ആപ്പ്ജില്ല

ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ പിന്നെയെന്ത് മലയാളി? നെഹ്‌റു ട്രോഫി വള്ളംകളിയ്ക്ക് ആലപ്പുഴ ഒരുങ്ങുന്നു; പ്ലാറ്റിനം കോർണറിൽ 25,000 രൂപ

ഓളപ്പരപ്പിലെ വേഗരാജാവിനെ കണ്ടെത്താൻ പുന്നമട ഒരുങ്ങുന്നു. ഈ വർഷത്തെ നെഹ്രു ട്രോഫി മത്സരം കാണാൻ പോയാലോ? വള്ളംകളിയുടെ തീയതിയും ടിക്കറ്റ് നിരക്കും മറ്റുവിശദാംശങ്ങളും അറിയാം.

Edited byലിജിൻ കടുക്കാരം | Samayam Malayalam 4 Jul 2024, 2:23 pm

ഹൈലൈറ്റ്:

  • നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് പത്തിന്
  • ടിക്കറ്റ് എടുക്കുന്നവർക്കെല്ലാം ഇരിപ്പിടം
  • പുന്നമടക്കായലിലെ ഒരുക്കങ്ങൾ അറിയാം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam nehru trophy boat race 2024
നെഹ്രു ട്രോഫി വള്ളംകളി 2024
ആലപ്പുഴ: വള്ളംകളി എന്നാൽ മലയാളികൾക്കത് നെഹ്റു ട്രോഫി വള്ളംകളിയാണ്. ലോക പ്രശസ്തമായ ജലമേള. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്‍റെ മനംകവർന്ന വള്ളംകളി കാണാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ പുന്നമടക്കായലിലേക്ക് എത്താറുണ്ട്. മലയാളികളുടെ അഭിമാനമായി കാണാവുന്ന വള്ളംകളി ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടില്ലെങ്കിൽ അത് വലിയ നഷ്ടമാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്രു ട്രോഫി വള്ളംകളി നടത്തുന്നത്. ഇത്തവണ ഓഗസ്റ്റ് 10നാണ് പുന്നമടക്കായലിൽ ചുണ്ടൻ വള്ളങ്ങൾ മത്സരത്തിനിറങ്ങുക. 70ാം നെഹ്റു ട്രോഫി വള്ളംകളിയാണ് ഇത്തവണ നടക്കുന്നത്. മത്സരം കാണാനെത്തുന്നവർക്ക് ടിക്കറ്റ് നൽകി ഇരിപ്പിടം ഉറപ്പാക്കാൻ അധികൃതർ തയ്യാറെടുത്തുകഴിഞ്ഞു.
വള്ളംകളി കാണാന്‍ ഇത്തവണ പരീക്ഷണാടിസ്ഥാനത്തിൽ ഏര്‍പ്പെടുത്തുന്ന പ്ലാറ്റിനം കോര്‍ണറില്‍ 25,000 രൂപയാണ് ഒരു കുടുംബത്തിന് ഏര്‍പ്പെടുത്തുന്നത്. ഇവര്‍ക്ക് പവലിയനിലേക്ക് വരുന്നതിനും പോകുന്നതിനും പ്രത്യേക ബോട്ട് സൗകര്യം ഉണ്ടാകും. കൂടാതെ കുടിവെള്ളം, ഭക്ഷണം, ഇരിപ്പിടം എന്നിവ പ്രത്യേകം തിരിച്ച് ഉറപ്പാക്കും. ഇവിടെ പോലീസ് നിരീക്ഷണം ഉണ്ടാകും.

ഔദ്യോഗിക ഫ്ലാഗ് ഓഫിന് കാത്തിരിക്കുന്നില്ല; ചെന്നൈ - നാഗർകോവിൽ വന്ദേ ഭാരത് ഓടിത്തുടങ്ങുന്നു; ഗുണം മലയാളികൾക്കും, എട്ട് സർവീസ്
ഇത്തവണ ആദ്യമായി സ്ഥാപിക്കുന്ന ലക്ഷ്വറി ബോക്സിൽ 300 ടിക്കറ്റ് നൽകാനും അവിടെ ഇരിക്കുന്നവർക്ക് പ്രത്യേക ഇരിപ്പിട സംവിധാനവും യാത്രാ സംവിധാനവും ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വിഐപി പവലിയനില്‍ മറ്റുള്ളവര്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിക്കും. ഇതിനായി എസ്ഐ തലത്തില്‍ കുറയാത്ത പോലീസിന്‍റെ നിയന്ത്രണം കര്‍ശനമാക്കും.

പരമ്പരാഗത ഭക്ഷണം ലഭ്യമാക്കാന്‍ ഫുഡ് കോര്‍ട്ടും തയ്യാറാക്കും. വിമാനത്താവളം, കെഎസ്ആര്‍ടിസി എന്നിവിടങ്ങളില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് എന്‍ടിബിആര്‍ സൊസൈറ്റി തയ്യാറാക്കുന്ന കോഫി ടേബിള്‍ ബുക്ക് നല്‍കും.

ടിക്കറ്റ് എടുക്കുന്ന എല്ലാവർക്കും ഇരിപ്പിടം ഉറപ്പാക്കും. നെഹ്‌റു പവലിയന്‍റെ ചോർച്ച മാറ്റുന്നതിനു വേണ്ടി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി നൽകുവാനും എത്രയും വേഗം ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

വള്ളംകളി നടക്കുന്ന ആലപ്പുഴയിലെ കനാലുകള്‍ ഇത്തവണ കളര്‍ഫുള്‍ ആക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കനാലുകള്‍ വൃത്തിയാക്കി ദീപാലങ്കാരങ്ങള്‍ ഒരുക്കും. വള്ളംകളിയുടെ പ്രചാരണത്തിന്‍റെ ഭാഗമായി ഡബിള്‍ഡക്കര്‍ ബസ് ആലപ്പുഴയിലെത്തിക്കുന്നുണ്ട്. കൂടുതല്‍ പ്രചാരണത്തിനായി ഓട്ടോക്കാര്‍ക്ക് അവരുമായി ചര്‍ച്ചചെയ്ത് ബാഡ്ജിംഗ് സിസ്റ്റം നല്‍കാന്‍ ആര്‍ടിഒയ്ക്ക് നിര്‍ദ്ദേശം നല്‍കും.
കാസർകോട് - തിരുവനന്തപുരം യാത്ര 10 മണിക്കൂർ ലാഭിക്കാം; 9 ജില്ലകൾ, 17 റീച്ച്, 45 മീറ്ററിൽ ആറുവരിപ്പാത; ദേശീയപാത 66 അടുത്തവർഷം പൂർത്തിയാകും
നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള പന്തലിന്‍റെ കാൽനാട്ടു കർമ്മം ജൂലൈ എട്ടാം തീയതി പുന്നമടയിലുള്ള ഫിനിഷിങ് പോയിന്‍റിൽ നടക്കും. ഈ വർഷത്തെ കളിവള്ളങ്ങളുടെ രജിസ്‌ട്രേഷൻ ജൂലൈ 10ാം തീയതി മുതൽ ജൂലൈ മാസം 20ാം തീയതി വരെ സബ് കളക്ടറുടെ ഓഫീസിൽ നടക്കും. നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള ക്യാപ്റ്റൻസ് ക്ലിനിക് ജൂലൈ 26നാണ്.
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്