Jump to content

Urulikunnam: Difference between revisions

From Wikipedia, the free encyclopedia
Content deleted Content added
No edit summary
Tags: Mobile edit Mobile web edit
No edit summary
Tags: Mobile edit Mobile web edit
Line 2: Line 2:


ഉരുളികുന്നം ദേശചരിത്രം
ഉരുളികുന്നം ദേശചരിത്രം

(സംഘവീഥിയിലൂടെ എന്ന എം.എസ് രാധാകൃഷ്ണൻ പിടിഞ്ഞാറേൽ ഉരുളികുന്നം എഴുതിയ പുസ്തകത്തിൽ നിന്ന് ശേഖരിച്ചത്)


കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം വില്ലേജിലാണ് എലിക്കുളം കര. ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടു മുതൽ എലിക്കുളത്ത് ജനവാസം തുടങ്ങിയിരുന്നു. തെക്കുംകൂർ രാജാധിപത്യത്തിൽ ചെമ്പകശ്ശേരി രാജാവിന്റെ മേൽക്കോയ്മയിലും ആനിക്കാട് അമ്പഴത്തിനാൽ കർത്താക്കന്മാരുടെ ഭരണ നിർവ്വഹണത്തിലും ഇരുന്ന പ്രദേശമാണ് ഈ ഗ്രാമം. എലിക്കുളം കരയുടെ വടക്കുംഭാഗമായിരുന്നു ഉരുളികുന്നം. ഈ കരയിൽ അന്ന് പന്ത്രണ്ട് നായർ കുടുംബമാണ് താമസിച്ചിരുന്നത്. അവ യഥാക്രമം പള്ളം, പറപ്പള്ളി, തൊട്ടി, നല്ലൂർ, കല്ലൂർ, പെരുമ്പോഴിപ്പുറം, പൂവേലിൽ, പേണ്ടാനം, മുണ്ടക്കൽ, തെക്കേത്ത്, നെല്ലിക്കുന്നേൽ എന്നിവയാണ്. പന്ത്രണ്ട് പണിക്കർമാർ തെക്കുംകൂർ സൈന്യത്തിൽ സേവനം അനുഷ്ടിച്ചിരുന്നതായി തെക്കുംകൂർ കൊട്ടാരത്തിലെ രേഖകളിൽ കാണുന്നു. ഈ പണിക്കർമാരേ നാടിന്റെ നാനാഭാഗത്തേക്കും ആയോധന കളരികൾ സ്ഥാപിക്കാൻ അയച്ചിരുന്നു. ഉരുളികുന്നത്തും എലിക്കുളത്തും അവർ കളരികൾ സ്ഥാപിച്ചു. കളരിക്കൽ, ഇരട്ടാനാൽ എന്നിവയായിരുന്നു അത്.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം വില്ലേജിലാണ് എലിക്കുളം കര. ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടു മുതൽ എലിക്കുളത്ത് ജനവാസം തുടങ്ങിയിരുന്നു. തെക്കുംകൂർ രാജാധിപത്യത്തിൽ ചെമ്പകശ്ശേരി രാജാവിന്റെ മേൽക്കോയ്മയിലും ആനിക്കാട് അമ്പഴത്തിനാൽ കർത്താക്കന്മാരുടെ ഭരണ നിർവ്വഹണത്തിലും ഇരുന്ന പ്രദേശമാണ് ഈ ഗ്രാമം. എലിക്കുളം കരയുടെ വടക്കുംഭാഗമായിരുന്നു ഉരുളികുന്നം. ഈ കരയിൽ അന്ന് പന്ത്രണ്ട് നായർ കുടുംബമാണ് താമസിച്ചിരുന്നത്. അവ യഥാക്രമം പള്ളം, പറപ്പള്ളി, തൊട്ടി, നല്ലൂർ, കല്ലൂർ, പെരുമ്പോഴിപ്പുറം, പൂവേലിൽ, പേണ്ടാനം, മുണ്ടക്കൽ, തെക്കേത്ത്, നെല്ലിക്കുന്നേൽ എന്നിവയാണ്. പന്ത്രണ്ട് പണിക്കർമാർ തെക്കുംകൂർ സൈന്യത്തിൽ സേവനം അനുഷ്ടിച്ചിരുന്നതായി തെക്കുംകൂർ കൊട്ടാരത്തിലെ രേഖകളിൽ കാണുന്നു. ഈ പണിക്കർമാരേ നാടിന്റെ നാനാഭാഗത്തേക്കും ആയോധന കളരികൾ സ്ഥാപിക്കാൻ അയച്ചിരുന്നു. ഉരുളികുന്നത്തും എലിക്കുളത്തും അവർ കളരികൾ സ്ഥാപിച്ചു. കളരിക്കൽ, ഇരട്ടാനാൽ എന്നിവയായിരുന്നു അത്.
Line 91: Line 89:
ആലപ്പുഴ നിന്നും മീനച്ചിലാറിലൂടെ വന്ന് കുമളിവഴി തമിഴ്നാട്ടിലേക്ക് ചരക്ക് കൊണ്ടുപോവുന്നതിനുള്ള കെട്ടുവള്ളങ്ങൾ സഞ്ചരിച്ചിരുന്ന ഒരു ജലപാതയായിരുന്നു പൊന്നൊഴുകും തോട് എന്ന് നിരവധി ചരിത്രരേഖകൾ പറയുന്നു. എലിക്കുളം കിഴക്കുംഭാഗം (ആളുറുമ്പ്) വരെ വള്ളത്തിൽ കൊണ്ടുവന്നിരുന്ന ചരക്ക് അവിടെനിന്നും കാളവണ്ടിയിൽ കയറ്റി കാഞ്ഞിരപ്പള്ളി മുണ്ടക്കയം വഴിയാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നത്. വണ്ടിക്കാളകളെ കൈമാറ്റം ചെയ്യുകയും വിൽക്കുകയും ചെയ്തിരുന്ന ഒരു പ്രധാന കേന്ദ്രമായിരുന്നു ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി വഴിയിലുള്ള കാളകെട്ടി.
ആലപ്പുഴ നിന്നും മീനച്ചിലാറിലൂടെ വന്ന് കുമളിവഴി തമിഴ്നാട്ടിലേക്ക് ചരക്ക് കൊണ്ടുപോവുന്നതിനുള്ള കെട്ടുവള്ളങ്ങൾ സഞ്ചരിച്ചിരുന്ന ഒരു ജലപാതയായിരുന്നു പൊന്നൊഴുകും തോട് എന്ന് നിരവധി ചരിത്രരേഖകൾ പറയുന്നു. എലിക്കുളം കിഴക്കുംഭാഗം (ആളുറുമ്പ്) വരെ വള്ളത്തിൽ കൊണ്ടുവന്നിരുന്ന ചരക്ക് അവിടെനിന്നും കാളവണ്ടിയിൽ കയറ്റി കാഞ്ഞിരപ്പള്ളി മുണ്ടക്കയം വഴിയാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നത്. വണ്ടിക്കാളകളെ കൈമാറ്റം ചെയ്യുകയും വിൽക്കുകയും ചെയ്തിരുന്ന ഒരു പ്രധാന കേന്ദ്രമായിരുന്നു ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി വഴിയിലുള്ള കാളകെട്ടി.
പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും കെട്ടുവള്ളത്തിലും പിന്നീട് കാളവണ്ടിയിലുമായി കൊണ്ടുവന്നിരുന്ന നാളികേരം ഉണക്കി കൊപ്രയാക്കുകയും നാടൻ ചക്കുകളിൽ ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കുകയും കേരളത്തിലും തമിഴ്നാട്ടിലുമായി വിൽപ്പന നടത്തുകയും ചെയ്തിരുന്ന എണ്ണച്ചെട്ടികൾ എന്നു വിളിക്കപ്പെട്ടിരുന്ന തമിഴ് എണ്ണവ്യാപാരികൾ പിണ്ണാക്കനാട്, തിടനാട് പ്രദേശങ്ങളിൽ തിങ്ങിപ്പാർത്തിരുന്നു. കാലാന്തരത്തിൽ ഇവർ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്കു താമസം മാറി. ബാക്കിയുള്ളവർ തമിഴ്നാട്ടിലേക്കു തിരിച്ചുപോയി. കേരളത്തിൽ സ്ഥിരതാമസമാക്കിയ ഇവർ കൂടുതലായി താമസിക്കുന്ന ഒരു സ്ഥലമാണ് ഇളങ്ങുളം രണ്ടാംമൈൽ പ്രദേശം.
പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും കെട്ടുവള്ളത്തിലും പിന്നീട് കാളവണ്ടിയിലുമായി കൊണ്ടുവന്നിരുന്ന നാളികേരം ഉണക്കി കൊപ്രയാക്കുകയും നാടൻ ചക്കുകളിൽ ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കുകയും കേരളത്തിലും തമിഴ്നാട്ടിലുമായി വിൽപ്പന നടത്തുകയും ചെയ്തിരുന്ന എണ്ണച്ചെട്ടികൾ എന്നു വിളിക്കപ്പെട്ടിരുന്ന തമിഴ് എണ്ണവ്യാപാരികൾ പിണ്ണാക്കനാട്, തിടനാട് പ്രദേശങ്ങളിൽ തിങ്ങിപ്പാർത്തിരുന്നു. കാലാന്തരത്തിൽ ഇവർ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്കു താമസം മാറി. ബാക്കിയുള്ളവർ തമിഴ്നാട്ടിലേക്കു തിരിച്ചുപോയി. കേരളത്തിൽ സ്ഥിരതാമസമാക്കിയ ഇവർ കൂടുതലായി താമസിക്കുന്ന ഒരു സ്ഥലമാണ് ഇളങ്ങുളം രണ്ടാംമൈൽ പ്രദേശം.

