Jul 2, 2024

മേക്കപ്പ് പതിവായി ഉപയോഗിക്കുന്നവർക്കുള്ള സ്കിൻകെയർ ടിപ്സ്

Harsha Aniyan

നീക്കം ചെയ്യാം

ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്യാൻ നിർബന്ധമായും ശ്രദ്ധിക്കണം. മേക്കപ്പ് മേയ്ക്കാം ചെയ്യാത്തത് സുഷിരങ്ങൾ അടയാനും മുഖക്കുരുവും മറ്റും ഉണ്ടാകാനും കാരണമാകും. ഇതിനായി നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു ക്ലെൻസർ ഉപയോഗിക്കണം.

Image Source: pexels

ഡബിൾ ക്ലെൻസിങ്

ഡബിൾ ക്ലെൻസിങ് രീതി ചർമ്മസംരക്ഷണത്തിന് ഏറെ ഗുണകരമാണ്. ഇതിനായി ആദ്യം മേക്കപ്പ് നീക്കം ചെയ്യാൻ ഓയിൽ അധിഷ്ഠിത ക്ലെൻസർ ഉപയോഗിക്കുക, തുടർന്ന് ചർമ്മം വൃത്തിയാക്കാൻ വെള്ളം അധിഷ്ഠിതമായിട്ടുള്ള ക്ലെൻസർ ഉപയോഗിക്കണം.

Image Source: pexels

എക്സ്ഫോളിയേറ്റ്

മൃതചർമ്മകോശങ്ങൾ നീക്കം ചെയ്യാൻ ആഴ്ചയിൽ 1-2 തവണ എക്സ്ഫോളിയേറ്റ് ചെയ്യാൻ മറക്കരുത്. ഇത് ചർമ്മത്തിന്റെ മങ്ങൽ തടയാൻ സഹായിക്കുകയും തിളക്കം നൽകുകയും ചെയ്യും. കൂടാതെ ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് ഗുണകരമാണ്.

Image Source: pexels

ജലാംശം

നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ മോയ്സ്ചറൈസർ ഉപയോഗിച്ച് ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിന് ശ്രദ്ധിക്കണം. ജലാംശമുള്ള ചർമ്മം കൂടുതൽ മിനുസമാർന്നതായി കാണപ്പെടുകയും മേക്കപ്പിന് സുഗമമായ ബേസ് നൽകുകയും ചെയ്യും .

Image Source: pexels

പ്രൈമർ

മേക്കപ്പ് ചെയ്യുന്നതിന് മുമ്പ് പ്രൈമർ ഉപയോഗിക്കണം.. പ്രൈമറുകൾ മേക്കപ്പിനെ കൂടുതൽ നേരം നിലനിർത്താൻ സഹായിക്കും. മാത്രമല്ല, ചർമ്മത്തിനും മേക്കപ്പിനും ഇടയിൽ ഒരു സംരക്ഷണപാളിയായി പ്രവർത്തിക്കുകയും ചെയ്യും. ഇത് ചർമ്മസംരക്ഷണത്തിന് ഗുണകരമാണ്.

Image Source: pexels

സൺസ്ക്രീൻ

നിങ്ങളുടെ മേക്കപ്പിൽ എസ്പിഎഫ് അടങ്ങിയിട്ടുണ്ടെങ്കിലും ദിവസവും സൺസ്ക്രീൻ ഉപയോഗിക്കണം. സൺസ്ക്രീൻ നിങ്ങളുടെ ചർമ്മത്തെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും അകാല വാർദ്ധക്യവും മറ്റ് ചർമ്മ പ്രശ്നങ്ങളും തടയുകയും ചെയ്യും.

Image Source: pexels

മാസ്കുകൾ

ചർമ്മത്തിന് ജലാംശം നൽകുന്നതിനും, മുഖക്കുരു, മങ്ങൽ തുടങ്ങിയ ചർമ്മപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഫേസ്മാസ്‌ക്കുകൾ ഉപയോഗിക്കണം. കൂടാതെ കൃത്യമായ ഇടവേളകളിൽ ഫേഷ്യൽ ചെയ്യാനും ശ്രദ്ധിക്കണം.

Image Source: pexels

സൗന്ദര്യ ഉൽപ്പന്നങ്ങൾ

സുഷിരങ്ങൾ അടയുന്നതും മുഖക്കുരു ഉണ്ടാകുന്നതും ഒഴിവാക്കാൻ നോൺ-കൊമേഡോജെനിക് എന്ന് ലേബൽ ചെയ്തിരിക്കുന്ന മേക്കപ്പ്, ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ഇത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ കൂടുതൽ ഗുണകരമാണ്.

Image Source: pexels

ജലാംശം

ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. മോയ്സ്ചറൈസ് ചെയ്യുന്നത് കൂടാതെ ചർമ്മത്തിൽ ജലാംശം നിലനിർത്താൻ വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്. ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് ചർമ്മത്തിന് തിളക്കവും നൽകും.

Image Source: pexels

Thanks For Reading!

Next: നഖങ്ങൾ ആരോഗ്യത്തോടെയും ഭംഗിയോടെയും സൂക്ഷിക്കാൻ ചെയ്യേണ്ടത്

Find out More