Jump to content

സഹായം:ഐ.ആർ.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:09, 11 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MadPrav (സംവാദം | സംഭാവനകൾ) (പുതിയ ചിൽ, നൾ എഡിറ്റ് ...)

ഫലകം:H:Helpindex മലയാളം വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റർനെറ്റ് റിലേ ചാറ്റ് (ഐ.ആർ.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. ഇവിടെ ഞെക്കി നിങ്ങൾക്ക് മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആർ.സി. ചാനലിലെത്താൻ സാധിക്കും. നിങ്ങൾ മറ്റേതെങ്കിലും ഐ.ആർ.സി. ക്ലയന്റ് ഉപയോഗിക്കാനാണ്‌ താല്പര്യമെങ്കിൽ നിങ്ങളുടെ കമ്പ്യൂട്ടറിൽ പ്രസ്തുത ഐ.ആർ.സി. ക്ലൈന്റ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് irc://irc.freenode.net/wikipedia-ml എന്ന ലിങ്കിൽ ഞെക്കുക. താഴെയുള്ള കണ്ണികളിൽ നിന്നും നിങ്ങളുടെ ബ്രൗസറിനു ചേരുന്ന ക്ലൈന്റ് സോഫ്റ്റ്‌വെയർ തെരഞ്ഞെടുക്കാവുന്നതാണ്‌. ചാനലിലെത്തിയ ശേഷം ഒരരികിൽ അപ്പോൾ‍ നിലവിലുള്ള ഉപയോക്താക്കളുടെ പേരുകൾ (ചെല്ലപ്പേർ) കാണാം. അവരോട് പൊതുവായ സം‌വാദത്തിൽ ഏർപ്പെടുകയോ, പേരിൽ ഡബിൾക്ലിക്ക് (ഇരട്ടഞെക്ക്) ചെയ്ത് സ്വകാര്യ സംഭാഷണത്തിൽ ഏർപ്പെടുകയോ ചെയ്യാം.

വിവിധ ബ്രൗസറുകൾക്കുള്ള ഐ.ആർ.സി. ക്ലൈന്റ് സോഫ്റ്റ്‌വെയറുകൾ

നിങ്ങളുടെ ബ്രൗസർ ഐ.ആർ.സി. (ഇന്റർനെറ്റ് റിലേ ചാറ്റ്) പിന്തുണക്കുന്നുണ്ടെങ്കിൽ അതിന്റെ അഡ്രസ് ബാറിൽ irc://irc.freenode.net/wikipedia-ml എന്ന യു.ആർ.എൽ. നൽകുക.

  • വെബ്ചാറ്റ് ബ്രൗസർ വഴി പ്രവർത്തിക്കും പ്രത്യേകം സോഫ്റ്റ്‌വെയർ സജ്ജീകരിക്കേണ്ടതില്ല.
  • ഓപറ (ഓപ്പറയിൽ പ്ലഗ് ഇൻ ആവശ്യമില്ല. irc://irc.freenode.net/wikipedia-ml എന്ന ലിങ്കിൽ ഞെക്കിയാൽ തനിയെ പുതിയ പേജ് തുറന്നു വരും, അതിൽ ചെല്ലപ്പേർ കയറ്റി സം‌വാദം ആരംഭിക്കാം)
  • മോസില്ല ഫയർഫോക്സ് - ചാറ്റ്സില്ല

മറ്റ് ഐ.ആർ.സി. ക്ലയന്റ് സോഫ്റ്റ്‌വെയറുകൾ

  • എം.ഐ.ആർ.സി (ഇന്റർനെറ്റ് എക്സ്പ്ലോററിനൊപ്പം പ്രവർത്തിക്കും)

ചാനൽ വിശദാംശങ്ങൾ

  • Server: irc.freenode.net
  • Channel: #wikipedia-ml
"https://ml.wikipedia.org/w/index.php?title=സഹായം:ഐ.ആർ.സി.&oldid=683130" എന്ന താളിൽനിന്ന് ശേഖരിച്ചത്