(എം.എസ് രാധാകൃഷ്ണന്‍ പടിഞ്ഞാറേല്‍ രചിച്ച സംഘവീഥിയിലൂടെ എന്ന ഗ്രന്ഥത്തില്‍ നിന്ന്)


== References ==
== References ==

Revision as of 05:42, 2 May 2020


ഉരുളികുന്നം ദേശചരിത്രം

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ എലിക്കുളം വില്ലേജിലാണ് എലിക്കുളം കര. ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടു മുതൽ എലിക്കുളത്ത് ജനവാസം തുടങ്ങിയിരുന്നു. തെക്കുംകൂർ രാജാധിപത്യത്തിൽ ചെമ്പകശ്ശേരി രാജാവിന്റെ മേൽക്കോയ്മയിലും ആനിക്കാട് അമ്പഴത്തിനാൽ കർത്താക്കന്മാരുടെ ഭരണ നിർവ്വഹണത്തിലും ഇരുന്ന പ്രദേശമാണ് ഈ ഗ്രാമം. എലിക്കുളം കരയുടെ വടക്കുംഭാഗമായിരുന്നു ഉരുളികുന്നം. ഈ കരയിൽ അന്ന് പന്ത്രണ്ട് നായർ കുടുംബമാണ് താമസിച്ചിരുന്നത്. അവ യഥാക്രമം പള്ളം, പറപ്പള്ളി, തൊട്ടി, നല്ലൂർ, കല്ലൂർ, പെരുമ്പോഴിപ്പുറം, പൂവേലിൽ, പേണ്ടാനം, മുണ്ടക്കൽ, തെക്കേത്ത്, നെല്ലിക്കുന്നേൽ എന്നിവയാണ്. പന്ത്രണ്ട് പണിക്കർമാർ തെക്കുംകൂർ സൈന്യത്തിൽ സേവനം അനുഷ്ടിച്ചിരുന്നതായി തെക്കുംകൂർ കൊട്ടാരത്തിലെ രേഖകളിൽ കാണുന്നു. ഈ പണിക്കർമാരേ നാടിന്റെ നാനാഭാഗത്തേക്കും ആയോധന കളരികൾ സ്ഥാപിക്കാൻ അയച്ചിരുന്നു. ഉരുളികുന്നത്തും എലിക്കുളത്തും അവർ കളരികൾ സ്ഥാപിച്ചു. കളരിക്കൽ, ഇരട്ടാനാൽ എന്നിവയായിരുന്നു അത്.

തെക്കുംകൂർ രാജവംശം

ഇന്നത്തെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം, താലൂക്കുകളും മീനച്ചിൽ താലൂക്കിന്റെ ഒരു ഭാഗം കോട്ടയം ജില്ലയിലെ ഹൈറേഞ്ച് പ്രദേശങ്ങൾ ഇവ ചേർന്ന് 1103 മുതൽ 1749 വരെ നിലനിന്നിരുന്ന രാജ്യമായിരുന്നു തെക്കുംകൂർ. 1103 മുതൽ 1145 വരെ കോട്ടയം ജില്ലയിലെ പാമ്പാടിക്കു സമീപമുള്ള വെന്നിമല ആസ്ഥാനമാക്കിയായിരുന്നു ഭരണം നടത്തിയിരുന്നത്. ഇപ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള വെന്നിമല ശ്രീരാമ-ലക്ഷ്മണ ക്ഷേത്രം കൊട്ടാര സമുശ്ചയത്തിന്റെ ഭാഗമായിരുന്നു. തകർന്നടിഞ്ഞ കോട്ടക്കൊത്തളങ്ങളും, ഗുഹാമാർഗവും, കപിലമഹർഷി തപസ്സു ചെയ്തിരുന്ന ഗുഹയും തുടങ്ങി ഇവിടെയുള്ള ചരിത്രശേഷിപ്പുകൾ സന്ദർശകരുടെ ചിന്തകൾ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടു പോകുമെന്ന കാര്യത്തിൽ സംശയമില്ല. 1983 ൽ പാമ്പാടി സംഘ താലൂക്കിലുള്ള സ്വയംസേവകരുടെ ഒരു സാംഘിക്ക് (ഒത്തുചേരൽ) ഇവിടെ ക്ഷേത്രമൈതാനിയിൽ നടന്നപ്പോഴാണ് ഞാൻ ആദ്യമായി ഈ ചരിത്രഭൂമിയിൽ വരുന്നത്.

