ആപ്പ്ജില്ല

തൃശൂരിൽ നിന്ന് 10 ദിവസം മുൻപ് കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ദിവസങ്ങൾക്ക് മുൻ‌പ് തൃശൂർ കൊരട്ടിയിൽ നിന്ന് കാണാത്തായ മലയാളി ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ, ഭാര്യ ജിസുവുമാണ് മരിച്ചത്. 10 ദിവസം മുൻപാണ് ഇവരെ കാണാതായത്. ദമ്പതികളുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Edited byജിബിൻ ജോർജ് | Samayam Malayalam 3 Jul 2024, 7:20 pm

ഹൈലൈറ്റ്:

  • കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികൾ മരിച്ച നിലയിൽ.
  • വേളാങ്കണ്ണി പള്ളിയുടെ ലോഡ്‌ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
  • ദമ്പതികളുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam suicide case
ആൻ്റോ, ജിസു
തൃശൂർ: പത്ത് ദിവസം മുൻ‌പ് തൃശൂർ കൊരട്ടിയിൽ നിന്ന് കാണാത്തായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗ്ഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ (34) ഭാര്യയും വെസ്‌റ്റ് കൊരട്ടി കിലുക്കൻ ജോയിയുടെ മകളുമായ ജിസുവുമാണ് (29) മരിച്ചത്. വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും പോലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല.
രണ്ട് കോടിയുടെ സാമ്പത്തിക തട്ടിപ്പ്; മാണി സി കാപ്പന് വമ്പൻ തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി
കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ദമ്പതികളെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. വേളാംങ്കണ്ണിയിൽ എത്തിയ ശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച്ച വൈകിട്ട് അവശ നിലയിൽ കാണപ്പെട്ട ആൻ്റോയെ നാഗപട്ടണം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു. ആൻ്റോ മരിച്ചതറിഞ്ഞ ജിസു ലോഡ്ജിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.


ജിസുവിനെ ആശുപത്രിയിൽ നിന്ന് കാണാതായത്തിനെ തുടർന്ന് പോലീസും നാട്ടിൽ നിന്നും എത്തിയ ബന്ധുക്കളും കൂടി ലോഡ്‌ജിലെത്തിയപ്പോൾ മുറി അകത്ത് നിന്ന് പുട്ടിയ നിലയിലായിരുന്നു. പോലീസ് മുറി ബലം പ്രയോഗിച്ച് തുറന്ന് നോക്കിയപ്പോഴേക്കും ജീസു മരിച്ചിരുന്നു. രണ്ടു പേരുടേയും മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം നാഗപട്ടണം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ക്‌കാര ചടങ്ങുകൾ വ്യാഴാഴ്‌ച തിരുമുടിക്കുന്ന് ചെറുപുഷ്‌പം ദേവാലയത്തിൽ നടക്കും.

ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിലായിരുന്നു ദമ്പതികൾ താമസിച്ചിരുന്നത്. വീടും മറ്റും വിറ്റ് തൻ്റെ കടങ്ങൾ വീട്ടണമെന്ന് കാണിച്ച ചൊവ്വാഴ്‌ച സഹോദരിക്ക് ആൻ്റോ വോയ്സ് മെസേജ് അയച്ചിരുന്നതായും പറയപ്പെടുന്നു. മൂന്ന് വർഷമായിട്ടുള്ളു ഇവർ മുടപ്പുഴയിൽ താമസമാക്കിയിട്ട്. കുറച്ച് മാസങ്ങളായി ആന്റോയും ഭാര്യ ജിസും അടുത്തള്ള വീട്ടുകാരുമായി അധികം സംസാരിക്കാറില്ലെന്നും പറയപ്പെടുന്നു.

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള 'ഒളിമ്പിക്സാകും'; മേള ഈ ജില്ലയിൽ, അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച്
ജാതിക്ക കച്ചവടക്കാരനായിരുന്ന ആന്റോ നിരവധി ഫൈനാൻസ് കമ്പനികളിൽ നിന്നും പേഴ്സ‌ണൽ ലോണുകൾ എടുത്തിരുന്നു. ഗൃഹോപകരണങ്ങളും, മൊബൈലും മറ്റും ലോൺ മുഖേനെ വാങ്ങുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങൾ ആൻ്റോയും കുടുംബവും നേരിട്ടിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകാനുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒൻപത് വർഷമായി. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്