നടി മീരാ നന്ദൻ വിവാഹിതയായി; കല്യാണചിത്രം പങ്കുവെച്ച് താരം
1024 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ മീര നന്ദൻ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടൻറായ ശ്രീജുവാണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്കിൽ പങ്കെടുത്തത്. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദൻ മുല്ല എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് മീര നന്ദനും ശ്രീജുവും പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മെഹന്തി, ഹാൽദി ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നതിന് മുന്നേ ഗായികയായും ആർജെ ആയുമൊക്കെ തിളങ്ങിയിരുന്നു. കൂടാതെ പുതിയ മുഖത്തിലെ പ്രിഥ്വിരാജിനൊപ്പമുള്ള വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.