Sanju Samson: ലോകകപ്പിൽ ക്ലിക്കാകാനായില്ല; സഞ്ജുവിന് മറ്റൊരു ചാൻസ് കൂടി
ഐസിസി 2024 ടി20 ലോകകപ്പ് കിരീടം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരേപോലെ സന്തോഷത്തിന്റെ നാളുകളാണ് സമ്മാനിച്ചിരിക്കുന്നത്. കാത്തിരിപ്പുകൾക്ക് ഒടുവിൽ ലോകകപ്പ് ട്രോഫി ഇന്ത്യയിൽ എത്തി എന്നതാണ് സന്തോഷത്തിൻറെ കാരണം. 2023 നവംബറിൽ അഹമ്മദാബാദിൽ വെച്ച് ഏകദിന ലോകകപ്പ് ട്രോഫി നഷ്ടപ്പെട്ടതിൻറെ കണ്ണീർ ഇനി മറക്കാം. ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ ആരാധകരെ വേദനിപ്പിച്ചു കൊണ്ടാണ് വൻ താരങ്ങളുടെ പടിയിറക്കം. മറുവശത്ത് ഇന്ത്യൻ ദേശീയ ജേഴ്സിയിലേക്ക് എത്താൻ സഞ്ജു സാംസൺ അടക്കമുള്ള അടുത്ത ജെനറേഷനുള്ള അവസരമാണ് ഇതോടെ തുറന്നിരിക്കുന്നത് എന്നതും വാസ്തവമാണ്.