Aswini Govind, Samayam Malayalam
Jul 4, 2024
തീവണ്ടി, എടക്കാട് ബെറ്റാലിയൻ 06 എന്നീ ചിത്രങ്ങളിലൂടെ ടൊവിനോ തോമസിന്റെ ഭാഗ്യ നായികയായി മാറിയ നടിയാണ് സംയുക്ത. രണ്ട് സിനിമകളിലെയും പാട്ട് സൂപ്പര്‍ ഹിറ്റാണ്.
Image Source: instragram/iamsamyuktha_
ടൊവിനോയ്ക്കൊപ്പം മാത്രമല്ല വെള്ളത്തില്‍ ജയസൂര്യയുടെയും, കടുവയില്‍ പൃഥ്വിരാജിന്റെയും അടക്കം നിരവധി മലയാള സിനിമകളില്‍ കാമ്പുള്ള സ്ത്രീ കഥാപാത്രങ്ങള്‍ സംയുക്ത ചെയ്തിട്ടുണ്ട്
Image Source: instragram/iamsamyuktha_
എന്നാല്‍ ഇപ്പോള്‍ സംയുക്ത മലയാളത്തില്‍ അത്ര സജീവമല്ല. അതേ സമയം തെലുങ്കിലും തമിഴിലും താരം തിരക്കിലാണ്. അതിനിടയില്‍ ഇതാ ബോളിവുഡിലേക്കും
Image Source: instragram/iamsamyuktha_
കാജോളിന്റെ മഹാരാഗിണി ക്യൂന്‍ ഓഫ് ദ ക്യൂന്‍സ് എന്ന ചിത്രത്തിലൂടെയാണ് സംയുക്തയുടെ ബോളിവുഡ് അരങ്ങേറ്റം. ചരണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജോളിനൊപ്പം തുല്യ പ്രാധാന്യമുള്ള റോളാണ് സംയുക്തയ്ക്കും
Image Source: instragram/iamsamyuktha_
ബോളിവുഡ് പോലൊരു വലിയ ഇന്റസ്ട്രിയില്‍ രണ്ട് നായികമാരെ വച്ച് ഇതുപോലൊരു സിനിമ വരുന്നതിന്റെയും, കാജോള്‍ മാമിനൊപ്പം അഭിനയിക്കുന്നതിന്റെയും എക്സൈറ്റ്മെന്റ് ഉണ്ട് എന്ന് സംയുക്ത പറയുന്നു.
Image Source: instragram/iamsamyuktha_
ഇനിയിപ്പോള്‍ ബോളിവുഡിലും തിരക്കായാല്‍ മലയാളത്തിലുണ്ടാവില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ മലയാളത്തെ ഒരിക്കലും ഉപേക്ഷിക്കില്ല, നല്ല റോളുകള്‍ക്കാണ് പ്രാധാന്യം എന്നാണ് സംയുക്ത പറഞ്ഞത്.
Image Source: instragram/iamsamyuktha_
ഭൂമറാഗ് എന്ന ചിത്രമാണ് സംയുക്തയുടേതായി ഏറ്റവുമൊടുവില്‍ മലയാളത്തില്‍ റിലീസായത്. ചിത്രത്തിന്റെ പ്രമോഷന് നടി വരാതിരുന്നത് വിവാദമായിരുന്നു. പ്രസ് മീറ്റില്‍ ഷൈന്‍ ടോം ചാക്കോ നടിയ്ക്ക് എതിരെ പറഞ്ഞതും വാര്‍ത്തയായി.
Image Source: instragram/iamsamyuktha_
ഇനി മോഹന്‍ലാലിനൊപ്പം അഭിനയിച്ച റാം എന്ന ചിത്രമാണ് മലയാളത്തില്‍ സംയുക്തയുടെ അടുത്ത റിലീസ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ കഴിഞ്ഞതാണ്.
Image Source: Samayam Malayalam
റാമും മഹാരാഗിണിയും അല്ലാതെ ഒരു തെലുങ്ക് സിനിമയും അണിയറയില്‍ സംയുക്തയുടേതായി ഒരുങ്ങുന്നുണ്ട്. സ്വയമ്പൂ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Image Source: instragram/iamsamyuktha_
Thanks For Reading!