Jul 6, 2024

BY: Kaveri

വെളുത്തുള്ളി ചേർത്ത് ചെമ്മീൻ ഫ്രൈ ഉണ്ടാക്കാൻ അറിയാമോ?

ചെമ്മീൻ

പത്ത് മുതൽ പതിനഞ്ച് വരെ ഇടത്തരം വലുപ്പമുള്ള ചെമ്മീനാണ് ഇതിനായി ആവശ്യമുള്ളത്. ചെമ്മീൻ ആദ്യം തന്നെ നന്നായി നുള്ളി വൃത്തിയാക്കി കഴുകി എടുത്ത് വെക്കണം.

Image Source: pexels-com

വെളുത്തുള്ളി

ഇനി ചെമ്മീനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, കാശ്മീരി മുളക് പൊടി, കുരുമുളക് പൊടി,പെരുംജീരക പൊടി , കോൺഫ്ലോർ, വിനാഗിരി, ഉപ്പ് എന്നിവ ചേർത്ത് കൊടുക്കണം .

Image Source: pexels-com

മാരിനേറ്റ് ചെയ്യാം

ഇനി ഇട്ട പൊടികളും ചെമ്മീനും വളരെ നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇവ ചെമ്മീനിൽ നന്നായി പൊതിയുന്നുണ്ടെന്ന് ഉറപ്പ് വരുത്താം.ശേഷം അര മണിക്കൂർ നേരം മാറ്റി വെക്കാം.

Image Source: pexels-com

എണ്ണ

ഇനി ഒരു പാനിൽ എണ്ണ ചേർത്തതിന് ശേഷം അതിലേക്ക് കുറച്ചധികം വളരെ ചെറുതായി അരിഞ്ഞ് എടുത്ത വെളുത്തുള്ളി ചേർത്ത് കൊടുക്കണം. അതിലേക്ക് കീറിയ പച്ചമുളക് കൂടി ചേർക്കണം.

Image Source: pexels-com

കറിവേപ്പില

ഇനി അതിലേക്ക് കറിവേപ്പില കൂടി ചേർത്ത് വെളുത്തുള്ളി ചെറിയ ബ്രൗൺ നിറമാകുന്നതു വരെ നന്നായി വഴറ്റണം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റണം.

Image Source: istocks-com

വറുക്കാം

ഇനി ഈ പാനിലേക്ക് കുറച്ച് കൂടി എണ്ണ ചേർത്തതിന് ശേഷം അതിലേക്ക് ചെമ്മീൻ ചേർത്ത് നന്നായി വറുക്കാനായി വെക്കണം. തീ തേര് കുറച്ച് വെച്ച് വേണം വറുക്കാൻ

Image Source: pexels-com

മൂപ്പിക്കാം

വറുക്കുമ്പോൾ ചെമ്മീനിന്റെ ഇരുവശങ്ങളും നന്നായി മൂക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. എന്നാൽ ചെമ്മീൻ ഒരുപാട് വെന്ത് പോകാതെയിരിക്കാനും ശ്രദ്ധിക്കണം.

Image Source: pexels-com

വെളുത്തുള്ളി ചേർക്കാം

ഇനി നന്നായി മൂപ്പിച്ച് എടുത്ത ചെമ്മീനിലെക്ക് ആദ്യം തന്നെ തയ്യാറാക്കി വെച്ച വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയുടെ മിശ്രിതം കൂടി ചേർത്ത് കൊടുക്കണം.

Image Source: pexels-com

തയ്യാർ

ഇനി 5 മിനിറ്റ് കൂടി ചെറിയ തീയിൽ ഇത് ഫ്രൈ ചെയ്യണം. കരിഞ്ഞ് പോകാതെ പ്രേത്യേകം ശ്രദ്ധിക്കുകയും വേണം. അതിന് ശേഷം ഇത് രുചികരമായി കഴിക്കാം.

Image Source: pexels-com

Thanks For Reading!

Next: പൈനാപ്പിൾ ചേർത്ത് അടിപൊളി പുളിശ്ശേരി ഉണ്ടാക്കിയാലോ?

Find out More