Please enable javascript.Manju Warrier Bineesh Chandra,ചെളിയില്‍ പുരണ്ട് കുളിച്ച് മഞ്ജു വാര്യര്‍; ഇങ്ങനെ ഒരു തമാശ നിറഞ്ഞ നല്ല ഒരു കമ്പനി തന്നതിന് ബിനീഷ് ചന്ദ്രയോട് നന്ദി പറഞ്ഞ് താരം, ഒപ്പം അബ്രുവിനും - manju warrier thanking to bineesh chandra for the fun company - Samayam Malayalam

ചെളിയില്‍ പുരണ്ട് കുളിച്ച് മഞ്ജു വാര്യര്‍; ഇങ്ങനെ ഒരു തമാശ നിറഞ്ഞ നല്ല ഒരു കമ്പനി തന്നതിന് ബിനീഷ് ചന്ദ്രയോട് നന്ദി പറഞ്ഞ് താരം, ഒപ്പം അബ്രുവിനും

Authored byഅശ്വിനി പി | Samayam Malayalam 3 Jul 2024, 8:29 pm
Subscribe

മഞ്ജു വാര്യരുടെ സന്തത സഹചാരിയാണ് ബിനീഷ് ചന്ദ്ര. തന്റെ ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം സഹോദര തുല്യനായ ബിനീഷ് ചന്ദ്രയാണെന്ന് മഞ്ജു വാര്യര്‍ തന്നെ സമ്മതിച്ചതാണ്. ബിനീഷ് ചന്ദ്രയ്‌ക്കൊപ്പമുള്ള ഒരു ഫണ്‍ റൈഡിനെ കുറിച്ചാണ് മഞ്ജു വാര്യരുടെ ഏറ്റവും പുതിയ പോസ്റ്റ്

manju warrier bike ride
മഞ്ജു വാര്യരുടെ ബൈക്ക് റൈഡ്
തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ വേറെ ലെവലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത്രയധികം അപ്‌ഡേറ്റഡ് ആയ മഞ്ജു അഭിനയത്തില്‍ മാത്രമല്ല, മറ്റ് സാമൂഹിക കാര്യങ്ങളിലെല്ലാം തുടക്കത്തില്‍ സജീവമായി. പിന്നീട് വിദേശ യാത്രകളും അന്യഭാഷ ചിത്രങ്ങളുമൊക്കെയായി തിരിക്കിലായ മഞ്ജുവിന് എന്തിനും ഏതിനും കൂട്ടായി ബിനീഷ് ചന്ദ്രയും ഉണ്ടായിരുന്നു. മഞ്ജുവിന്റെ ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം മഞ്ജുവിന്റെ പി എയും സഹോദര തുല്യനുമായ ബിനീഷ് ചന്ദ്രയാണ് എന്ന് നടി തന്നെ സമ്മതിച്ചതാണ്.

Also Read: ശാലിനിയ്ക്ക് എന്താണ് സംഭവിച്ചത്, പെട്ടന്നുള്ള സര്‍ജറി എന്തിനു വേണ്ടി? ആശുപത്രിയില്‍ നിന്നുള്ള ചിത്രം വൈറലാവുന്നു!

ആ മാറ്റത്തിന്റെ മറ്റൊരു തെളിവ് കൂടെയാണ് ഇപ്പോള്‍ മിനിട്ടുകള്‍ക്ക് മുന്‍പ് മഞ്ജു വാര്യര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രങ്ങള്‍. മാസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജു ഒരു ബി എം ഡബ്ല്യു ബൈക്ക് എടുത്തത്. ബൈക്ക് റൈഡര്‍ കൂടെയായ തല അജിത്തിനൊപ്പം അഭിനയിച്ചതില്‍ പിന്നെ മഞ്ജുവിനും ബൈക്കിനോടും റൈഡിങിനോടും താത്പര്യം തോന്നുകയായിരുന്നു.

അതിന് മുന്‍പേ എന്നോ ബക്കറ്റ് ലിസ്റ്റിലുള്ള ആഗ്രഹങ്ങളിലൊന്നായിരുന്നു ബൈക്ക് റൈഡ് എന്ന് മഞ്ജു അടുത്തിടെ ഒരു ടിവി ഷോയില്‍ പറഞ്ഞിട്ടുണ്ട്. അജിത്തിനൊപ്പമുള്ള ബൈക്ക് റൈഡ് തന്റെ ആ ആഗ്രഹത്തിന് കൂടുതല്‍ പ്രചോദനം നല്‍കി. അതുകൊണ്ടാണ് ലക്ഷങ്ങള്‍ മുടക്കി ബി എം ഡബ്ല്യു ബൈക്ക് വാങ്ങിയത് എന്ന് മഞ്ജു പറഞ്ഞിരുന്നു. ആ ബൈക്കില്‍ മഞ്ജു കയറി യാത്ര ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം നേരത്തെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.


ഇപ്പോഴിതാ ലേറ്റസ്റ്റ് റൈഡിന്റെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. ചെളിയില്‍ പുരണ്ടു നില്‍ക്കുന്ന ആ ചിത്രങ്ങള്‍ കണ്ടാല്‍ അറിയാം മഞ്ജു എത്രത്തോളം ആസ്വദിച്ചാണ് ഐ റൈഡിങ് ചെയ്തത് എന്ന്. 'വീഴുന്നു, ചെളിയില്‍ പുരളുന്നു, പഠിച്ചുകൊണ്ടേയിരിക്കുന്നു' എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഇങ്ങനെ ഒരു തമാശ നിറഞ്ഞ റൈഡിന് കമ്പനി തന്ന ബിനീഷ് ചന്ദ്രയ്ക്ക് നന്ദി പറയാനും മഞ്ജു മറന്നില്ല. അബ്രു ആണ് ഈ റൈഡില്‍ മഞ്ജുവിനും ബിനീഷ് ചന്ദ്രയ്ക്കും കമ്പനി കൊടുത്ത മറ്റൊരാള്‍. അന്ന ബെന്‍, ഗീതു മോഹന്‍ദാസ്, ശോഭിത ധുലിപാല, റിമ കല്ലിങ്കല്‍, ശിവദ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ചിത്രങ്ങള്‍ക്ക് താഴെ ലൈക്കും കമന്റുമായി എത്തിയിരിക്കുന്നത്.
അശ്വിനി പി
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