരോ ബാങ്കുകൾക്കും അവരുടേതായ ചാർജുകൾ ഉണ്ടാവും. കൂടാതെ, 18% ജിഎസ്ടിയും ഉണ്ടായിരിക്കും.

അക്കൗണ്ടിൽ ലോഗിൻ ചെയ്തുകൊണ്ട് എങ്ങനെ നികുതി അടയ്ക്കാം

ഈ ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം, 'ഇ-ഫയൽ' ക്ലിക്ക് ചെയ്ത് 'ഇ-പേ' ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന്, സ്റ്റെപ്പ് 5 മുതൽ ഓൺലൈനായി നികുതി അടയ്‌ക്കുന്നതിനുള്ള നടപടിക്രമം മുകളിൽ സൂചിപ്പിച്ചതുപോലെ തന്നെ തുടരുക.

ഐടിആർ ഫയലിംഗിന് ഇനി ആറുദിവസം മാത്രം; നികുതിദായകർ മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്