Please enable javascript.How To Add Below 5 Years Children In Aadhar,അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാറിൽ പേര് ചേർക്കാം; ബയോമെട്രിക്‌സ് ചെയ്യേണ്ടത് എപ്പോൾ? - children below five years of age can also be enrolled in aadhaar card - Samayam Malayalam

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആധാറിൽ പേര് ചേർക്കാം; ബയോമെട്രിക്‌സ് ചെയ്യേണ്ടത് എപ്പോൾ?

Edited byജിബിൻ ജോർജ് | Samayam Malayalam 6 Jul 2024, 7:45 am
Subscribe

സംസ്ഥാനത്ത് അഞ്ച് വയസ്സിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാമെന്ന് അധികൃതർ അറിയിച്ചു. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ ഈ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

ഹൈലൈറ്റ്:

  • അഞ്ച് വയസ്സിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം.
  • ബയോമെട്രിക്‌സ് ശേഖരിക്കില്ല.
  • എൻറോൾ ചെയ്യപ്പെടുമ്പോൾ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം.
aadhar registration
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അഞ്ച് വയസ്സിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
'ട്രോളുകൾ എനിക്ക് നേട്ടമായി'; നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ് എടുക്കുമെന്ന് സുരേഷ് ഗോപി
പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്‌സ് നിർബന്ധമായും പുതുക്കേണ്ടതുണ്ട്. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ ഏഴു വയസ്സിനുള്ളിലും, 15 വയസ്സിലെ നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ 17 വയസ്സിനുള്ളിലും നടത്തിയാൽ മാത്രമേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും.


നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തും. പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധു ആകാൻ സാധ്യതയുണ്ട്. സ്‌കോളർഷിപ്പ്, റേഷൻ കാർഡിൽ പേര് ചേർക്കൽ, സ്‌കൂൾ/ കോളജ് അഡ്മിഷൻ, എൻട്രൻസ് / പി.എസ്.സി പരീക്ഷകൾ, ഡിജിലോക്കർ, അപാർ, പാൻ കാർഡ് മുതലായവയിൽ ആധാർ ഉപയോഗപ്പെടുത്തുന്നുണ്ട്.

0-5 വയസ്സിലെ പേര് ചേർക്കൽ, നിർബന്ധിത ബയോമെട്രിക്‌സ് പുതുക്കൽ എന്നീ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു ആധാർ കേന്ദ്രങ്ങൾ വഴിയും ലഭിക്കുന്നതാണ്. കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റിയും നിശ്ചയിച്ചിരിക്കുന്നത്.

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കേണ്ട നമ്പർ : സിറ്റിസൺ കാൾ സെൻറർ: 1800-4251-1800 / 0471- 2335523. കേരള സംസ്ഥാന ഐ.ടി മിഷൻ (ആധാർ സെക്ഷൻ): 0471-2525442. സംശയങ്ങൾക്ക് : [email protected] എന്ന മെയിൽ ഐ.ഡി യിലേക്ക് മെയിൽ അയക്കുകയും ചെയ്യാം.

ഇന്ന് ഏതൊക്കെ ജില്ലകളിൽ മഴയെത്തും? നാലിടത്ത് യെല്ലോ അലേർട്ട്, ഭീഷണിയായി കള്ളക്കടൽ പ്രതിഭാസവും ഉയർന്ന തിരമാലയും
തിരുവനന്തപുരം ജില്ലയിലെ ഡയറ്റ്, ഗവണ്മെന്റ്, ഗവണ്മെന്റ് എയ്ഡഡ് ടിടിഐകളിലേക്കും സ്വാശ്രയ ടിടിഐകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും 2024-26 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ എലിമെന്ററി എജൂക്കേഷൻ (ഡി.എൽ.എഡ്) പ്രവേശനത്തിനുള്ള അപേക്ഷകൾ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സ്വീകരിച്ചു തുടങ്ങി. മൈനോറിറ്റി പദവിയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18. അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ www.education.kerala.gov.in എന്ന വെബ്സൈറ്റിലും ddetvm2022.blogspot.com/ എന്ന ബ്ലോഗിലും ലഭ്യമാണ്. അപേക്ഷകരായ വിദ്യാർഥികളെ സഹായിക്കുന്നതിന് തിരുവനന്തപൂരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ അന്വേഷണ വിഭാഗത്തിൽ ഹെൽപ്ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്.
ജിബിൻ ജോർജ്
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