Euro Cup 2024: ഫ്രഞ്ച് പടയുടെ കരുത്തൻ കളികളത്തിലുണ്ടാകും
കായികം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഫ്രഞ്ച് പടയുടെ കരുത്തൻ, അത് കിലിയൻ എംബാപ്പെയാണ്. ഈ യൂറോ കപ്പിൽ ബൂട്ടണിയുമ്പോൾ ആ ഇരുപത്തിയഞ്ചുകാരന്റെ മനസ്സിൽ കിരീടം എന്നല്ലാതെ മറ്റൊന്നും ഇല്ല. ഫിഫ ഫൈനലിൽ പൊരുതിവീണപ്പോൾ ആ മുഖത്തെ സങ്കടം ഫുട്ബോൾ ലോകം കണ്ടതാണ്. ആ സങ്കടം കരുത്തായി ചെത്തിമിനുക്കി യൂറോ കപ്പിൽ ബൂട്ടണിഞ്ഞപ്പോൾ എംബാപ്പെയെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ പരുക്ക്. ഫ്രഞ്ച് പടയും ആരാധകരും അവിടെ നിശബ്ദരായി, തങ്ങളുടെ കരുത്തൻ വീണുപോകുമോ എന്ന ഭയം അവരിൽ നിഴലിച്ചു.