Please enable javascript.Homemade Hand Scrubs,കൈകൾ ഭംഗിയായി സൂക്ഷിക്കാൻ വീട്ടിൽ തയാറാക്കാം ഈ സ്ക്രബുകൾ - homemade scrubs for healthy and glowing hands - Samayam Malayalam

കൈകൾ ഭംഗിയായി സൂക്ഷിക്കാൻ വീട്ടിൽ തയാറാക്കാം ഈ സ്ക്രബുകൾ

Authored byറ്റീന മാത്യു | Samayam Malayalam 6 Jul 2024, 1:12 pm
Subscribe

സ്ക്രബുകൾ ഉപയോഗിക്കുന്നത് കൈകളിലെ മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് കൂടുതൽ തിളക്കവും ഭംഗിയും നൽകാൻ സഹായിക്കും. 

homemade scrubs for healthy and glowing hands
കൈകൾ ഭംഗിയായി സൂക്ഷിക്കാൻ വീട്ടിൽ തയാറാക്കാം ഈ സ്ക്രബുകൾ
കൈകളുടെ സംരക്ഷണം എന്ന് പറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പലപ്പോഴും വീട്ടിലെ പണികൾ എല്ലാം ചെയ്ത് കഴിയുമ്പോൾ കൈകളും കാലുകളുമൊക്കെ സോപ്പും വെള്ളവുമൊക്കെ വീണ് ആകെ മോശമായി മാറും. ചർമ്മത്തെ അപേക്ഷിച്ച് കൈകളാണ് എപ്പോഴും കൂടുതൽ പരുപരുത്തതായി മാറുന്നത്. എപ്പോഴും ജോലികൾ ചെയ്യുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ചർമ്മത്തെ പോലെ തന്നെ കൈകളും കാലുകളുമൊക്കെ ഭംഗിയായി സൂക്ഷിക്കേണ്ടതും ഏറെ പ്രധാനമാണ്. കൈകളുടെ ഭംഗിയും അതുപോലെ മൃദുത്വവും നിലനിർത്താൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില മാസ്കുകൾ നോക്കാം.

പഞ്ചസാരയും ഒലീവ് ഓയിലും

പഞ്ചസാരയും ഒലീവ് ഓയിലും

പഞ്ചസാര നല്ലൊരു സ്ക്രബായിട്ട് പ്രവർത്തിക്കാറുണ്ട്. ആദ്യം 2 ടേബിൾ സ്പൂൺ പഞ്ചസാരയും 1 ടേബിൾ സ്പൂൺ ഒലീവ് ഓയിലും നന്നായി യോജിപ്പിക്കുക. ഇനി ഇതിലേക്ക് മണം ലഭിക്കാനായി എന്തെങ്കിലും ഒരു എസെൻഷ്യൽ ഓയിൽ കൂടി ചേർക്കാവുന്നതാണ്. ഇനി ഈ പായ്ക്ക് കൈകളിൽ നന്നായി തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഒരു 15 മിനിറ്റ് കഴിഞ്ഞ് കഴുകി വ്യത്തിയാക്കാവുന്നതാണ്. കൈകൾ ഒരിക്കലും കട്ടിയായി സ്ക്രബ് ചെയ്യരുത്. മൃദുവായിട്ട് വേണം ചെയ്യാൻ. അത് കഴിഞ്ഞ് നല്ല രീതിയിൽ ഒരു മോയ്ചറൈസർ കൈകളിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്.

ഓട്സും തേനും

ഓട്സും തേനും

ഒരു ചെറിയ ബൗളിൽ 2 ടേബിൾ സ്പൂൺ ഓട്സും 1 ടേബിൾ സ്പൂൺ തേനും ചേ‍ർത്ത് യോജിപ്പിക്കുക. നല്ലൊരു പേസ്റ്റ് രൂപമാകുന്നത് വരെ ഇത് യോജിപ്പിച്ച് എടുക്കണം. ഇനി ഈ സ്ക്രബ് കൈകളിലിട്ട ശേഷം വട്ടത്തിൽ മസാജ് ചെയ്യുക. ഇനി ഇതൊരു 15 മിനിറ്റ് കൈകളിൽ വച്ച ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി വ്യത്തിയാക്കാവുന്നതാണ്. നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ ഓട്സിനും തേനിനും സാധിക്കാറുണ്ട്.

നാരങ്ങ നീരും ഉപ്പും

നാരങ്ങ നീരും ഉപ്പും

നാരങ്ങ നീര് ചർമ്മത്തിൽ നേരിട്ടോ അല്ലെങ്കിൽ അത് മാത്രമായോ ഉപയോ​ഗിക്കാൻ പാടില്ല. നാരങ്ങ നീര് ആസിഡിക് സ്വാഭാവമുള്ളതാണ്. ഒരു ചെറിയ ബൗളിലേക്ക് അര നാരങ്ങയുടെ നീര് പിഴിഞ്ഞ് എടുക്കുക. ഇനി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉപ്പും കൂടി ചേർത്ത് യോജിപ്പിക്കുക. ഇനി ഈ മിശ്രിതം പതുക്കെ കൈകളിൽ തേച്ച് പിടിപ്പിച്ച് എക്സ്ഫോളിയേറ്റ് ചെയ്യുക. ഇത് ഇനി ചെറിയ ചൂട് വെള്ളത്തിൽ കഴുകി വ്യത്തിയാക്കാവുന്നതാണ്. അതിന് ശേഷം എന്തെങ്കിലുമൊരു മോയ്ചറൈസറും കൈകളിൽ പുരട്ടാവുന്നതാണ്.

കാപ്പിപൊടിയും വെളിച്ചെണ്ണയും

കാപ്പിപൊടിയും വെളിച്ചെണ്ണയും

കാപ്പിപൊടി ചർമ്മത്തിന് ഏറെ അനുയോജ്യമാണ്. ഇത് പല രീതിയിലുള്ള പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കാറുണ്ട്. അതുപോലെ ചർമ്മത്തിൽ നല്ലൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ കാപ്പിപൊടിയ്ക്ക് കഴിയും. 2 ടേബിൾ സ്പൂൺ കാപ്പിപൊടി 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ അൽപ്പം പഞ്ചസാരയും കൂടി ചേർക്കാവുന്നതാണ്. ഇനി ഈ മാസ്ക് കൈകളിൽ നന്നായി മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്.

റ്റീന മാത്യു
ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