Jump to content

"ചക്കരശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1768113 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 36: വരി 36:


==അവലംബം==
==അവലംബം==
<references/>
* കേരളത്തിലെ ചിത്രശലഭങ്ങൾ 2003ജൂൺ ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്.
* കേരളത്തിലെ ചിത്രശലഭങ്ങൾ 2003ജൂൺ ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്.



19:49, 22 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ചക്കരശലഭം
വെയിൽ കായുന്ന ചക്കര ശലഭം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
A. (P.) hector
Binomial name
Atrophaneura (Pachliopta) hector
(Linnaeus, 1758)
Synonyms

Pachliopta hector

ഭാരതത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരു ചിത്രശലഭം. കിളിവാലൻ ശലഭങ്ങളുടെ കൂട്ടത്തിൽപ്പെടുന്നു.ഇംഗ്ളീഷ് ഭാഷയിൽ crimson rose എന്ന് പേരുള്ള ഈ ശലഭത്തിന്റെ ശാസ്ത്രനാമം Pachilopta hector എന്നാണ്.

ജീവിതരീതി

കേരളത്തിലെ നാട്ടിൻപുറങ്ങളിലുള്ള കുന്നിൻപുറങ്ങളിലും കുറ്റിക്കാടുകളിലും സാധാരണയായി കാണപ്പെടുന്നു.അരിപ്പൂവ്, കൃഷ്ണകിരീടം, വട്ടപ്പെരുവലം എന്നീ ചെടികൾ പൂത്തുനിൽക്കുന്നയിടത്ത് ചക്കരപ്പാറ്റ എന്നുകൂടി അറിയപ്പെടുന്ന ഇവയെ ധാരാളം കാണാം.ഉറിതൂക്കി(ഈശ്വരമുല്ല), അല്പം എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്.ഈ ചെടികളിൽ ഉള്ള വിഷാംശം ഈ പൂമ്പാറ്റകളുടെ ശരീരത്തിൽ എത്തുന്നതിനാൽ മറ്റ് പക്ഷികൾ ഇവയെ പൊതുവെ ആഹാരമാക്കാറില്ല.

പ്രത്യേകതകൾ

ചുവപ്പുശരീരവും പിൻചിറകുകളിൽ കാണപ്പെടുന്ന തിളങ്ങുന്ന ചുവന്ന പൊട്ടുകളും ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. പിൻചിറകുകളിൽ പതിമൂന്ന് പൊട്ടുകളുള്ളതിൽ പിൻനിരയിലുള്ളവ അർദ്ധചന്ദ്രാകൃതിയിലുള്ളവയാണ്. [1]കേരളത്തിൽ സുലഭമായിക്കണ്ടുവരുന്നുണ്ടെങ്കിലും 1972 ലെ ഇന്ത്യൻ വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാം പട്ടികയിലാണ് ഇതിന്റെ സ്ഥാനം.

ചിത്രങ്ങൾ

അവലംബം

  1. http://http://www.ifoundbutterflies.com/51-pachliopta/pachliopta-hector
  • കേരളത്തിലെ ചിത്രശലഭങ്ങൾ 2003ജൂൺ ജാഫർ പാലോട്ട്,വി സി ബാലകൃഷ്ണൻ,ബാബു കാമ്പ്രത്ത്.

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ചക്കരശലഭം&oldid=1756001" എന്ന താളിൽനിന്ന് ശേഖരിച്ചത്