തെക്കുംകൂറിന്റെ തലസ്ഥാനം പിന്നീട് ചങ്ങനാശ്ശേരി, മണികണ്ഠപുരം, താഴത്തങ്ങാടിതളി എന്നിവിടങ്ങളിൽ മാറി മാറി വന്നു. കാഞ്ഞിരപ്പള്ളിയിലും ഇടം (കൊട്ടാരം) ഉണ്ടായിരുന്നു. മാവേലിപ്പാട്ടിൽ പരാമർശിക്കുന്ന മാവേലി വാണാദിരായന്റെ ശിലാശാസനം കാഞ്ഞിരപ്പള്ളി മധുരമീനാക്ഷീ ക്ഷേത്രത്തിൽ ഇന്നും കാണാം. ഇത് കാഞ്ഞിരപ്പള്ളി ശാസനം എന്നറിയപ്പെടുന്നു. തമിഴ് നാട്ടിലെ കുംഭകോണത്തു നിന്നും കർഷകരും വ്യാപാരികളുമായ വെള്ളാളരും (പിള്ളമാർ) കാവേർപൂമ്പട്ടണത്തുനിന്നും എണ്ണ വാണിഭക്കാരും (വാണിയർ) കാഞ്ഞിരപ്പള്ളി, മീനച്ചിൽ പ്രദേശങ്ങളിലേക്ക് കുടിയേറി. സമീപപ്രദേശങ്ങളിലേക്ക് അനന്തര തലമുറകളും കുടിയേറി കൃഷിചെയ്യാൻ തുടങ്ങി. 1749 ൽ ദളവ രാമയ്യൻ തെക്കുംകൂർ പിടിച്ചടക്കി തിരുവിതാംകൂറിൽ ലയിപ്പിച്ചതോടെ തെക്കുംകൂർ രാജ്യവും രാജഭരണവും അവസാനിച്ചു.

തെക്കുംകൂർ സൈന്യത്തിലെ യോദ്ധാക്കളായ നായന്മാരെ തെരഞ്ഞെടുത്ത് പരിശീലനം കൊടുക്കുവാൻ നാനാദേശത്തേക്കും പണിക്കർ (പട്ടാളത്തിലെ ഒരു സ്ഥാനപ്പേർ) മാരെ നിയോഗിച്ചു എന്ന് നേരത്തെ പറഞ്ഞുവല്ലോ. നായന്മാർ എന്നത് ഇപ്പോഴത്തെ പോലെ ഒരു ജാതിപ്പേർ ആയിരുന്നില്ല എന്ന് ചരിത്ര രേഖകൾ പരിശോധിച്ചാൽ മനസിലാവുന്നതാണ്. തെക്കുംകൂറിലും പിന്നീട് തിരുവിതാംകൂറിലും പട്ടാളത്തിലെ സാധാരണ (ശിപായി) യോദ്ധാവിനെ വിളിച്ചിരുന്ന പേരായിരുന്നു നായർ എന്നത്. എലിക്കുളത്ത് കളരിക്കലും ഉരുളികുന്നത്ത് ഇരട്ടാനാൽ കോയിക്കലും ആയിരുന്നു ആയോധനക്കളരികൾ. എന്റെ വല്ല്യച്ഛൻ (അമ്മയുടെ അച്ഛൻ) ഇരട്ടാനാൽ കുഞ്ഞൂഞ്ഞുപണിക്കർ ആയിരുന്നു. ഇരവി നാരായണപ്പണിക്കർ എന്നായിരുന്നു കുടുംബത്തിലെ പുരുഷന്മാരുടെ പൊതുവായ പേര്. ഇരവി എന്നത് തെക്കുംകൂർ രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേര് ആയിരുന്നു. രണ്ട് ജ്യേഷ്ഠ സഹോദരങ്ങളും ഒരു ഇളയ സഹോദരിയുമാണ് വല്ല്യച്ഛന് ഉണ്ടായിരുന്നത്. വല്ല്യപണിക്കർ, കൊച്ചുപണിക്കർ, കുഞ്ഞൂഞ്ഞുപണിക്കർ എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. തറവാട്ടിലെ മൂപ്പുമുറ പ്രകാരമുള്ള വല്ല്യപണിക്കരെ മാത്രമേ നാരായണപണിക്കർ എന്നു വിളിക്കാവൂ. കൊച്ചുപണിക്കരെ കുട്ടപ്പൻ എന്നും എന്റെ മുത്തച്ഛനെ കുഞ്ഞൂഞ്ഞ് എന്നും വിളിച്ചിരുന്നു. മൂന്നുപേരും ആയോധകലയിൽ പ്രാവീണ്യം നേടിയവർ ആയിരുന്നുവെങ്കിലും വല്ല്യപണിക്കർ ആറടിയിലധികം ഉയരവും അതിനൊത്ത കായബലവുമുള്ള ഒരു തികഞ്ഞ അഭ്യാസിയായിരുന്നു. ഒരിക്കൽ നാടിനെ വിറപ്പിച്ച് അനേകം പേരെ അടിച്ചു വീഴ്ത്തി പൈകയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊണ്ടൂപ്പറമ്പിലെ ഒരു ഗുണ്ടയെ അദ്ദേഹം ഒറ്റയടിക്ക് ബോധരഹിതനാക്കി വീഴ്ത്തിയ സംഭവം വല്ല്യച്ഛൻ പറഞ്ഞുതന്നിട്ടുണ്ട്.

