ആപ്പ്ജില്ല

അവസാന നിമിഷത്തിൽ നികുതി ലാഭിക്കാനുള്ള വഴി തിരയുകയാണോ?നികുതിദായകർക്കുള്ള മികച്ച ഓപ്ഷനുകൾ ഇതാ

നികുതി ലഭിക്കുന്നതിന് നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. എന്നാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നികുതി ലഭിക്കുന്നതിനുള്ള ചില വഴികൾ അറിഞ്ഞിരിക്കാം.

Samayam Malayalam 27 Jul 2023, 12:27 pm
ഈ സാമ്പത്തിക വർഷത്തേക്കുള്ള നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേയുള്ളൂ. അതുകൊണ്ട് അവസാനനിമിഷ നികുതി ആസൂത്രണം അപകടകരമാകുന്നത് എന്തുകൊണ്ടാണെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. സുഗമമായി ആദായ നികുതി ഫയൽ ചെയ്യുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
Samayam Malayalam ITR Filing process,


ഒരു വ്യക്തിക്ക് ലാഭിക്കാൻ കഴിയുന്ന ആദായനികുതി തുക തിരഞ്ഞെടുത്ത നികുതി വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. നിലവിലെ സാമ്പത്തിക വർഷത്തിൽ പഴയ നികുതി വ്യവസ്ഥയാണ് ഒരു വ്യക്തി തിരഞ്ഞെടുക്കുന്നതെങ്കിൽ, 80സി, 80ഡി, 80സിസിഡി(1b), 80ടിടിഎ, എച്ച്ആർഎ എന്നിവയിൽ കിഴിവ് ലഭിക്കും. എന്നാൽ, ഒരു വ്യക്തി പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുകയാണെങ്കിൽ, ആദായനികുതി ലാഭിക്കുന്നതിനായി ഈ കിഴിവുകളും നികുതി ഇളവുകളും ക്ലെയിം ചെയ്യാൻ കഴിയില്ല.

നികുതി ലാഭിക്കൽ ഓപ്‌ഷനുകൾ ആസൂത്രണം ചെയ്യാൻ ഇതിനകം വൈകിയെങ്കിൽ, ഉയർന്ന നികുതി പ്രത്യാഘാതങ്ങൾ നേരിടാതിരിക്കാൻ ഇത് അടയ്ക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. അവസാന നിമിഷം നികുതി ലാഭിക്കുന്നതിനുള്ള നിരവധി ഓപ്ഷനുകൾ ഉണ്ട്.


ഇഎൽഎസ്എസ്
ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്കീം എന്നത് ഡൈവേഴ്‌സിഫൈഡ് മ്യൂച്വൽ ഫണ്ട് സ്കീമാണ്. അതിന് രണ്ട് വ്യത്യസ്ത സവിശേഷതകളുണ്ട്. ആദ്യത്തേത് സ്കീമിലെ നിക്ഷേപ തുകയ്ക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെ നികുതി ഇളവിന് അർഹതയുണ്ട്. രണ്ടാമതായി, നടത്തിയ നിക്ഷേപത്തിന് 3 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. ഓൺലൈൻ വിതരണക്കാരിൽ നിന്നും ഫണ്ട് ഹൗസുകളിൽ നിന്നും ഈ സ്കീമുകൾ വാങ്ങാം.

എൻ.പി.എസ്
ദേശീയ പെൻഷൻ സ്കീം മൂന്ന് വ്യത്യസ്ത വിഭാഗങ്ങൾക്ക് കീഴിൽ നികുതി ഇളവ് നൽകുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവിന് പരമാവധി 1.5 ലക്ഷം രൂപ വരെ സംഭാവന ക്ലെയിം ചെയ്യാം. സെക്ഷൻ 80സിസിഡി(1b) പ്രകാരം ഒരാൾക്ക് 50,000 രൂപ വരെ അധിക കിഴിവ് ലഭിക്കും. ദേശീയ പെൻഷൻ പദ്ധതിയിൽ വ്യക്തിയുടെ അടിസ്ഥാന ശമ്പളത്തിന്റെ 10% തൊഴിലുടമ സംഭാവന ചെയ്താൽ, ആ തുകയ്ക്ക് നികുതി ലഭിക്കില്ല.

