നീറ്റ് പരീക്ഷ ക്രമക്കേട്; ഇന്ന് എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ്
1014 views
വാർത്തകൾ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎസ്എഫ്ഐ സംഘടിപ്പിക്കുന്ന രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ് ഇന്ന്. നീറ്റ് പരീക്ഷ ക്രമക്കേട് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക എന്ന ആവശ്യം ഉയർത്തിയാണ് ഇടത് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പഠിപ്പ് മുടക്കി സമരം നടക്കുന്നത്. നീറ്റ് - നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. കേരളത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിലേക്ക് എസ്എഫ്ഐ ഇന്ന് മാർച്ചും നടത്തുമെന്നും എസ്എഫ്ഐ അറിയിച്ചു.