ഉരുളികുന്നത്ത് പതിനെട്ട് ഏക്കർ പുരയിടവും പാമ്പോലിയിലും മല്ലികശ്ശേരിയിലുമായി അനേകംപറ നിലവും (നെൽവയൽ) വട്ടന്താനം, മല്ലികശ്ശേരി  പ്രദേശങ്ങളിലായി നൂറുകണക്കിന് ഏക്കർ വനഭൂമിയും ഒരുകാലത്ത് സ്വന്തമായിരുന്നവർ ആയിരുന്നു ഇരട്ടാനാൽ പണിക്കർമാർ. പാടവും വനഭൂമിയും കൊണ്ടൂപ്പറമ്പിൽ, കോളപ്പാത്ത് തുടങ്ങിയ കുടിയേറ്റ നസ്രാണികൾക്ക് കൃഷിചെയ്യാൻ പാട്ടത്തിനു കൊടുത്തു അവർ അത് മറിച്ച് ചെറുകിട കർഷകർക്കും വീതിച്ചു നൽകി. പാട്ടത്തിനു കൊടുത്ത ഭൂമിമുഴുവൻ കാലക്രമേണ അന്യാധീനപ്പെട്ടു. മരുമക്കൾത്തായം നിലവിലുണ്ടായിരുന്ന അക്കാലത്ത്  സ്വത്തവകാശം കുടുംബത്തിലെ സ്ത്രീകൾക്കായിരുന്നു. വല്ല്യച്ഛന്റെ സഹോദരിയുടെ മക്കളും പിൻ തലമുറക്കാരുമാണ് കോയിക്കൽ, എടച്ചേരിയാത്ത്, കല്ലോലിക്കൽ, മരുവത്താങ്കൽ എന്നീ കുടുംബക്കാർ. എന്റെ മുത്തച്ഛൻ മേവടയിലും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ വല്ലൃപണിക്കർ ഇടുക്കി ജില്ലയിൽ ഏലപ്പാറക്ക് അടുത്തുള്ള ചെമ്മണ്ണിലും മറ്റോരു ജ്യേഷ്ഠൻ കൊച്ചുപണിക്കർ കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് ചെറുമലയിലും ആണ് താമസിച്ചിരുന്നത്.

എന്റെ അമ്മയും രാജാക്കാട്ടിൽ താമസിച്ചിരുന്ന പേരമ്മയും (ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന എം.പി ചന്ദ്രശേഖരന്റെ അമ്മ) ഉരുളികുന്നം എസ്.ഡി.എൽ.പി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് വല്ല്യച്ഛന്റെ തറവാട് ആയ കോയിക്കൽ വീട്ടിൽ താമസിച്ചുകൊണ്ടായിരുന്നു.

പുലിയന്നൂർക്കാട് ക്ഷേത്രം നിൽക്കുന്ന പ്രദേശം അക്കാലത്ത് കടുവ, പുലി, കേഴമാൻ, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവ ധാരാളം ഉണ്ടായിരുന്ന വന പ്രദേശമായിരുന്നു.

ഇവിടെ ഒരു പുരാതന ശാസ്താ ക്ഷേത്രം എട്ടടി ഉയരത്തിൽ ചുറ്റുമതിലോടും ഗോപുരത്തോടും കൂടി ഉണ്ടായിരുന്നത് നശിച്ചു തുടങ്ങിയിരുന്നു. ഇത് പുതുക്കി പണിത് പുനഃപ്രതിഷ്ഠ നടത്തിയത് ഇരട്ടാനാൽ പണിക്കർമാർ ആണ്. ക്ഷേത്രത്തിനു വേണ്ടി രണ്ടരയേക്കർ സ്ഥലവും സംഭാവന ചെയ്തു. പുലിയന്നൂർക്കാട് ധർമ്മശാസ്താ ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കൈവശമാണ്.

ഈ അമ്പലത്തിന്റെ കുളം കുഴിച്ചതിനുമുണ്ട് രസകരമായ ഒരു കഥ. ഒരിക്കൽ ഇരട്ടാനാൽ തറവാട്ടിലെ സ്ത്രീകൾ എണ്ണയും തേച്ച് പതിവുപോലെ പള്ളത്ത് കുടംബംവക ഊരകത്ത് കുളത്തിൽ കുളിക്കാൻ ചെന്നപ്പോൾ ആ തറവാട്ടിലെ പുരുഷന്മാർ അവിടെ നീന്തിക്കുളിക്കുകയായിരുന്നു. സ്ത്രീകളെ കണ്ടിട്ടും കരക്കു കയറിയില്ലെന്നു മാത്രമല്ല. കാത്തിരിക്കാതെ കുളിക്കണമെന്നുള്ളവർ സ്വന്തം കുളത്തിൽ പോയി കുളിക്കൂ എന്നു പറഞ്ഞ് അപമാനിച്ച് ആട്ടിയോടിക്കുകയും ചെയ്തു. തറവാട്ടിലെ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടി ഒറ്റ രാത്രികൊണ്ട് പണിക്കർമാരും ശിക്ഷ്യൻമാരും ചേർന്ന് പണി തീർത്തതാണ് കോയിക്കൽ കുളം അഥവാ തെക്കേക്കുളം.

പുലിയന്നൂർക്കാട് ക്ഷേത്രത്തിനു സമീപമായിരുന്നു ഇരട്ടാനാൽ പണിക്കർമാരുടെ ആയോധന കളരി. ഇവിടുത്തെ കുല ദൈവമായിരുന്നു പുലിയന്നൂർക്കാട് ശാസ്താവ്. ഈ ക്ഷേത്രത്തിനു മുൻവശമുള്ള വയൽ ആയിരുന്നു പടനിലം. പടനിലം പിന്നീട് പടനിലത്തുവയൽ ആയും ശേഷം പേണ്ടാനത്തുവയൽ  ആയുംഅറിയപ്പെട്ടു. ഈ പടനിലത്തിന്റെ കിഴക്കു ഭാഗത്തായി യുദ്ധത്തിൽ കൊല്ലപ്പെടുന്നവരുടെ ശരീരം കൂട്ടത്തോടെ മറവു ചെയ്യുന്നതിനുള്ള ഒരു കിണർ ഉണ്ടായിരുന്നത് ഇപ്പോഴും കാണാം.