10 വർഷത്തിനിടെ 23% വരെ റിട്ടേൺ; 15,000 രൂപയുടെ എസ്‌ഐപി 65 ലക്ഷം രൂപയായി വളർത്തിയ മിഡ്-ക്യാപ് ഫണ്ട് ഇതാ

പി.പി.എഫ്
ദീർഘകാലത്തേക്ക് നികുതി ലാഭിക്കുന്നതിന് പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകൾ മികച്ച മാർഗമാണ്. ഓരോ പാദത്തിലും പിപിഎഫ് ബാലൻസിന്റെ പലിശ നിരക്ക് പുനഃസജ്ജീകരിക്കും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഇഇഇ സ്റ്റാറ്റസ് ആസ്വദിക്കുന്നു. അതായത്, ഒഴിവാക്കൽ. ഇതിനർത്ഥം പിപിഎഫ് അക്കൗണ്ടിലേക്ക് നൽകുന്ന സംഭാവന, സമ്പാദിച്ച പലിശ, മെച്യൂരിറ്റി വരുമാനം എന്നിവയെല്ലാം നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്നാണ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 15 വർഷത്തെ മെച്യൂരിറ്റി കാലയളവ് ഉണ്ട്. അത് 5 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവിന് പരമാവധി 1.5 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം.

ആരോഗ്യ ഇൻഷുറൻസ്
മെഡിക്കൽ അത്യാഹിതങ്ങൾ പരിരക്ഷിക്കുന്നത്തിനുള്ള പോളിസിയാണ് ആരോഗ്യ ഇൻഷുറൻസ്. ഇതിലൂടെ 25,000 ഒരു രൂപ വരെ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാം. ചില നിബന്ധനകളോടെ :
സ്വയം അല്ലെങ്കിൽ ജീവിതപങ്കാളി അല്ലെങ്കിൽ കുട്ടികൾക്കായി വാങ്ങിയ ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ നിലനിർത്താൻ അടച്ച പ്രീമിയം.
കേന്ദ്ര ആരോഗ്യ ഗവൺമെന്റ് പദ്ധതികളിലേക്ക് എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടെങ്കിൽ.
രക്ഷിതാക്കളുടെ ഇൻഷുറൻസിൽ അധിക കിഴിവ് ലഭ്യമാണ്. 60 വയസ്സിന് താഴെയുള്ളവരാണെങ്കിൽ 25,000 രൂപയോ, 60 വയസ്സിനു മുകളിലാണെങ്കിൽ 50,000 രൂപയും കിഴിവ് ലഭിക്കും.

ടേം ഇൻഷുറൻസ്
ഇതൊരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ്. ലൈഫ് ഇൻഷുറൻസിനായി അടച്ച പ്രീമിയങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. സെക്ഷൻ 10(ഡി) പ്രകാരം മരണം അല്ലെങ്കിൽ മെച്യൂരിറ്റിയിൽ നിന്നുള്ള വരുമാനം നികുതിരഹിതമാണ്. അഞ്ച് വർഷത്തിനുള്ളിൽ പോളിസി സറണ്ടർ ചെയ്യുകയോ അവസാനിപ്പിക്കുകയോ ചെയ്താൽ, ക്ലെയിം ചെയ്യുന്ന കിഴിവുകൾ വരുമാനത്തിലേക്ക് കൂട്ടിച്ചേർക്കുകയും അതിനനുസരിച്ച് നികുതി ചുമത്തുകയും ചെയ്യും. ടേം പ്ലാനുകൾ, എൻഡോവ്‌മെന്റ് പ്ലാനുകൾ, യൂണിറ്റ് ലിങ്ക്ഡ് പ്ലാനുകൾ, മണി ബാക്ക് പ്ലാനുകൾ എന്നിവ ഇത്തരം ഇൻഷുറൻസ് പോളിസികളിൽ ഉൾപ്പെടുന്നു

ഐടിആർ: ഇനി ആദായ നികുതി അടയ്ക്കൽ ഇ-ഫയലിംഗ് പോർട്ടൽ വഴി മാത്രം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്