പുതിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ചിന്റെ നിയമനം വൈകാതെ ഉണ്ടാവുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. വരാനിരിക്കുന്ന സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം താല്‍ക്കാലിക കോച്ചായിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഗൗതം ഗംഭീര്‍ ടീമിനൊപ്പം സിംബാബ്വെയിലേക്ക് പോകില്ലെന്ന് വ്യക്തമായി.ടി20 മല്‍സരങ്ങളുടെ പരമ്പരയില്‍ കളിക്കുന്നതിനാണ് ഇന്ത്യന്‍ ടീം സിംബാബ്വെയിലേക്ക് പോകുന്നത്. നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ടി20 ലോകകപ്പ് 2024ന് ശേഷം അവസാനിച്ചു. പുതിയ കോച്ചിന്റെ നിയനം വൈകുന്നതിനാല്‍ വിവിഎസ് ലക്ഷ്മണ് താല്‍ക്കാലിക കോച്ചായി സിംബാബ്വെയിലേക്ക് പോകും.
നിലവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനാണ് ലക്ഷ്മണ്. മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം വിശ്രമം നല്കിയതിനാല് ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. സിംബാബ്വെ പര്യടനത്തിനുള്ള ടീമില്‍ ഇടംലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളെല്ലാം നേരത്തേ എന്‍സിഎയില്‍ പരിശീലനം നടത്തിയിരുന്നു.
2021ലാണ് ലക്ഷ്മണ് എന്‍സിഎയില്‍ ചുമതലയേറ്റത്. ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യയുടെ ഏതാനും പരമ്പരകളില്‍ ലക്ഷ്മണ് താല്‍ക്കാലിക കോച്ചായിരുന്നു.
രണ്ടര വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ രാഹുല്‍ ദ്രാവിഡ് കോച്ചായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ശേഷം വീരോചിതമായാണ് പടിയിറക്കം. ദ്രാവിഡിന് കീഴില്‍ 2023ല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യ ഫൈനലിലെത്തിയിരുന്നു. രോഹിത് ശര്‍മ നയിച്ച ഇന്ത്യന്‍ സംഘം രണ്ട് ഫൈനലിലും കീഴടങ്ങുകയായിരുന്നു. എന്നാല്‍ ടി20 ലോകകപ്പ് 2024ല്‍ ഏഴ് റണ്‍സിന് ദക്ഷിണാഫ്രിക്കയെ ഇന്ത്യ മറികടന്നു.
പുതിയ കോച്ചായി സ്ഥാനമേല്‍ക്കുന്നതിന്റെ മുന്നോടിയായി ഗൗതം ഗംഭീറുമായി ബിസിസിഐ പലതവണ ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ നിയമനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
നിലവില്‍ ഐപിഎല്ലില്‍ കെകെആറിന്റെ ഉപദേശകനാണ് ഗൗതം ഗംഭീര്‍. ടീമിനെ ഐപിഎല്ലില്‍ കിരീടം ചൂടിച്ച ശേഷമാണ് ഗംഭീറിനെ ഹെഡ് കോച്ചായി പരിഗണിച്ചത്. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്താല്‍ കെകെആറിന്റെ ഉപദേശക സ്ഥാനത്ത് തുടരാനാവില്ല. നേരത്തേ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഉപദേശകനായും അദ്ദേഹം തിളങ്ങിയിരുന്നു. കളിക്കാരനെന്ന നിലയില്‍ ലോകകപ്പ് കിരീടം ചൂടിയ ടീമിലും അംഗമായിരുന്നു ഈ മുന്‍ ഇന്ത്യന്‍ ഓപണര്‍.