എലിക്കുളം കല്ലമ്പള്ളിമന നമ്പൂതിരിമാരുടെ വകയായിരുന്നു എലിക്കുളം ഭഗവതീ ക്ഷേത്രം. കിടങ്ങൂരിൽ നിന്നും കുടിയേറി പാർത്തവരായിരുന്നു ഇവർ. എലിക്കുളം മല്ലികശ്ശേരി ഭാഗങ്ങളിലായി 450 ഏക്കർ സ്ഥലവും കാപ്പുകയത്ത് പാടശേഖരവും ജന്മാവകാശം ഉണ്ടായിരുന്നതായി ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തന്നു. ഇപ്പോഴത്തെ ഉണ്ണിമിശിഹാ പള്ളി ഇരിക്കുന്ന സ്ഥലത്തുതന്നെ ആയിരുന്നു കല്ലമ്പള്ളി ഇല്ലം നിലനിന്നിരുന്നത്. ഈ നമ്പൂതിരി കുടുംബം പിൽക്കാലത്ത് സ്ഥലം പള്ളിക്ക് വിറ്റശേഷം മലബാറിനു പോയി. ഈ പള്ളിയുടെ മതിലിനും സംരക്ഷണ ഭിത്തിക്കും ഇല്ലം പൊളിച്ച തളികക്കല്ലുകൾ ഉപയോഗിച്ചിരിക്കുന്നത് ഇപ്പോഴും കാണാം. അവിടെ നിന്നും ഇരുനൂറ് മീറ്റർ പടിഞ്ഞാറ് മാറി (ഇപ്പോഴത്തെ യു.പി സ്കൂളിനു പിറകുവശം) സാമാന്യം വലുപ്പമുള്ള ഒരു കുളം ഉണ്ടായിരുന്നു. ഇവിടെ എല്ലാ കറുത്ത വാവിനും പ്രത്യേകിച്ച് കർക്കിടക വാവിന് പിതൃബലി കർമ്മങ്ങൾ നടത്തിയിരുന്നു. ഇല്ലത്തിന് വടക്കുഭാഗത്തായി മറ്റൊരു കുളവും ഉണ്ടായിരുന്നു. കറുത്തിരുണ്ട ഈ ജലാശയത്തെ കാറക്കുളമെന്നും ബലികർമ്മാദികൾ നടന്നിരുന്ന കുളത്തെ ബലിക്കുളമെന്നും വിളിച്ചു വന്നു. ഈ കുളങ്ങളുടെ അവശിഷ്ടം ഇപ്പോഴുമുണ്ട്. ഈ ബലിക്കുളമാണ് പിന്നീട് എലിക്കുളം ആയി രൂപാന്തരപ്പെട്ടത്. ഭഗവതീ ക്ഷേത്രവും സ്വത്തുക്കളും പെരുമ്പോഴിപ്പുറത്തു കുടുംബത്തിനു കൈമാറി ഇവർ പിന്നീട് മൂരിപ്പാറ മഠം കാർക്കും തുടർന്ന് കരയോഗത്തിനും കൈമാറി. ഇപ്പോൾ എലിക്കുളം 332-ാം നമ്പർ എൻ.എസ്.എസ് കരയോഗം ആണ് ക്ഷേത്രകാര്യങ്ങൾ നിർവ്വഹിക്കുന്നത്. വിദ്യാസമ്പന്നരും സംസ്ക്കാരസമ്പന്നരുമായ ഇടത്തരക്കാരാണ് എലിക്കുളത്തെ ജനങ്ങൾ സ്വന്തം ജാതിയിലും സംസ്ക്കാരത്തിലും ഊറ്റംകൊള്ളുന്നവരാണ് മേൽ ജാതിക്കാർ.


ക്ഷേത്രഭൂമി കൈയ്യേറ്റം ഒഴിപ്പിക്കൽ

1984 ഡിസംബർ നാലാം തിയതി ഉരുളികുന്നം ഗന്ധർവ്വസ്വാമിക്ഷേത്തിന്റെ പ്രവേശനവഴി മുൻ.എം.എൽ.എ യും പ്രമുഖ അഭിഭാഷകനുമായിരുന്ന ജെ.എ ചാക്കോ കൈവശപ്പെടുത്തി കെട്ടിടനിർമ്മാണത്തിനുള്ള കുഴി എടുത്തു. ഇതിനെ ചോദ്യം ചെയ്ത എൻ.എസ്.എസ് ഭാരവാഹികളോട് ഇത് തന്റെ വസ്തു ആണെന്നും അതിനുള്ള റീസർവ്വേ രേഖകൾ പക്കൽ ഉണ്ടെന്നും അതുകൊണ്ടുതന്നെ ഭൂമി വിട്ടുതരുന്ന പ്രശ്നം ഇല്ലെന്നും അറിയിച്ചു.

1984 ഡിസംബർ 6 അന്ന് വൈകുന്നരം എൻ.എസ്.എസ് കരയോഗം സെക്രട്ടറി ഇതുസംബന്ധിച്ച ഒരു അപേക്ഷയുമായി ഉരുളികുന്നം ആർ.എസ്.എസ് ശാഖയിൽ എത്തി. അപേക്ഷയുടെ പൂർണ്ണ രൂപം. ബഹുമാനപ്പെട്ട ഉരുളികുന്നം ആർ.എസ്.എസ് ശാഖാ മുഖ്യശിക്ഷക് മുമ്പാകെ ഉരുളികുന്നം 619 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിനുവേണ്ടി സെക്രട്ടറി സമർപ്പിക്കുന്ന അപേക്ഷ. ഈ കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ഐശ്വര്യ ഗന്ധർവ്വസ്വാമി ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള പ്രവേശന വഴി ഉൾപ്പെടെയുള്ള സ്ഥലം സമീപവാസിയായ ജീരകത്ത് ജെ.എ ചാക്കോ മുൻ.എം.എൽ.എ സ്വന്തമാക്കിയിരിക്കുകയാണ്. ശാഖയിൽ നിന്നും ദയവുണ്ടായി മേൽപ്പടി വസ്തു വീണ്ടെടുക്കുവാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.

                   എന്ന്

ഉരുളികുന്നം 619 -ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിനുവേണ്ടി

                          ഒപ്പ്

സെക്രട്ടറി കെ.എൻ രാമചന്ദ്രൻനയർ

അപേക്ഷയിൽ പറയുന്ന വിവരങ്ങൾ സത്യമാണെന്ന് ഞങ്ങൾ അന്നുതന്നെ നേരിട്ടുകണ്ട് ബോദ്ധ്യപ്പെടുകയും അതിനുശേഷം അടിയന്തിരമായി ബൈഠക് കൂടി സമര പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. പിറ്റേദിവസം വൈകുന്നേരം 7 മണിക്ക് സംഘപ്രവർത്തകരും എൻ.എസ്.എസ് പ്രവർത്തരും കൂടി കരയോഗം പ്രസിഡന്റ് ചെരിയമ്പുറത്ത് കുട്ടപ്പൻ സാറിന്റെ വസതിയിൽ കൂടുകയും സമരപരിപാടികൾ വിശദീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു. അതിനുശേഷം എലിക്കുളം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് വയലിൻകരെ ഭാസ്കരൻനായരെ അന്നുരാത്രിതന്നെ ഞാനും കെ.ജെ രാഘവനും കൂടി നേരിട്ട് കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. എലിക്കുളം ദേവീ ക്ഷേത്രത്തിനുള്ളിലിരുന്ന ഉപദേവതാ പ്രതിഷ്ഠകൾ ക്ഷേത്രത്തിനു വെളിയിലേയ്ക്കു മാറ്റിയപ്പോൾ അകത്തിരുന്ന രണ്ട് ചെറുമണ്ഡപങ്ങൾ അതേപടി എടുത്ത് കിഴക്കേ ആൽത്തറയിലേയ്ക്കു മാറ്റിയിരുന്നു. അവയിലൊന്ന് കരയോഗം ഭാരവാഹികളുടെ അനുവാദത്തോടെ രാത്രിയിൽ തന്നെ കാവേരി ചന്ദ്രൻ ചേട്ടന്റെ ലോറിയിൽ കയറ്റി ഉരുളികുന്നം ഗന്ധർവ്വസ്വാമി ക്ഷേത്രത്തിൽ എത്തിക്കുകയും അന്നു രാത്രിയിൽത്തന്നെ കൈയ്യേറ്റഭൂമിയിൽ പുതിയ കാണിക്കമണ്ഡപം പണി പൂർത്തിയാക്കുകയും ചെയ്തു.

