Please enable javascript.Govind Padmasoorya Post,ആ സംഭവത്തിന് ഞാൻ ഇത് വരെ നന്ദി പറഞ്ഞിട്ടില്ല,ഞാനും അവളും അങ്ങനെയാണ്; ഞാൻ എന്നും നിന്നോടൊപ്പമുണ്ട്; ജിപി - govind padmasoorya gp shared and emotioanl note on his friend neethu s friendship - Samayam Malayalam

ആ സംഭവത്തിന് ഞാൻ ഇത് വരെ നന്ദി പറഞ്ഞിട്ടില്ല,ഞാനും അവളും അങ്ങനെയാണ്; ഞാൻ എന്നും നിന്നോടൊപ്പമുണ്ട്; ജിപി

Authored byഋതു നായർ | Samayam Malayalam 6 Jul 2024, 8:12 am
Subscribe

സൗഹൃദങ്ങളെക്കുറിച്ച് പലപ്പോഴും വാചാലനാകാറുണ്ട് ജിപി. പേളിയും, മിയയും, അഞ്ജുവും ഒക്കെ ജിപിയുടെ അടുത്ത സുഹൃത്തുക്കളാണ്.

govind padmasoorya gp shared and emotioanl note on his friend neethu s friendship
ജിപിയും സുഹൃത്തും
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് നടനും അവതാരകനും ആയ ഗോവിന്ദ് പത്മസൂര്യയും ഭാര്യയും നടിയുമായ ഗോപിക അനിലും. ഈ കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ജിജി സെലിബ്രേഷൻസ് എന്ന പേരിട്ടിരുന്ന ഇവരുടെ വിവാഹ ആഘോഷങ്ങൾ ആരാധകർ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല പറയുന്നതിൽ തെറ്റില്ല. വിവാഹശേഷം ഇരുവരും ഹണിമൂൺ യാത്രയൊക്കെ മനോഹരമായി നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോകളും വീഡിയോകളും ഒക്കെ ജിപിയും ഗോപികയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇരുവരും ഒരുമിച്ചാണ് യാത്രകളും ഉദ്‌ഘാടനങ്ങളും ഒക്കെ.

ALSO READ: ഇതുവരെ ആരും നടന്നത് എന്താണെന്ന് അറിഞ്ഞിട്ടില്ല: പുറത്തുള്ള ആളുകൾ പറഞ്ഞുള്ള അറിവല്ലേ ഉള്ളൂ; പിന്നെയും എന്തിനാ ഈ കുറ്റപ്പെടുത്തൽ?

വിവാഹശേഷം ഉദ്‌ഘാടനവേദികളിൽ ജിപി എത്തുമ്പോൾ ഗോപികയും പതിവാണ്. അടുത്തിടെ കല്ലമ്പലത്തും ജിപി ഗോപികക്ക് ഒപ്പം ഉദ്‌ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കുടുംബം പോലെ തന്നെ ജിപിക്ക് പ്രിയപ്പെട്ടതാണ് സുഹൃത്തുക്കളും. മിനി സ്ക്രീനിലെ ഒട്ടുമിക്ക അവതരക്കാരുമായി ജിപിക്ക് അടുത്ത ബന്ധമാണുള്ളത്. ആ ബന്ധത്തിന്റെ തീവ്രത ജിപിയുടെ വിവാഹത്തിൽ പ്രതിഫലിച്ചതുമാണ്. സൗഹൃദങ്ങളെക്കുറിച്ച് പലപ്പോഴും വാചാലനായി സംസാരിച്ചിട്ടുള്ള ജിപിയുടെ പുത്തൻ പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്.

സുഹൃത്ത് നീതുവിന്റെ പിറന്നാൾ ദിനമാണ് ജിപി കുറിപ്പ് പങ്കുവച്ചത്.

സംഭവബഹുലമായ സംഗീത് നൈറ്റ് ആഘോഷത്തിൽ ആതിഥേയത്വം വഹിച്ചതിന് ശേഷം എൻ്റെ ഡാർലിംഗ് നീതു അൽപ്പം ഒന്ന് ശ്വസിക്കാൻ വേണ്ടി ഇരിക്കുന്ന കാഴ്ചയാണ് എന്ന ക്യാപ്ഷ്യനോടെയാണ് ജിപി ചിത്രങ്ങൾ പങ്കിട്ടത്. ഒരു അവതാരകൻ എന്ന നിലയിൽ, പേരുകളോ റൺ ഓർഡറോ ഒരു സൂചനയുമില്ലാതെ, അവസാന നിമിഷം ഇത്തരമൊരു സംഭവബഹുലമായ ഷോ ഏറ്റെടുക്കുന്നതിൻ്റെ അപകടങ്ങളും വെല്ലുവിളികളും എനിക്ക് നന്നായി അറിയാം! എന്നിട്ടും അവൾ അത് മനോഹരമായി ചെയ്തു, അവൾ അത് വളരെ മാന്യമായും ഉത്തരവാദിത്തത്തോടെയും ചെയ്തു എന്നുള്ളതാണ് എന്നെ അതിശയിപ്പിച്ചത്. എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നിന് ആതിഥേയത്വം വഹിച്ചതിന് ഞാൻ അവളോട് ഒരിക്കലും നന്ദി പറഞ്ഞിട്ടില്ല. അവൾ അത് ചോദിച്ചിട്ടുമില്ല, ചോദിക്കുകയുമില്ല അതാണ് നമ്മൾ!

ജന്മദിനാശംസകൾ എൻ്റെ പ്രിയ കൂട്ടുകാരി. നിങ്ങൾ എമ്പതിയും വളരേ സെന്സിബിളും ആയ കൂട്ടുകാരിയാണ് എനിക്ക് നീതു. എല്ലായ്പ്പോഴും ഞാൻ നിങ്ങൾക്കായി ഉണ്ടാകും- ജിപി കുറിച്ചു. സുഹൃത്തുക്കൾക്ക് എന്ത് ആവശ്യം വന്നാലും അവിടേക്ക് ഓടിയെത്തും ജിപി എന്നാണ് മുൻപ് സുഹുത്തുക്കൾ തന്നെ സാക്ഷ്യപെടുത്തിയിട്ടുള്ളത്.
വിവാഹശേഷവും ആ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിനു തെളിവായിരുന്നു പേളിയെ കാണാൻ ജിപി എത്തിയത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് മുന്നിലേക്ക് പേളി മാണിയും ഗോവിന്ദ് പത്മസൂര്യയും ആദ്യമായി അവതാരകരായി ഒന്നിച്ചെത്തുന്നത്. മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ജോഡികൾ അന്നുമുതൽ ഉറ്റസുഹൃത്തുക്കളാണ്. ഇന്നുവരെ ജീവിതത്തിൽ ആ സൗഹൃദവും ഇരുവരും കാത്തുസൂക്ഷിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