Aswini Govind, Samayam Malayalam
Jul 2, 2024
ബാലതാരമായി മലയാള സിനിമയില്‍ എത്തി ശ്രദ്ധ നേടിയ നടിയാണ് ജയശ്രീ ശിവദാസ്. മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ള ജയശ്രീ കാവ്യയുടെ ഓണ്‍സ്ക്രീന്‍ മകളാണ്
Image Source: instagram/jayashree_sivadhas
ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലാണ് ജയശ്രീ കാവ്യ മാധലന്റെ മകളായി എത്തിയത്. അതിന് പുറമെ ഇരുപതോളം സിനിമകളില്‍ താരം ബാലതാരമായി എത്തിയിട്ടുണ്ട്. ഭ്രമരം, ആക്ഷന്‍ ഹീറോ ബിജു ഇടുക്കി ഗോള്‍ഡ്, 2018 തുടങ്ങിയ സിനിമകളിലെ വേഷം ശ്രദ്ധേയമാണ്
Image Source: instagram/jayashree_sivadhas
പഠനത്തിനിടയില്‍ ഇടയ്ക്ക് സിനിമകളിലേക്ക് തിരിച്ചെത്തുന്ന ജയശ്രീ വളര്‍ന്നതിന് ശേഷം നിത്യ ഹരിത നായകന് പോലുള്ള സിനിമകളില്‍ നായികയായും ജയശ്രീ അഭിനയിച്ചു
Image Source: instagram/jayashree_sivadhas
ഇപ്പോഴിതാ മലയാളത്തിലേക്ക് വീണ്ടുമൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് നടി. ഇടിയന് ചന്തു എന്ന ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകന്
Image Source: instagram/jayashree_sivadhas
സിനിമയുടെ മുന്നണിയില്‍ മാത്രമല്ല, പിന്നണിയിലും പ്രവൃത്തിക്കാന്‍ താത്പര്യമുള്ള ആളാണ് ജയശ്രീ. മഹാവീര്യര്‍ എന്ന സിനിമയുടെ സഹസംവിധായകരില്‍ ഒരാളായിരുന്നു ജയശ്രീ.
Image Source: instagram/jayashree_sivadhas
ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് എബ്രിഡ് ഷൈനുമായി ജയശ്രീ അടുത്തത്. സംവിധാന സഹായിയാകാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞപ്പോള്‍ മഹാവീര്യറില്‍ അവസരം നല്‍കുകയായിരുന്നു
Image Source: instagram/jayashree_sivadhas
സിനിമയുടെ പിന്നണി പ്രവൃത്തനങ്ങളോട് തനിക്ക് എന്നും കൗതുകമാണെന്നും, അതുകൊണ്ടാണ് സഹസംവിധായികയായി പ്രവൃത്തിച്ചത് എന്നും ജയശ്രീ പറഞ്ഞിരുന്നു.
Image Source: instagram/jayashree_sivadhas
ആ കൗതുകത്തിന്റെ പുറത്ത് ഒരു മ്യൂസിക് ആല്‍ബവും ജയശ്രീ സംവിധാനം ചെയ്തിട്ടുണ്ട്. ഋത്വ എന്ന ആല്‍ബം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
Image Source: Samayam Malayalam
അഭിനയവും, സംവിധാനവും എല്ലാം ഒരു വഴിക്ക് നടക്കുന്നുണ്ടെങ്കിലും പഠനവും, കോളേജ് ജീവിതവും സിനിമയ്ക്ക് വേണ്ടി താരം ഉപേക്ഷിച്ചിരുന്നില്ല.
Image Source: instagram/jayashree_sivadhas
Thanks For Reading!