സമരതന്ത്രങ്ങളുടെ ഭാഗമായി

1984 ഡിസംബർ 9 ന് രാവിലെ 5 മണി മുതൽ ക്ഷേത്രത്തിൽ പഞ്ചാക്ഷരീമന്ത്രത്താൽ (ഓം നമശിവായ) അഖണ്ഡനാമജപം നടത്തി. അന്ന് വൈകിട്ട് 4 മണിക്ക് ഉരുളികുന്നം പുലിയന്നൂർക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പറപ്പെട്ട ഗംഗാജല കലശ ഘോഷയാത്ര കുരുവിക്കൂട്, ശ്രീകൃഷ്ണപുരം, വളഞ്ഞതോട് വഴി 5.30 ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു . ഘോഷയാത്രയിൽ ഏകദേശം ആയിരത്തിഅഞ്ഞൂറ് പേർ പങ്കെടുത്തു.

ഗംഗാധരൻ പേണ്ടാനത്ത്, കെ.ജെ രാഘവൻ, കെ.പി രാധാകൃഷ്ണൻ, ബിജു, രാജു, ഷാജി, ശ്രീകുമാർ, ഗോപിനാഥ്, സലിൻ, സുനിൽകുമാർ, ജയകൃഷ്ണൻ, ഗോപിദാസ്, ശ്രീധരൻനയർ വയലിൽപടിഞ്ഞാറേൽ, രാജപ്പൻ ആയല്ലൂർ, കുട്ടൻ താഴത്തേൽ, എം.എസ് രാധാകൃഷ്ണൻ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം കൊടുത്തു.

മേൽശാന്തി കേശവൻ നമ്പൂതിരി ഗംഗാകലശത്തെ തുളസിമാലയിട്ട് സ്വീകരിച്ചു.

തുടർന്നു 5.30 ന് നടന്ന ഗംഗാകലശ പൂജയിൽ ഇരുനൂറിലധികം സ്ത്രീകൾ പങ്കെടുത്തു. ഞാനും, ജയകൃഷ്ണനും ചേർന്ന് മന്ത്രങ്ങൾ ചൊല്ലിക്കൊടുത്തു. കേശവൻ നമ്പൂതിരി പ്രധാനകുംഭത്തിന് പൂജചെയ്തു. 6.15 ന് ഗംഗാപൂജ അവസാനിച്ചു.

ഇതോടനുബന്ധിച്ച് ഒരു പ്രതിഷേധയോഗം നടത്താൻ തീരുമാനിച്ചിരുന്നു. നോട്ടീസിന്റെ പൂർണ്ണരൂപം ചുവടെ കൊടുത്തിരിക്കുന്നു.

വമ്പിച്ച പ്രതിഷേധയോഗം ഭക്തജനങ്ങളെ

            നാം കാലാകാലങ്ങളായി വിശ്വസിച്ച് ആരാധിച്ചുവരുന്ന ഉരുളികുന്നം ശ്രീ ഗന്ധർവ്വസ്വാമിയുടെ തിരുനടയിൽ നമ്മുടെ ക്ഷേത്രക്കുളത്തിന്റെ ഭാഗമായിക്കിടക്കുന്ന സ്ഥലം കള്ളക്കേസുകൾ ചമച്ച് കൈവശപ്പെടുത്തുന്നതിന് സമീപ സ്ഥലവാസിയും പൊതുകാര്യ പ്രസക്തനുമായ ശ്രീ ജെ.എ ചാക്കോ ശ്രമിച്ചുവരുന്നു. ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനും ക്ഷേത്രാരാധനക്കു തടസം സൃഷ്ടിക്കുന്നതിനും ഉള്ള ടിയാന്റെ ശ്രമം പ്രതിഷേധാർഹമാണ്. നമ്മുടേതായ ക്ഷേത്രം വക സ്ഥലത്തെ അതിക്രമങ്ങളെ ചെറുക്കുന്നതിനും പ്രതിഷേതിക്കുന്നതിനും വേണ്ടി 26-11-1984 തിങ്കളാഴ്ച 4 p.m ന്  ശ്രീ വരകപ്പള്ളിൽ രാമകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധയോഗത്തിൽ സർവ്വശ്രീ.റ്റി.എസ്.തങ്കപ്പൻനായർ, അയർക്കുന്നം രാമൻ നായർ, സുരേഷ് ബാബു, സത്യൻ പന്തത്തല, പനമറ്റം രാധാകൃഷ്ണൻ മുതലായവർ സംസാരിക്കുന്നതാണ്. പ്രസ്തുത യോഗത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.
          ആക്ഷൻ കൗൺസിലിനു വേണ്ടി
           കൺവീനർ

ഉരുളികുന്നം 24-11-1984

ദീപാരാധനയ്ക്കു ശേഷം 7 മണിക്ക് ക്ഷേത്ര മൈതാനിയിൽ പ്രതിഷേധയോഗം നടന്നു.

എട്ടാം ലോക്സഭാ തിരഞ്ഞെടുപ്പ് 1984 ഡിസംബർ 12 ന് കേരളത്തിൽ നടക്കാൻ പോവുകയാണ്. കേരളാ കോൺഗ്രസ്സിൽ നിന്നുള്ള ജോർജ് ജോസഫ് (ബേബി) മുണ്ടയ്ക്കൽ ആണ് മുവാറ്റുപുഴ മണ്ഡലത്തലെ യു.ഡി.എഫ് സ്ഥാനാർത്ഥി. ഹിന്ദു വോട്ടുകൾ നഷ്ടപ്പെടാതിരിക്കാൻ കടുത്ത രാഷ്ട്രീയ സമ്മർദ്ദവും ജെ.എ ചാക്കോ നേരിടേണ്ടി വന്നു. ഏറെ നാടകീയ സംഭവവികാസങ്ങക്ക് ഒടുവിൽ കയ്യേറിയ സ്ഥലം അദ്ദേഹം നിരുപാധികം ക്ഷേത്രത്തിന് വിട്ടുനൽകി.

