സവിശേഷമായ ബൗളിങ് ആക്ഷന്‍. പന്ത് പിച്ച് ചെയ്താല്‍ പിന്നെ പായുന്നത് എങ്ങനെയെന്ന് പറയാനാവില്ല. ബാറ്റര്‍മാര്‍ അന്തംവിട്ടുപോകുന്ന വിധം ചിലപ്പോള്‍ പന്ത് താഴാം. വേഗവും സ്വിംഗിങുമെല്ലാം ആവശ്യാനുസരണം. പന്തെടുത്താല്‍ അപകടം വിതയ്ക്കുന്ന ജസ്പ്രിത് ബുംറയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്ത്യന്‍ പേസ് ബൗളിങിനെ നയിക്കുന്ന താരത്തിന്റെ പന്തില്‍ റണ്‍സെടുക്കുക ഏറെ ശ്രമകരം. ബുംറയുടെ പന്തില്‍ വെള്ളംകുടിക്കാത്ത ബാറ്റര്‍മാര്‍ ലോകക്രിക്കറ്റിലുണ്ടാവില്ല. ക്രീസിലേക്ക് തീയുണ്ടകള്‍ പായിച്ച ബുംറ ഇത്തവണ ഇന്ത്യയെ ടി20 ക്രിക്കറ്റില്‍ ലോക ചാംപ്യന്മാരാക്കിയിരിക്കുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുസ്കാരം ബുംറയ്ക്കാണ്.
ഫൈനലിലും ബുംറ ശൗര്യം കാണിച്ചു. ആവശ്യത്തിന് വിക്കറ്റുകള്‍ കൈയിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് 24 പന്തില്‍ 24 റണ്‍സെടുത്താല്‍ വിജയിക്കാമെന്ന ഘട്ടത്തിലാണ് ബുംറ മല്‍സരം ഇന്ത്യയുടെ വരുതിയിലേക്ക് കൊണ്ടുവരുന്നത്. മാച്ച് വിന്നിങ് ഓവര്‍ എറിഞ്ഞ് ഇന്ത്യന്‍ ആരാധകരുടെ ചുണ്ടില്‍ മന്ദഹാസം പടര്‍ത്തി വലിയ സ്വപ്നത്തിന് ബുംറ നിറംപകരുകയായിരുന്നു.
11 വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ചയ്ക്കാണ് ഇന്ത്യ ഇതോടെ അന്ത്യംകുറിച്ചത്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ എംഎസ് ധോണിയുടെ കീഴില്‍ കിരീടം നേടിയ ശേഷം ഇന്ത്യ രണ്ടാംതവണയാണ് ടി20 ലോകകപ്പ് ജേതാക്കളാവുന്നത്. അത്യന്തം ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ രണ്ട് പന്തുകള്‍ ശേഷിക്കെയാണ് ഇന്ത്യ വിജയം ഉറപ്പിക്കുന്നത്.
ഏത് മാച്ചുകളിലും ഇന്ത്യക്ക് വിശ്വസിക്കാവുന്ന ബൗളറാണ് ബുംറ. സ്ഥിരതയാര്‍ന്ന പ്രകടനം ഈ ലോകകപ്പിലെ എല്ലാ മാച്ചുകളിലും അദ്ദേഹം കാഴ്ചവച്ചു. ഫൈനലില്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടും ക്ലീന്‍ ബൗള്‍ഡ്. ഓപണര്‍ റീസ ഹെന്‍ഡ്രിക്സ്, മാര്‍ക്കോ ജാന്സന് എന്നിവരുടെ കുറ്റിയാണ് തെറിച്ചത്.
ഇന്ത്യയുടെ എട്ട് മാച്ചുകളിലും കളിച്ച ബുംറ 15 വിക്കറ്റുകള്‍ വീഴ്ത്തി. ഏഴ് റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 8.26 ആണ് ആവറേജ്. ബുംറയുടെ 4.17 എന്ന ഇക്കോണമി റേറ്റ് ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായകമായി.
ഓരോ പന്തെറിയുമ്പോഴും കളിയുടെ മറ്റ് വശങ്ങളെ കുറിച്ചൊന്നും ആലോചിക്കാതെ എറിയുന്ന പന്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയാണ് തന്റെ രീതിയെന്ന് ബുംറ മല്‍സര ശേഷം പറഞ്ഞു. വികാരങ്ങളെ അതിജയിക്കാനാണിത്. ഈ വിജയത്തിന് വേണ്ടിയാണ് ഏറെ നാളായി കാത്തിരുന്നതും കഠിനാധ്വാനം നടത്തിയതും. എനിക്ക് സന്തോഷം അടക്കാനാവുന്നില്ല. ചന്ദ്രന്റെയും മുകളിലാണ് ഞാനിപ്പോള്‍. എന്റെ മകനും കുടുംബവുമെല്ലാം ഇവിടെയുണ്ട്. ടൂര്‍ണമെന്റിലുടനീളം ശാന്തവും സുന്ദരവുമായി തോന്നി. നിര്‍ണായകമായ ഓവറില്‍ ലെങ്ത് ബോള്‍ എറിയുകയാണ് നല്ലതെന്ന് തീരുമാനിക്കുകയായിരുന്നു. റിവേഴ്സ് സ്വിങുകള്‍ ഫലിച്ചപ്പോള്‍ ഏറെ സന്തോഷം- ബുംറ മല്‍സര ശേഷം പറഞ്ഞു.