അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഇനി സിദ്ദിഖിന്
1014 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതാര സംഘടനയായ അമ്മക്ക് ഇനി പുതിയ നേതൃത്വം. കൊച്ചിയിൽ നടന്ന തെരഞ്ഞെടുപ്പിൽ സിദ്ദിഖ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. നടൻ ജഗദീഷും ജയൻ ചേർത്തലയുമാണ് അമ്മ സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റുമാർ. ഇരുപത്തിയഞ്ച് വർഷത്തിന് ശേഷം ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ സിദ്ദിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെയാണ് സിദ്ദിഖിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.