 അയ്യമലങ്കോട്ട

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി എലിക്കുളം വില്ലേജുകൾ അതിർത്തി പങ്കിടുന്ന പടിഞ്ഞറ്റുമലയുടെ ഭാഗമാണ് അയ്യമലങ്കോട്ട. മാനോലിയ്ക്കു വടക്ക് മാഞ്ഞൂക്കുളത്തനും ഇടയിൽ ആകാശം മുട്ടെ സ്തൂപാകൃതിയിൽ തലയുയർത്തി നിൽക്കുന്ന ഒരു മലയാണ് ഇത്. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് ആയിരത്തി നാനൂറ് അടി ഉയരം വരും ഇതിന്. റോഡിൽ നിന്നും 750 മീറ്റർ കുത്തനെയുള്ള കയറ്റം കയറി വേണം മലമുകളിൽ എത്താൻ. മുകളിൽ നിന്നാൽ ചുറ്റുപാടും കാണുന്ന കാഴ്ചകൾ അതിമനോഹരമാണ്. പടിഞ്ഞാറ് മലനിരകൾക്കപ്പുറം വേമ്പനാട്ടു കായലും ആലപ്പുഴ ബീച്ചും ലൈറ്റ് ഹൗസും കാണാം. കിഴക്ക് വാഗമൺ മലനിരകളും ഇല്ലിക്കൽ കല്ലും സഹ്യപർവ്വത നിരകളും കാണാം. ചുറ്റിനുമുള്ള കുന്നുകളിൽ റബർ മരങ്ങൾ വളർന്നതിനാൽ കുറെയോക്കെ കാഴ്ച മറഞ്ഞിട്ടുണ്ട്. 2004 ൽ ആർ.എസ്.എസ് ന്റെ പൊൻകുന്നം താലൂക്ക് മണ്ഡൽ ഉപരിപ്രവർത്തകരുടെ അർദ്ധദിന സാംഘിക് ഇവിടെ വച്ച് നടക്കുകയുണ്ടായി. നൂറ്റി അൻപത്  വർഷം മുൻപ് വരെ പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ വിഹരിച്ചിരുന്ന ഒരു വനപ്രദേശമായിരുന്നു അയ്യമലങ്കോട്ടയും പരിസര പ്രദേശങ്ങളും. ആദിവാസി ഗിരിവർഗക്കാരുടെ ആധിവാസകേന്ദ്രമായിരുന്നു ഇവിടം. അടുത്തകാലം വരെ ഈ സ്ഥലത്തിന്റെ കുറേ ഭാഗം സർക്കാർ വക പുറമ്പോക്ക് ഭൂമിയായിരുന്നു.  ധാരാളം പുള്ളിമാനുകൾ തുള്ളിക്കളിച്ചിരുന്ന ഇടമായിരുന്നു ഈ മലയുടെ അടിവാരം. ഏതു കൊടിയ വരൾച്ചയിലും വറ്റാത്ത ഒരു ഓലി ഇവിടെയുണ്ട്. മാനുകൾ വെള്ളം കുടിക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഓലി പുതുപ്പള്ളി പുരയിടത്തിൽ ഇപ്പോഴും കാണാം. മാനുകൾ വെള്ളം കുടിച്ചിരുന്ന ഓലിയുള്ള സ്ഥലമായതിനാൽ ഈ പ്രദേശത്തിന് മാനോലി എന്ന പേരു വന്നു. അയ്യമലങ്കോട്ട മലയുടെ മുകളിൽ പണ്ടുകാലത്ത് വനദുർഗയുടേയും അയ്യപ്പന്റേയും പ്രതിഷ്ഠകളുള്ള ഒരു ക്ഷേത്രവും അതിനു ചുറ്റും ശക്തമായ കരിങ്കൽ കോട്ടയും ഉണ്ടായിരുന്നു. മുൻപ് ഏതോ നാട്ടു രാജാക്കന്മാർ ഒളിത്താവളമായി ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നിരിക്കാം ഇത്. പഴയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ദേവീക്ഷേതം ഉണ്ട്. ഈ ക്ഷേത്രത്തിന്റെ മുറ്റത്തുതന്നെ സമീപവാസികളായ ക്രിസ്ത്യാനികൾ ഒരു മരക്കുരിശ് സ്ഥാപിച്ച് ദുഃഖവെള്ളിയാഴ്ചതോറും കുരിശിന്റെ വഴി എന്ന പേരിൽ മലകയറ്റവും നടത്തുന്നുണ്ട്. ദരിദ്രരായ പട്ടികജാതി ഉടമസ്ഥരിൽ നിന്നും ഈ സ്ഥലം കൈക്കലാക്കാൻ അവർ ശ്രമിക്കുന്നുണ്ട്. സംഘപരിവാർ പ്രവർത്തകരുടെ അടിയന്തിര ഇടപെടൽ അനിവാര്യമാണ്. തെക്കുംകൂർ രാജഭരണ കാലത്തോ അതിനു മുൻപോ പണിതീർത്തതെന്നു കരുതപ്പെടുന്ന ഒരു ഗുഹാമാർഗ്ഗം ഈ മലയുടെ ഉച്ചിയിൽ അവസാനിച്ചിരുന്നു. പടവുകളോടെ കിണറിനോടു സാമ്യമുണ്ടായിരുന്ന ഇതിന്റെ ഗുഹാമുഖം കല്ലും മണ്ണും നിറച്ച് അടച്ചു കളഞ്ഞിരിക്കുന്നു. ഇവിടെനിന്നും ഇത് പടിഞ്ഞാറു ഭാഗത്തേക്കാണ് നീണ്ടുപോവുന്നത്. അയ്യമലങ്കോട്ടയിൽ നിന്നും രണ്ടു കിലോമീറ്റർ പടിഞ്ഞാറു മാറി എലിക്കുളം വടുതലപ്പറമ്പ് പുരയിടത്തിൽ 2013 ൽ കിണർ കുഴിച്ചപ്പോൾ മേൽ നിരപ്പിൽ നിന്നും ഇരുപത് അടി ആഴത്തിലായി ഈ ഗുഹയുടെ ഒരു ഭാഗം നേരെ മുറിഞ്ഞുപോയത് ഞാൻ നേരിട്ട് കണുകയുണ്ടായി. കിണറിനുള്ളിലൂടെ അനന്തമായി കടന്നു പോവുന്ന അതിന്റെ ഉറവിടം കണ്ടെത്താൻ ഭൂഗർഭ പര്യവേഷകർക്കു മാത്രമേ കഴിയൂ. സർവ്വ ഐശ്വര്യങ്ങളോടെയും ആരാധന നടത്തിവന്നിരുന്ന ക്ഷേത്രത്തിൽ ധാരാളം വിലപിടിപ്പുള്ള