ഏറെക്കാലമായി ഇന്ത്യ കൊതിക്കുന്ന ട്രോഫിയാണ് രോഹിത് ശര്‍മയും സംഘവും വെസ്റ്റ്ഇന്‍ഡീസില്‍ നിന്ന് ഇന്ത്യയിലെത്തിക്കുന്നത്. ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ ടി20 ലോകകപ്പ് കിരീടമുയര്‍ത്തിയപ്പോള്‍ ഈ ആവേശം താരങ്ങളില്‍ പ്രകടമായിരുന്നു. 2022ലെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ നായകന് ലയണല്‍ മെസ്സി കപ്പ് ഉയര്‍ത്തിയതിന്റെ മാതൃക രോഹിത് ശര്‍മ അനുകരിച്ചു. കപ്പ് സ്വീകരിക്കുന്ന വേദിയില്‍ വച്ച് ടീമംഗം കുല്‍ദീപ് യാദവാണ് രോഹിത് ശര്‍മയെ 'മെസ്സി മോഡല്‍' പഠിപ്പിച്ചത്. കുല്‍ദീപ് യാദവ് ഇത് കാണിച്ചുകൊടുക്കുന്ന വീഡിയോ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു.
മെഡലുകളും ട്രോഫികളും വാങ്ങാനായി ഇന്ത്യന്‍ താരങ്ങള്‍ വരിയായി വേദിയിലേക്ക് നീങ്ങുമ്പോഴായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപിന്റെ ടീച്ചിങ്. രോഹിത് ശര്‍മ മെസ്സിയുടെ അവിസ്മരണീയ മൂഹൂര്‍ത്തത്തിലെ മോഡല്‍ അതേപടി അനുകരിക്കുകയും ചെയ്തു.
കഴിഞ്ഞ 11 വര്‍ഷമായി ഐസിസി ട്രോഫികളൊന്നും ഇന്ത്യയിലെത്തിയിരുന്നില്ല. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഫൈനലില്‍ കീഴടങ്ങുകയായിരുന്നു. കിരീട നേട്ടത്തോടെ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും അന്താരാഷ്ട്ര ടി20 ക്രിക്കറ്റിനോട് രാജകീയമായി വിടചൊല്ലുകയും ചെയ്തു. 59 പന്തില്‍ 76 റണ്‍സുമായി പ്ലെയര്‍ ഓഫ് ദി ഫൈനല്‍ പുരസ്കാരം കോഹ്ലിക്കാണ്. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ രോഹിതായിരുന്നു ടോപ് സ്കോററര്‍.
ഹാര്‍ദികിന് രോഹിതിന്റെ വിജയചുംബനം
കിരീട വിജയത്തിന് ശേഷം രോഹിത് ശര്‍മ ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ചുംബനം നല്‍കുന്നതും ശ്രദ്ധിക്കപ്പെട്ടു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍സി രോഹിതില്‍ നിന്ന് ഹാര്‍ദികിന് നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. ഐപിഎല്ലില്‍ ഹാര്‍ദിക് പൂര്‍ണ പരാജയമായിരുന്നെങ്കിലും ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഫൈനലില്‍ നിര്‍ണായക ഓവറുകളില്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയത് ഹാര്‍ദികിന്റെ പന്തുകളായിരുന്നു. മികച്ച ഫോമിലായിരുന്ന ഹെയ്ന്റിച്ച് ക്ലാസെനെ (52) പുറത്താക്കി ഇന്ത്യയെ മല്‍സരത്തിലേക്ക് കൊണ്ടുവരാനും ഹാര്‍ദികിന് സാധിച്ചു.
മല്‍സര ശേഷം ഹാര്‍ദിക് നാസര്‍ ഹുസൈന് അഭിമുഖം നല്‍കുന്നതിനിടെ രോഹിത് ശര്‍മ അടുത്തെത്തുകയും കവിളില്‍ ചുംബിക്കുകയുമായിരുന്നു. ആരാധക ഹൃദയങ്ങള്‍ ഈ മുഹൂര്‍ത്തം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇരുവരും തമ്മില്‍ മാനസിക ഭിന്നതയുണ്ടെന്ന റിപോര്‍ട്ടുകള്‍ അവസാനിപ്പിക്കാന്‍ ഈ ചുംബനം പര്യാപ്തമായേക്കും. 2024 ഐപിഎല്ലില്‍ അപ്രതീക്ഷിതമായി നായകസ്ഥാനത്തുനിന്ന് നീക്കിയതിലുള്ള നിരാശ രോഹിത് ശര്‍മ മറച്ചുവച്ചിരിന്നില്ല. മുംബൈ ഇന്ത്യന്‍സിന്റെ എതാണ്ട് എല്ലാ മാച്ചുകളിലും രോഹിതിന്റെ ആരാധകര്‍ ഹാര്‍ദികിനെ കൂവിവിളിക്കുന്ന സ്ഥിതിയുണ്ടായിരുന്നു.