Jump to content

"വ്യോമമിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 23: വരി 23:
*സഹയാത്രികർ വിഷമിച്ചാൽ തമാശ പറഞ്ഞു ചിരിപ്പിക്കാനും കഴിയും.
*സഹയാത്രികർ വിഷമിച്ചാൽ തമാശ പറഞ്ഞു ചിരിപ്പിക്കാനും കഴിയും.


*ദൗത്യതലവന്മാരുതേയും,സഹയാത്രികരുടേയും [[ശബ്ദം]] തിരിച്ചറിഞ്ഞ് പ്രതികരിക്കും.
*ദൗത്യതലവന്മാരുടേയും,സഹയാത്രികരുടേയും [[ശബ്ദം]] തിരിച്ചറിഞ്ഞ് പ്രതികരിക്കും.


==അവലംബം==
==അവലംബം==

03:27, 5 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യോമമിത്ര
ഹ്യുമനോയ്ഡ്
സ്ഥാപിതംകേരളം,ഇന്ത്യ
സ്ഥാപകൻഐഎസ്ആർഒ
ഉത്പന്നങ്ങൾയന്ത്രവനിത

ഇന്ത്യയുടെ ബഹിരാകാശ സംഘത്തെ സഹായിക്കാനായി പേടകത്തിൽ അയയ്ക്കുന്ന ഒരു യന്ത്രവനിതയാണ് (ഹ്യുമനോയ്ഡ്) വ്യോമമിത്ര (English: Vyomamithra).ഐഎസ്ആർഒയുടെ വട്ടിയൂർക്കാവിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ് ഇത് നിർമ്മിച്ചത്. നാസയുടെ മറ്റും ബഹിരാകാശ പേടകങ്ങളിൽ റോബോട്ടുകളുണ്ടെങ്കിലും ഹ്യുമനോയ്ഡ് വിഭാഗത്തിൽപ്പെട്ട ആദ്യ ബഹിരാകാശ സഹായിയാണ് വ്യോമമിത്ര.ഒരു വർഷത്തോളമെടുത്താണ് വ്യോമമിത്രയുടെ പ്രാഥമിക രൂപകൽപന പൂർത്തിയാക്കിയത്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐഐഎസ് സി) ശാസ്ത്രജ്ഞരാണ് ഐഎസ്ആർഒയുമായി ചേർന്ന് സ്പേസ് റോബോട്ട് ആയ വ്യോമമിത്രയെ വികസിപ്പിച്ചെടുത്തത്. മനുഷ്യന് സമാനമായ രീതിയിൽ സാഹചര്യങ്ങളോട് പ്രതികരിക്കാനും പെരുമാറാനും സാധിക്കുന്ന വിധത്തിലാണ് നിർമിതബുദ്ധിയുടെ സഹായത്തോടെ ഇത് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. ഭൂമിയിൽനിന്ന് ശാസ്ത്രജ്ഞരുടെ നിർദേശങ്ങൾ പാലിക്കാനും അവരുമായി സംവദിക്കാനും ഇതിന് കഴിയും.ഗഗൻയാനിൽ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന 3 പേർക്കൊപ്പം 4-ാമത്തെ അംഗം എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര.

പ്രത്യേകതകൾ

  • പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നതിനൊപ്പം സഹയാത്രികർക്കു മാനസികപിന്തുണ നൽകാനുള്ള കഴിവും ഇതിനുണ്ടാകും.
  • സഹയാത്രികർ വിഷമിച്ചാൽ തമാശ പറഞ്ഞു ചിരിപ്പിക്കാനും കഴിയും.
  • ദൗത്യതലവന്മാരുടേയും,സഹയാത്രികരുടേയും ശബ്ദം തിരിച്ചറിഞ്ഞ് പ്രതികരിക്കും.

അവലംബം

  1. https://www.manoramaonline.com/news/kerala/2020/02/05/humanoid-vyom-mitra-for-gaganyaan-makes-in-kerala.html
"https://ml.wikipedia.org/w/index.php?title=വ്യോമമിത്ര&oldid=3279619" എന്ന താളിൽനിന്ന് ശേഖരിച്ചത്