Please enable javascript.Kavya Madhavan And Meenakshi,ചുമ്മാ അങ്ങ് വരുന്നതല്ല, ലക്ഷ്യം മറ്റൊന്നാണ്; നവ്യ ഇത്രയും മാറ്റം വരുത്തിയപ്പോൾ ഇത്രെയെങ്കിലും ചെയ്തില്ലെങ്കിൽ മോശമല്ലേ - kavya madhavan to pay more attention to business social media discussions on her new look - Samayam Malayalam

ചുമ്മാ അങ്ങ് വരുന്നതല്ല, ലക്ഷ്യം മറ്റൊന്നാണ്; നവ്യ ഇത്രയും മാറ്റം വരുത്തിയപ്പോൾ ഇത്രെയെങ്കിലും ചെയ്തില്ലെങ്കിൽ മോശമല്ലേ

Authored byഋതു നായർ | Samayam Malayalam 6 Jul 2024, 9:07 am
Subscribe

അങ്ങേയറ്റം ആത്മവിശ്വാസത്തോടെയാണ് കാവ്യ ഇപ്പോൾ കാമറയ്ക്ക് മുൻപിലേക്ക് എത്തുന്നത്. പൊതുവേദികളിൽ ദിലീപിന് ഒപ്പം കാവ്യാ എത്തുമ്പോൾ മഞ്ജു പരിചയക്കാരുടെ ഒറ്റ ചടങ്ങിൽ പോലും പങ്കെടുക്കാതെ മാറി നിൽക്കുകയാണ്,

kavya madhavan  to pay more attention to business social media discussions on her new look
കാവ്യാ മാധവൻ നാവ്യ നായർ
കാവ്യാ മാധവൻ ഇന്ന് അഭിനയത്തിൽ സജീവം അല്ലെങ്കിലും പൊതുവേദികളിൽ സജീവസാന്നിധ്യം ആവുകയാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആത്മവിശ്വാസം കാവ്യയിൽ കാണാൻ ആകുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്. അത് വളരെ ശരിയുമാണ്. ഇത് വരെ ഇല്ലാത്ത ഒരു ആത്മവിശ്വാസത്തോടെയാണ് കാവ്യ കാമറകണ്ണുകളിൽ നിറയുന്നത്. അടുത്തിടെ നടന്ന മിക്ക താര വിവാഹങ്ങളിലും കാവ്യാ സജീവ സാന്നിധ്യം ആയിരുന്നു. ഭർത്താവായ ദിലീപിനും മകൾക്കും ഒപ്പമാണ് കാവ്യാ വേദികളിൽ എത്തുന്നത്.

കഴിഞ്ഞദിവസം മീര നന്ദന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അച്ഛനെയും അമ്മയെയും കൂട്ടിയാണ് കാവ്യാ എത്തിയതും. കുറച്ചുകാലമായി മാധ്യമങ്ങളിൽ നിന്നും വിട്ടുനിന്നിരുന്ന കാവ്യയുടെ അച്ഛനും അമ്മയും മകൾക്കൊപ്പം തന്നെ എത്തിയതും കൗതുകം ആയിരുന്നു ആരാധകർക്ക്. ഇടക്ക് കാമറകണ്ണുകളിൽ പെടാതെ കാവ്യ നടക്കുന്നത് എപ്പോഴും ചർച്ച ആയിട്ടുണ്ട്. ഫേസ്ബുക്ക് പൂർണ്ണമായി ഉപേക്ഷിച്ച കാവ്യ ന്യൂ ജെൻ പിള്ളേരുടെ തട്ടകമായ ഇൻസ്റ്റയിലേക്ക് ചേക്കേറുകയായിരുന്നു.

ഒറ്റ പോസ്റ്റിൽ തുടങ്ങിയ കാവ്യക്ക് ഇന്ന് വെരിഫൈഡ് പേജ് തന്നെ ഇന്സ്ടയിലുണ്ട് . 156K followers ഉള്ള കാവ്യയുടെ പേജിലെ വിശേഷങ്ങൾ എല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്. കാവ്യാ ഫാൻസ്‌ ഗേൾസ് എന്ന പേജിലും കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങളും എത്താറുണ്ട്. എന്നാൽ ഈ തിരിച്ചുവരവ് വെറുതെ അങ്ങ് വന്നതല്ല പിന്നിൽ കൃത്യമായ ലക്‌ഷ്യം ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. ലക്ഷ്യയുടെ ബിസിനെസ്സ് തന്നെയാണ് കാവ്യാ ലക്‌ഷ്യം വയ്ക്കുന്നത്.

