ഷഫാലി വര്‍മ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ നവരത്‌നം

Nishad P S, Samayam Malayalam

Jun 29, 2024

ഇന്ത്യയുടെ ഭാവിവാഗ്ദാനം

​ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഭാവി ശോഭനമാണെന്ന് വ്യക്തമാക്കുന്ന ഇന്നിങ്‌സുമായി​20കാരി ഷഫാലി വര്‍മ

Image Source: x/bcciwomen

റെക്കോഡ് ഡബിള്‍ സെഞ്ചുറി

​ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ ഡബിള്‍ സെഞ്ചുറി എന്ന റെക്കോഡ് ഇനി ഷഫാലിക്ക് സ്വന്തം

Image Source: x/bcciwomen

നേട്ടം ദക്ഷിണാഫ്രിക്കയ്ക്കെതിരെ

​ദക്ഷിണാഫ്രിക്കയ്ക്കെതിരായ വനിതാ ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് ഷഫാലിയുടെ റെക്കോഡ്​

Image Source: instagram/shafalisverma17

194 പന്തില്‍ 200

​194 പന്തിലാണ് റെക്കോഡ് ഡബിള്‍ സെഞ്ചുറി തികച്ചത്. 197 പന്തില്‍ 205 റണ്‍സുമായി റണ്ണൗട്ടായി

Image Source: instagram/shafalisverma17

ഓപണിങില്‍ റെക്കോഡ്

​ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് 292 റണ്‍സ് നേടിയതോടെ ഓപണിങ് വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് പിറന്നു

Image Source: instagram/shafalisverma17

മനോഹര ഇന്നിങ്‌സ്

​എട്ട് സിക്‌സറുകളും 23 ബൗണ്ടറികളും ഇന്നിങ്‌സിന് ചാരുത പകര്‍ന്നു

Image Source: instagram/shafalisverma17

അന്നബെല്ലിനെ പിന്തള്ളി

​248 പന്തില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഓസ്ട്രേലിയയുടെ അന്നബെല്‍ സതര്‍ലാന്‍ഡിന്റെ റെക്കോഡാണ് ഷഫാലി തകര്‍ത്തത്

Image Source: instagram/shafalisverma17

കരിയറിലെ അഞ്ചാം ടെസ്റ്റ്

​അഞ്ചാം ടെസ്റ്റിലാണ് ഷഫാലിയുടെ ശ്രദ്ധേയമായ ഇന്നിങ്‌സ്

Image Source: instagram/shafalisverma17

​മിതാലിക്കൊപ്പം ഷഫാലി

​​മിതാലി രാജ് 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് നേടിയ ഡബിള്‍ സെഞ്ച്വറിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഷഫാലി

Image Source: instagram/shafalisverma17

Thanks For Reading!

Next: മിന്നും മന്ദാന; റെക്കോഡ് നേട്ടങ്ങള്‍ തുടര്‍ക്കഥ

Find out More