പൊതുജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ആറ് മാറ്റങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ
പൊതുജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ആറ് മാറ്റങ്ങൾ ജൂലൈ ഒന്നുമുതൽ അതായത് ഇന്ന് മുിതൽ പ്രാബല്യത്തിൽ വരികയാണ്. മി തരംമാറ്റം അപേക്ഷ തീർക്കുന്നതിന് പുതിയ സംവിധാനം നിലവിൽ വരുന്നത് മുതൽ തലസ്ഥാനത്തെ വിമാനത്താവളത്തിലെ യൂസർ ഫീ കൂടുന്നത് വരെയുള്ള കാര്യങ്ങൾക്കാണ് മാറ്റം വരുന്നത്. ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരികയാണ്. സംസ്ഥാനത്ത് ഇതുവരെ 27 ആർഡിഒ അല്ലെങ്കിൽ സബ് കളക്ടർമാർ തീർപ്പ് കൽപ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതൽ 71 ഡെപ്യൂട്ടി കളക്ടർമാർ നേരിട്ട് കൈകാര്യം ചെയ്യും. ഇവരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട് തസ്തികയും 181 ക്ലർക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സർവെയർമാരെ താൽക്കാലികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്.