വലിയ ഒരു ഓൺലൈൻ ബിസിനെസ്സ് ശൃംഖല ആക്കി മാറ്റാൻ കാവ്യക്ക് എല്ലാ വിധ സഹായവും ചെയ്തു കൊടുത്തുകൊണ്ട് സഹോദരനും ഭാര്യയും ഒപ്പം തന്നെയുണ്ട്. ഏക മകൾ സ്‌കൂളിലും പോയശേഷം ബാക്കിയുള്ള സമയം അത്രയും ലക്ഷ്യക്ക് വേണ്ടി കണ്ടെത്തുകയാണ്‌ കാവ്യ. ഒരു ആയയെപോലും വയ്ക്കാതെയാണ് മകളുടെ കാര്യങ്ങൾ അത്രയും കാവ്യ ചെയ്യുന്നത് എന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്. അതുപോലെ കാവ്യയുടെ ലക്ഷ്യയും അങ്ങനെ തന്നെയാണ് അവർ കൊണ്ടുപോകുന്നത്. ഒരേ സമയം സിനിമ മേഖലയിലേക്ക് എത്തിയവരാണ് കാവ്യയും നടി നവ്യ നായരും.


വിവാഹശേഷം അഭിനയത്തിൽ സജീവമാണ് നവ്യ. പോരാത്തതിന് നൃത്ത വേദികളിലും സജീവ സാനിധ്യം. ഇത്രയും ഒക്കെ നവ്യ ചെയ്യുമ്പോൾ ഉറപ്പായും ബിസിനെസ്സിൽ എങ്കിലും ശോഭിക്കാൻ കാവ്യ റെഡി ആകണ്ടേ എന്നാണ് സോഷ്യൽ മീഡിയയിൽ സംസാരം. അതിനായിട്ടാണ് ഓരോ വിവാഹവേദിയിലും വിവിധ ഗെറ്റപ്പുകളിൽ ലക്ഷ്യയുടെ വസ്ത്രങ്ങൾ ധരിച്ചു തന്നെ കാവ്യാ എത്തുന്നത്. ആ വരവിനു പിന്നിലെ ലക്‌ഷ്യം ബിസിനെസ്സ് കൂട്ടുക എന്നത് തന്നെയാണെന്നും ആരാധകർ പറയുന്നുണ്ട്.


ALSO READ:ഞാൻ വിവാഹത്തിനു മുസ്ളീം വേഷം ധരിക്കാൻ കാരണം! എന്റെ ഭർത്താവ് ജനിച്ചതും വളർന്നതുമെല്ലാം ഹൈദരാബാദിൽ; ചർച്ചയായ കാര്യങ്ങൾ

അതെ സമയം കാവ്യയുടെ മുഖത്ത് നല്ല മാറ്റം ദൃശ്യമാണ്. മുന്കാലനങ്ങളിലെ ലുക്കിൽ നിന്നും തീർത്തും വ്യത്യസ്ത ഗെറ്റപ്പിൽ ആയിരുന്നു മീരയുടെ വിവാഹനാൾ കാവ്യാ എത്തിയത്. ജോ ലൈൻ ഒക്കെ കൃത്യമായി കാണിക്കുന്ന രീതിയിൽ തന്നെ മുഖത്തെ ചുളിവുകൾ ഒക്കെയും മാറ്റിയാണ് കാവ്യ വിവാഹവേദിയിൽ എത്തിയത്. പ്ലാസ്റ്റിക് സർജറി, കോസ്‌മെറ്റികട്രീറ്റ്‌മെന്റ് ഒക്കെ കഴിഞ്ഞിട്ടുണ്ടാകും. മീനാക്ഷിയുടെ സബ്ജെക്ടും ഇത് തന്നെ അല്ലെ എന്നാ ചോദ്യവും ആരാധകർ പറയുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