തിരുവാഭരണങ്ങളും ഉണ്ടായിരുന്നു. ഒരിക്കൽ കുറെ കൊള്ളക്കാർ ക്ഷേത്രം ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പൂജാരി തിരുവാഭരണങ്ങൾ പിരിയടപ്പുള്ള ഒരു ചെമ്പുകുടത്തിലാക്കി ക്ഷേത്രത്തിനുള്ളിൽ നിന്നും മലയടിവാരത്തേയ്ക്ക് പ്രവേശിക്കാവുന്ന നേരത്തെ സൂചിപ്പിച്ച ഗുഹാമാർഗത്തിലൂടെ വെളിയിൽ വന്ന് അടുത്തു കണ്ട ഒരു ഓലിയിൽ നിക്ഷേപിച്ച് മണ്ണിട്ടു മൂടിയശേഷം എവിടെയോ പോയ്മറഞ്ഞു. മലയുടെ മുകളിൽ നിന്നും പുറത്തേക്കു തുറക്കുന്ന ഗുഹാകവാടം മലയടിവാരത്ത് ഇപ്പോഴും കാണാം. വനമായിരുന്നപ്പോൾ പുലികളുടെ താവളമായിരുന്നതുകാരണം പുലിയള്ള് എന്നാണ് ഇതറിയപ്പെടുന്നത്. പിന്നീട് വളരെ വർഷങ്ങൾക്കു ശേഷം ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിക്ഷോഭങ്ങൾ ഇവിടെ ഉണ്ടാവുകയും മലവെള്ളപ്പാച്ചിലിൽ ഈ ഓലിയിലെ മണ്ണ് ഒഴുകിപ്പോവുകയും ഓലിയിൽ നിന്നും പൊന്തിവന്ന തിരുവാഭരണം അടക്കം ചെയ്ത കുടം മലവെള്ളത്തോടൊപ്പം തോട്ടിലൂടെ ഒഴുകിവന്ന് മീനച്ചിലാറ്റിൽ പതിക്കുകയും ചെയ്തു. മാനോലി പൊന്നോലിൽ പുരയിടത്തിൽ ഈ കുടം സൂക്ഷിച്ചിരുന്ന പൊന്നോലി ഇപ്പോഴും കാണാം. തോട്ടിലൂടെ ഒഴുകിവന്ന ചെമ്പുകുടം ശക്തമായ ഒഴുക്കിൽ പെട്ട് മീനച്ചിലാറിന്റെ മറുകരയിലുള്ള ക്ഷേത്രക്കടവിലേക്ക് തെന്നിവന്ന് ചുറ്റൊഴുക്കിൽ കറങ്ങിക്കിടന്നു. ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂജാരി  പിറ്റേദിവസം രാവിലെ  കുളിക്കുന്നതിനുവേണ്ടി ക്ഷേത്രക്കടവിലെത്തിയപ്പോൾ ചുറ്റൊഴുക്കിൽ ഒരു കുടം ഒഴുകിനടക്കുന്നത് കണ്ടു. അദ്ദേഹം അത് കരയ്ക്കെടുത്ത് ക്ഷേത്രത്തിൽ എത്തിച്ചു. ഇന്നും ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുള്ളിൽ ആ കുടം വളരെ ഭദ്രമായി സൂക്ഷിച്ചു വച്ചിരിക്കുന്നു. അന്ന് ആ പൊന്ന് ഒഴുകി വന്ന തോടാണ് എലിക്കുളം, മല്ലികശ്ശേരി,  വിളക്കുമാടം വഴി ഒഴുകുന്ന പോന്നൊഴുകും തോട്. ആലപ്പുഴ നിന്നും മീനച്ചിലാറിലൂടെ വന്ന് കുമളിവഴി തമിഴ്നാട്ടിലേക്ക് ചരക്ക് കൊണ്ടുപോവുന്നതിനുള്ള കെട്ടുവള്ളങ്ങൾ സഞ്ചരിച്ചിരുന്ന ഒരു ജലപാതയായിരുന്നു പൊന്നൊഴുകും തോട് എന്ന് നിരവധി ചരിത്രരേഖകൾ പറയുന്നു. എലിക്കുളം കിഴക്കുംഭാഗം (ആളുറുമ്പ്) വരെ വള്ളത്തിൽ കൊണ്ടുവന്നിരുന്ന ചരക്ക് അവിടെനിന്നും കാളവണ്ടിയിൽ കയറ്റി കാഞ്ഞിരപ്പള്ളി മുണ്ടക്കയം വഴിയാണ് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നത്. വണ്ടിക്കാളകളെ കൈമാറ്റം ചെയ്യുകയും വിൽക്കുകയും ചെയ്തിരുന്ന ഒരു പ്രധാന കേന്ദ്രമായിരുന്നു ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി വഴിയിലുള്ള കാളകെട്ടി. പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും കെട്ടുവള്ളത്തിലും പിന്നീട് കാളവണ്ടിയിലുമായി കൊണ്ടുവന്നിരുന്ന നാളികേരം ഉണക്കി കൊപ്രയാക്കുകയും നാടൻ ചക്കുകളിൽ ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കുകയും കേരളത്തിലും തമിഴ്നാട്ടിലുമായി വിൽപ്പന നടത്തുകയും ചെയ്തിരുന്ന എണ്ണച്ചെട്ടികൾ എന്നു വിളിക്കപ്പെട്ടിരുന്ന തമിഴ് എണ്ണവ്യാപാരികൾ പിണ്ണാക്കനാട്, തിടനാട് പ്രദേശങ്ങളിൽ തിങ്ങിപ്പാർത്തിരുന്നു. കാലാന്തരത്തിൽ ഇവർ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്കു താമസം മാറി. ബാക്കിയുള്ളവർ തമിഴ്നാട്ടിലേക്കു തിരിച്ചുപോയി. കേരളത്തിൽ സ്ഥിരതാമസമാക്കിയ ഇവർ കൂടുതലായി താമസിക്കുന്ന ഒരു സ്ഥലമാണ് ഇളങ്ങുളം രണ്ടാംമൈൽ പ്രദേശം.

(എം.എസ് രാധാകൃഷ്ണന്‍ പടിഞ്ഞാറേല്‍ രചിച്ച സംഘവീഥിയിലൂടെ എന്ന ഗ്രന്ഥത്തില്‍ നിന്ന്)

References