Please enable javascript.Kerala Weather Forecast,രണ്ടുദിവസം മഴ തകർത്ത് പെയ്യും; ചക്രവാതച്ചുഴിക്കൊപ്പം കേരള തീരത്ത് ന്യൂനമർദ്ദപാത്തിയും, ആറിടത്ത് യെല്ലോ അലേർട്ട് - kerala weather alert july 2 rain alert in 6 districts - Samayam Malayalam

രണ്ടുദിവസം മഴ തകർത്ത് പെയ്യും; ചക്രവാതച്ചുഴിക്കൊപ്പം കേരള തീരത്ത് ന്യൂനമർദ്ദപാത്തിയും, ആറിടത്ത് യെല്ലോ അലേർട്ട്

Edited byലിജിൻ കടുക്കാരം | Samayam Malayalam 2 Jul 2024, 10:20 am
Subscribe

ജൂലൈയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്‍റെ പ്രവചനം. ജൂലൈ മാസത്തിൽ കേരളത്തിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാനാണ് സാധ്യത. രാജ്യത്ത് പൊതുവെയും സാധാരണയിൽ കൂടുതൽ മഴ സാധ്യതയാണ് ഉള്ളത്

ഹൈലൈറ്റ്:

  • രണ്ടുദിവസം മഴ തകർത്ത് പെയ്യും
  • ചക്രവാതച്ചുഴിക്കൊപ്പം ന്യൂനമർദ്ദപാത്തിയും
  • ആറിടത്ത് യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്നും അഞ്ച് ജില്ലകളിൽ നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.
കേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ ഗുജറാത്തിനു മുകളിലായാണ് ചക്രവാതച്ചുഴി നിലനിൽക്കുന്നത്. ഇതിന്‍റെ ഫലമായി വരുംദിവസങ്ങളിൽ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിലുണ്ട്. അലേർട്ടുകൾ പരിശോധിക്കാം.

മലപ്പുറത്ത് ആശങ്കയായി മഞ്ഞപ്പിത്തം; 6000ത്തോളം പേ‍ര്‍ക്ക് രോഗം സംശയിക്കുന്നു, മൂന്നിടങ്ങളിൽ വ്യാപനം
യെല്ലോ അലേർട്ട്

  • 02-07-2024: കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
  • 03-07-2024: കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ, കാസർകോട്

കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്നുരാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റർവരെയും വേഗതയിൽ കാറ്റിനും മോശം കാലവസ്ഥയ്ക്കുമാണ് സാധ്യത.

നാളെവരെ മധ്യ അറബിക്കടലും തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ചിലസയത്ത് 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് മാർഗരേഖ പുറത്തിറക്കുമെന്ന് മന്ത്രി വീണാ ജോർജ്; വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യണമെന്ന് നിർദേശം
ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം തെക്ക് കിഴക്കൻ അറബിക്കടലിന്‍റെ വടക്കൻ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ മധ്യ ബംഗാൾ ഉൾക്കടൽ വടക്കൻ ബംഗാൾ ഉൾക്കടൽ വടക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

വ്യാഴം വെള്ളി ദിവസങ്ങളിൽ മധ്യ അറബിക്കടലോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പുതിയ അലേർട്ട് 12 മണിയോടെ പുറത്തുവരും.
ലിജിൻ കടുക്കാരം
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